അപ്പോഴും ഒരു പേടി അവനുണ്ടായിരുന്നു.അവളുടെ അലർച്ച പുറത്ത് ആരെങ്കിലും കേട്ടു എങ്കിൽ കൈവിട്ടുപോകുമെന്ന് അവന് തോന്നി.പക്ഷെ അവളുടെ ഓഫിസ് സൗണ്ട് പ്രൂഫ് ആയത് അവന്റെ ആശങ്കയകറ്റി.
“ഇനി പൊയ്ക്കോ…….ആരും ഒന്നും അറിയില്ല.അറിയാൻ പാടില്ല.ഇനി നീ എനിക്കും സ്വന്തം.നാട്ടുകാരറിഞ്ഞു വീണയും അവൾ പോലുമറിയാതെ ഞാനും.വേറൊരാൾ നിനക്ക് പാടില്ല.
ഇനി നിന്റെ കുഞ്ഞ് എന്നിലും വളരും” അതും പറഞ്ഞുകൊണ്ട് കത്രീന ആ ചെയിൻ അവന്റെ കഴുത്തിലണിയിച്ചു.ഒപ്പം അവളുടെ സമ്മാനമായി ഏറ്റവും പുതിയ മോഡൽ ഐ ഫോണും അവന് നൽകി.
അവിടെനിന്നിറങ്ങുമ്പോൾ അവന്റെ മനസ്സ് മരവിച്ചിരുന്നു.ഒരുവേള പിടിവിട്ടുപോയ നിമിഷത്തെ ശപിച്ചുകൊണ്ട് അവൻ അവിടം വിട്ടു.
*****
വിനോദ്…….വിക്രമനെന്ന തലവേദന
എന്നുന്നേക്കുമായി എങ്ങനെ ഒഴിവാക്കാം എന്ന ചിന്തയിലായിരുന്നു
ഓഫിസിലെ ശ്രദ്ധ നന്നേ കുറഞ്ഞു.
ദിവ്യയുടെ ജോലി അതുമൂലം ഇരട്ടിയായെന്ന് പറയാം.അന്നും ഓഫിസിളുള്ള സമയം അവളത് ചോദിക്കുകയും ചെയ്തു.
“ഒന്ന് കേറിക്കളിച്ചേ പറ്റൂ.ഇനിയും വീണയുടെ വാക്കുകേട്ടിരുന്നാൽ പ്രശ്നങ്ങൾ ഉടനെയൊന്നും തീരില്ല.”
വിനോദ് ദിവ്യക്ക് മറുപടി നൽകി.
“ശരിയാണ് ഏട്ടാ…….പക്ഷെ എങ്ങനെ?”ദിവ്യ ചോദിച്ചു.
“നമ്മുടെ വഴിയിലെ മുള്ളുകൾ എങ്ങനെയും എടുത്തുമാറ്റിയെ പറ്റൂ.
ചിലത് കാണാൻ പാകത്തിലും മറ്റു ചിലത് മറഞ്ഞും കിടക്കുന്നു.വഴികൾ ഏറെയുണ്ട് മുന്നിൽ പക്ഷെ ചില ബന്ധങ്ങൾ മറക്കേണ്ടി വരുമെന്ന് മാത്രം.എനിക്കറിയാം എന്ത് എങ്ങനെ ചെയ്യണമെന്ന്.”വിനോദ് പറഞ്ഞു.
“വൈകരുത് ഏട്ടാ……..അവള് ഫ്രീ ആവണം.ഭർത്താവിനും കുഞ്ഞിനും ഒപ്പം നന്നായി ജീവിക്കണം.അതിന് ഒന്നും ഇനി വച്ചുതാമസിപ്പിക്കരുത്.”
ദിവ്യയും വിനോദിന്റെ നിലപാടിനോട് ചേർന്നുനിന്നു.
*****
വിക്രമനെ എങ്ങനെയും
തടഞ്ഞുനിർത്തുക എന്നതായിരുന്നു കത്രീനക്ക് തലവേദന നൽകിയത്.
തന്റെ കൂട്ടുകാരിയെ സഹായിക്കുക എന്നത് മാത്രമേ അവളുടെ ചിന്തയിലുള്ളൂ.അതിനുള്ള ഏക വിലങ്ങുതടി വിക്രമനും.
വിക്രമന്റെ ട്രാക്ക് റെക്കോർഡ്, അയാളുടെ ആർക്കും വഴങ്ങാത്ത സ്വഭാവം,ഇറങ്ങിത്തിരിച്ചാൽ ഏത് പ്രതിബന്ധവും മറികടന്ന് ലക്ഷ്യം നേടുന്ന പ്രകൃതം അതിനല്പം കൂടുതൽ സമയമെടുത്താണെങ്കിലും ശരി.ഇതൊക്കെയാണ് കത്രീനയെ വലച്ചത്.
വിക്രമനെ എങ്ങനെയും വഴിതിരിച്ചുവിടുക എന്നതാണ് കത്രീനയുടെ ചിന്തയിൽ മുഴുവൻ.
അതിനായി അവൾ വല നെയ്തുകൊണ്ടിരുന്നു.അതിന്റെ ആദ്യപടിയായിട്ടാണ് അയാളെ വില്ല്യം മർഡർ കേസിന്റെ പേരിൽ ഓഫിസിലേക്ക് വിളിപ്പിച്ചതും,തന്റെ വരുതിക്ക് വരില്ല എന്നറിഞ്ഞുകൊണ്ടുതന്നെ.
“മാഡത്തിന് എന്താ ഈ കേസിൽ ഇത്ര താത്പര്യം?”കത്രീനയുടെ ചോദ്യശരങ്ങൾക്ക് മുന്നിൽ ആദ്യം ഒന്നു പകച്ചുവെങ്കിലും വിക്രമൻ ചോദിച്ചു.അവളുടെ ചോദ്യങ്ങളിൽ ആ കേസിൽ കത്രീനക്ക് ചില പ്രത്യേക ഇഷ്ട്ടങ്ങൾ ഉള്ളതുപോലെ വിക്രമന് തോന്നി.
“എന്തെ എനിക്കൊരു കേസിന്റെ ഡീറ്റെയിൽസ് അറിയാൻ വിളിപ്പിച്ചു കൂടെ?”കത്രീന മറുചോദ്യം ചോദിച്ചു.
“അത് ശരിതന്നെ.പക്ഷെ ഇപ്പൊഴുള്ള ഈ വിളിപ്പിക്കലും ചോദ്യങ്ങളും എനിക്ക് ദാഹിക്കുന്നില്ല മാഡം.”