ലൈറ്റ് അണച്ച് ഉറങ്ങാനായി കിടന്നിട്ടും ഉറക്കം വരുന്നില്ല…
ഇത്രേം ക്ഷീണം ഉണ്ടായിട്ടും എന്താണ് ഉറക്കം വരാത്തത് എന്ന് എത്ര ആലോചിച്ചിട്ടും ഒരു പിടിയും ഇല്ല…
ഞാൻ വെറുതെ ടേബിൾ ലാമ്പ് ഓൺ ചെയ്തു…
ഓരോന്ന് ആലോചിച്ച് കിടന്നു…
ഇപ്പോഴും മനസ്സിൽ ഒരു സമാധാനം കിട്ടുന്നില്ല…
പ്രത്യേകിച്ച് കാരണം ഒന്നും ഇല്ലല്ലോ.. പിന്നെ എന്താ പ്രശനം….
വീണ്ടും കിടക്കാനായി ലൈറ്റ് അണച്ചെങ്കിലും ഉറക്കം എനിക്ക് പിടി തരുന്നെ ഇല്ലായിരുന്നു…
കുറച്ച് നേരം ഫോണിൽ നോക്കി.. പിന്നെ മുറിയിൽ എണീറ്റ് നടന്നു…
നോ രക്ഷ…
പെട്ടന്നാണ് മേശമേൽ ഇരുന്ന ആ സ്വർണ നിറത്തിൽ ചട്ടയുള്ള പുസ്തകം എൻ്റെ ശ്രദ്ധയിൽ പതിഞ്ഞത്…
ഞാൻ അത് കയ്യിൽ എടുത്ത് ടേബിൾ ലാമ്പും കത്തിച്ച് ബെഡ്ഡിൽ വന്നിരുന്നു…
പതിയെ ഞാൻ ആ പുസ്തകത്തിൻ്റെ ആദ്യ താൾ തുറന്നു….
അപ്പോഴാണ് മനസ്സിലായത് അത് വെറും ഒരു പുസ്തകം അല്ല അതൊരു ഡയറി ആണെന്ന്….
മറ്റൊരാളുടെ ഡയറി വായിക്കുന്നത് മോശമായ കാര്യം ആണെന്ന് അറിയാം..
എങ്കിലും എന്തോ എനിക്കത് വായിക്കണം എന്ന് എൻ്റെ ഉള്ള് എന്നോട് പറഞ്ഞു കൊണ്ടേ ഇരുന്നു…
അവസാനം ഞാൻ ഡയറിയുടെ അടുത്ത താളും മറിച്ചു…
സത്യത്തിൽ ആ പേജ് കണ്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടിപ്പോയി…
രക്തം ആണോ ചുവന്ന മഷി ആണോ എന്നറിയില്ല… വികൃതമായ രൂപത്തിൽ അതിൽ ഇങ്ങനെ എഴുതിയിരുന്നു…
Diary of A Nymphomaniac….
ഇതാരുടെ ഡയറി ആയിരിക്കും എന്ന ആകാംക്ഷ എൻ്റെ ഉള്ളം കീഴടക്കാൻ തുടങ്ങി…
പക്ഷേ ഒരാളുടെ സ്വകാര്യതയിൽ പ്രധാന ഘടകം ആണ് അയാളുടെ ഡയറി…
ഞാൻ ഡയറി എഴുതാർ ഇല്ലെങ്കിലും അതിൻ്റെ പ്രാധാന്യം എനിക്ക് നന്നായി അറിയാമായിരുന്നു…
ഒരു പക്ഷെ ഞാൻ അറിയാൻ പാടില്ലാത്ത എന്തെങ്കിലും ഇതിൽ ഉണ്ടെങ്കിൽ..
വേണ്ട.. ചെയ്യുന്നത് തെറ്റാണ്.. ഞാൻ ആ ഡയറി മടക്കി മേശപ്പുറത്ത് തന്നെ വച്ചു…
ലൈറ്റ് അണച്ച് കിടന്നിട്ടും എനിക്ക് ഉറക്കം ലഭിച്ചില്ല…
കണ്ണടച്ചാൽ മുന്നിൽ ആ ഡയറിയിൽ ചുവന്ന മഷിയിൽ വികൃതമായി എഴുതിയ വാചകം ആണ് തെളിയുന്നത്…
“Diary of a Nymphomaniac…”
എൻ്റെ തലച്ചോറ് എന്നോട് ബാക്കി വായിക്കരുത് എന്നും മനസ്സ് വായിക്കണം എന്നും പറഞ്ഞ് കൊണ്ടിരുന്നു…
രണ്ടിൽ ആരുടെ വാക്ക് കേൾക്കണം എന്നറിയാതെ ഞാൻ ശരിക്കും വിഷമിച്ചു…
എന്തോ ഒന്ന് ആ ഡയറിയിലേക്ക് എന്നെ ആകർഷിക്കുന്നതയി എനിക്ക് തോന്നി…
ഇനി അത് വെറും ഒരു തോന്നൽ ആണോ..??
എന്തൊക്കെ പറഞ്ഞാലും നാണം കെട്ട പരിപാടിയാണ്…
നീതു ചേച്ചി ഇതറിഞ്ഞാൽ… അവർ എന്നെ ഒരു അനിയനെ പോലെ അല്ലെ കാണുന്നത്…
എന്നെ അത്ര വിശ്വാസം ഉള്ളത് കൊണ്ടല്ലേ അവരുടെ പേഴ്സണൽ സാധനങ്ങൾ പോലും ഇതുപോലെ എന്നെ ഏൽപ്പിച്ചത്..