“എന്തോന്ന്…….”ഷർട്ടഴിച്ചു ഹാങ്കറിൽ തൂക്കുന്നതിനിടയിൽ ശംഭു ചോദിച്ചു.
“അല്ല…….എനിക്ക് പരിചയമില്ലാത്ത ഒരു മണം ആ ദേഹത്ത്.പക്ഷെ അത് തീരെ പരിചയമില്ലാത്തതുമല്ല.”
“തോന്നുന്നതാവും.”
“അങ്ങനെ വെറുതെ തോന്നുന്നതല്ല ശംഭുസെ.എനിക്കറിഞ്ഞൂടെ.എന്റെ ചെക്കന്റെ ശരീരഭാഷ എനിക്ക് മനഃപാഠമാണ്.ഈ മുഖം മാറിയാൽ എനിക്കറിയാം.എന്തോ എന്റെ ചെക്കൻ ഒളിക്കുന്നുണ്ട്.”
“ഒന്നൂല്ലടൊ.എന്തോ ഒരു ടെൻഷൻ. അതിന്റെയാവും.”
“ഇന്ന് കത്രീനയെ വളരെ കൂളായി കാണാൻ പോയ ആളാ.ഈ ചുരുങ്ങിയ സമയം കൊണ്ട് എന്ത് പറ്റി.വല്ല കുരുത്തക്കേടും ഒപ്പിച്ചോ?”
അതും ചോദിച്ചുകൊണ്ട് അവൾ അവന്റെ വിയർപ്പിന്റെ മണം തന്റെ മൂക്കിലേക്കെടുത്തു.
“ഒരു പോലീസ് നായയുടെ ഒഴിവുണ്ടെന്ന് കേട്ടു.നോക്കുന്നോ?”
അതുകണ്ട് തമാശയായിട്ടവൻ ചോദിച്ചു.
“എന്തായിത് ശംഭുസെ…….?”അവന്റെ മാലയിൽ കുടുങ്ങിക്കിടന്ന മുടി വിരലുകൾകൊണ്ടെടുത്ത് അവന് മുന്നിലേക്ക് നീട്ടി.
താൻ പിടിക്കപ്പെട്ടു എന്നവനും ശംഭു എന്തോ ഒളിക്കുന്നു എന്ന് വീണയും ഉറപ്പിച്ചു.”ഇന്ന് എവിടെയൊക്കെ പോയി.പോലീസ് ഡോഗിന്റെ ജോലി വാങ്ങിത്തരാനല്ലെ നോക്കിയത്. പോലീസ് തന്നെ ആയിക്കളയാം”
അവനെ കടുപ്പിച്ചുനോക്കിക്കൊണ്ട് വീണ പറഞ്ഞു.
“അത് കത്രീനയെ………..”അവൻ മുഴുവച്ചില്ല.അതിന് മുന്നേ മതി എന്ന് ആംഗ്യം കാണിച്ചുകൊണ്ട് അവൾ കയ്യുയർത്തി.
“അവള്………അവളെന്നെ പറ്റിച്ചു.
നിന്നെയവൾ………ഞങ്ങൾ എന്തും പങ്കുവച്ചിരുന്നു.പക്ഷെ നിന്നെ ഞാൻ പൊതിഞ്ഞുവച്ചിരിക്കുകയായിരുന്നു.
എനിക്ക് സഹിക്കാത്ത കാര്യവാ അത്
പക്ഷെ ശംഭു….”കരഞ്ഞുകൊണ്ടവൾ
ബെഡിലേക്ക് വീണു.അവന് മുഖം
കൊടുക്കാൻ പോലും അവൾ കൂട്ടാക്കിയില്ല.
“പെണ്ണെ പറ്റിപ്പോയി.വഴങ്ങേണ്ടി വന്നു.”പക്ഷെ അവന്റെ വാക്കുകൾ കേട്ടതായി അവൾ ഭാവിച്ചില്ല.അവൾ എങ്ങിക്കരഞ്ഞു.
“നമ്മുടെ കുഞ്ഞിനെപ്പോലും എന്റെ
ശംഭു……..എനിക്ക് കാണണ്ട.”അവള് കരച്ചിലടക്കാനാവാതെ അതെ കിടപ്പ് തുടർന്നു.എന്ത് പറയണം, എങ്ങനെ സമാധാനിപ്പിക്കണം എന്നറിയാതെ ശംഭുവും.
**********
തുടരും
ആൽബി