ഇപ്പോഴും നിന്റെ കണ്ണുകളിൽ ഒരു പ്രതീക്ഷയുണ്ട്.കൂടെ നിന്നാൽ അത് തന്റെ നല്ലതിനാവുകയെ ഉളളൂ.”
“എന്നെയെങ്ങനെ………..?”
“ഞാൻ പറഞ്ഞില്ലേ ഗോവിന്ദ്.തന്നെ
എനിക്കറിയാം,തന്റെ പ്രശ്നങ്ങളും.
അതിനെക്കാളുപരി രാജീവനെ.”
“രാജീവൻ……….”ആ പേര് ഗോവിന്ദിനെ ഞെട്ടിച്ചുകളഞ്ഞു.
“ഞെട്ടണ്ട ഗോവിന്ദ്.രാജീവ് തന്നോട് പറയാത്ത ചിലതുണ്ട്.ഞാൻ ആര് എന്നുള്ള ചോദ്യവുമുണ്ടെന്നറിയാം.
ഉത്തരം വളരെ ലളിതവും.കാരണം ഞാൻ രാജീവന്റെ ആദ്യ ഭാര്യയാണ്. സാഹിലയെ പിന്നീട് വിവാഹം ചെയ്തതും.
നിയമപരമായി രാജീവന്റെ സമ്പാദ്യങ്ങളുടെ അവകാശികൾ ഞാനും മക്കളും തന്നെയാണ്.പക്ഷെ അതിൽ ഭൂരിഭാഗവും ഇന്ന് അവളുടെ പേരിലാണ്.എനിക്ക് വേണമത്.”
അവൾ പറഞ്ഞുനിർത്തി.
“ഞാനെങ്ങനെ………”
“വിശ്വസിക്കും എന്നല്ലേ ഗോവിന്ദ്?”
അവന്റെ വാക്കുകൾ അവൾ പൂർത്തീകരിച്ചു.”അതാണ് സത്യം ഗോവിന്ദ്.സാഹിലയെ കെട്ടിയതിൽ പിന്നെ ഞാനും മക്കളും ബാംഗ്ലൂർ സെറ്റിൽ ചെയ്തിരുന്നു.മിക്കവാറും രാജീവ് അങ്ങോട്ടെത്തും.ഇത് നോക്ക് എനിക്കും മക്കൾക്കുമൊപ്പമുള്ള രാജീവന്റെ ചിത്രങ്ങൾ.”അവൾ തന്റെ ഫോൺ തുറന്നുകാണിച്ചു.
“രാജീവനെ അടക്കിയപ്പോൾ ഞാനും ഉണ്ടായിരുന്നു.അതിനിടയിലും ചില കണ്ണുകളിലെ ഭാഷ ഞാൻ വായിച്ചു.
ചിലരെ മനസ്സിലാക്കുകയായിരുന്നു
ഞാൻ.പലരും രാജീവന്റെ മരണം കണ്ട് മുതലക്കണ്ണീരൊഴുക്കുമ്പോൾ
ചിലരെ ഞാൻ തിരിച്ചറിയുകയായിരുന്നു.
പക്ഷെ അവിടെ നിന്റെ മാത്രം ഭാവം വ്യത്യസ്തമായിരുന്നു.പ്രതീക്ഷ നശിച്ചവനെപ്പോലെ നീയവിടെ നിന്നു.
അതാണ് എന്നെ നിന്നിലെത്തിച്ചതും.”
അവൾ പറഞ്ഞുനിർത്തി.
“ഇതിൽ എനിക്കെന്ത് ചെയ്യാൻ കഴിയും?”ഗോവിന്ദ് ചോദിച്ചു.കുറച്ചു സമയത്തെ സംസാരം കൊണ്ട് അവന്റെ വിശ്വാസം നേടിയെടുക്കാൻ അവൾക്ക് കഴിഞ്ഞിരുന്നു.
“ഇവിടെ എന്തെങ്കിലുമൊക്കെ ചെയ്യാനും എനിക്കൊപ്പം നിക്കാനും നിനക്കെ കഴിയൂ ഗോവിന്ദ്.”
“പണം മാത്രമാണ് ലക്ഷ്യമെങ്കിൽ നിങ്ങൾക്ക് നിയമപരമായി നീങ്ങിക്കൂടെ?”ഗോവിന്ദ് ചോദിച്ചു.
“അതിന് കുറച്ചു പരിമിതികളുണ്ട് ഗോവിന്ദ്.രാജീവ് ഉണ്ടാക്കിയത് പലതിലും സാഹിലയാണ് ബിനാമി.”
“പ്രശ്നമാണല്ലെ?”
“അതെ ഗോവിന്ദ്.നമ്മളൊന്നിച്ചു നിന്നാൽ പല പ്രശ്നങ്ങൾക്കും പരിഹാരം ലഭിക്കും.നീയും രക്ഷപെടും.ഡീസന്റ് ആയ പ്രതിഫലം നിനക്ക് ഞാൻ തരും,പുതിയൊരു സാമ്രാജ്യം കെട്ടിപ്പടുക്കാനുള്ള വഴി നിനക്ക് തുറന്നുകിട്ടുകയും ചെയ്യും.
ഇനി തീരുമാനം നിന്റെതാണ് ഗോവിന്ദ്.”
ഗോവിന്ദിന് മറിച്ചൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല.അവൻ അവൾക്ക് കൈ കൊടുത്തു.
“നിങ്ങളുടെ പേര്……..?”പിന്നീട് കാണുവാനും സംസാരിക്കാനുമുള്ള സമയവും സന്ദർഭവും അറിയിക്കാം എന്നുപറഞ്ഞു തിരികെപ്പോകാൻ തുടങ്ങിയ അവളുടെ ചെവികളിൽ ആ ചോദ്യമെത്തി.