പപ്പാ അവള് വന്നൂന്നാ തോന്നുന്നേ
ഡയാന കസേരയിൽ നിന്ന് ചാടി എണീറ്റ് വേഗം പോയി വാതിൽ തുറന്നു അവർ രണ്ട് പേരും ജോസെഫിന്റെ അടുത്ത് ചെന്നു ഡയാന ഒന്നും കൂടി അവരെ രണ്ട് പേർക്കും പരിചയപ്പെടുത്തി
പപ്പാ ഇത് മിയ,മിയ ഇതാണ് എന്റെ പപ്പാ
ഹലോ അങ്കിൾ
ഹായ് മോളെ
അങ്കിൾ ഇവിടെ വന്നത് നന്നായി ഇവൾക്ക് ഒരു കൂട്ടായല്ലോ.ആന്റിയെ കുറിച്ച് ഒന്നും ഓർത്ത് വിഷമിക്കണ്ട
ഇല്ല മോളെ.ആട്ടെ മോള് വല്ലതും കഴിച്ചോ
ഇല്ല
ഇരിക്ക് ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാം ഡയാനയോ കേൾക്കുന്നില്ല
വേണ്ട അങ്കിൾ ഇന്ന് തീരെ സമയം ഇല്ല പിന്നെ ഒരു ദിവസം ആവാം
ശെരി മോളെ.രണ്ടാളും കുറച്ചു കഴിഞ്ഞ് എന്തെങ്കിലും പുറത്ത് നിന്ന് വാങ്ങി കഴിക്കണം
ശരി അങ്കിൾ ഞങ്ങൾ കഴിച്ചോളാം
ശരി മോളെ
ഡയാനയും മിയയും പോവാൻ തയ്യാർ ആയി
പപ്പാ
എന്താ മോളെ
എന്റെ വണ്ടിടെ കീ ഹാളിലെ ഷെൽഫിൽ ഉണ്ട്.പപ്പാക്ക് ബോർ അടിക്കുകയാണെങ്കിൽ പുറത്ത് ഒക്കെ ഒന്ന് പൊക്കോ
ശെരി മോളെ
അപ്പൊ പപ്പാ ഞാൻ പോവാ
ശരി മോളെ
അതും പറഞ്ഞു അവർ രണ്ട് പേരും ഫ്ലാറ്റിൽ നിന്ന് ഇറങ്ങി.ജോസഫ് വാതിൽ അടച്ച് ടേബിളിൽ ഉള്ളാ പാത്രം എടുത്ത് അടുക്കളയിൽ പോയി.ഈ സമയം മിയയും ഡയാനയും യാത്ര തുടങ്ങി
ഡയാനനെ ആകെ വൈകി
നീ അല്ലെ വൈകി വന്നേ
ഇന്ന് എന്തായാലും വഴക്ക് കേൾക്കും
അതൊക്കെ ആരു ശ്രെദ്ധിക്കുന്നു
പിന്നെ നിന്റെ പപ്പാക്ക് നല്ല ശോകവസ്ഥ ആണെല്ലോ
നാട്ടിൽ വെച്ച് ഇതിലും ശോകം ആയിരുന്നു.ഇപ്പോൾ കുറച്ചു മാറ്റം ഉണ്ട്
എന്തൊക്കെ പറഞ്ഞാലും നിന്റെ പപ്പാ ഹോട്ട് ആണ്
വെറുതെ എന്റെ പപ്പേനെ കണ്ണ് വെക്കല്ലേ
ആ താടിയും മീശയും ഒന്ന് drim ചെയ്താൽ ഒരു മുപ്പതു വയസ്സേ പറയൂ
ഇന്ന് വന്നിട്ട് പപ്പേടെ ആ കോലം ഒക്കെ ഒന്ന് മാറ്റണം
പിന്നെ ഒരു കാര്യം
എന്താടി
ഞാൻ നിന്റെ പപ്പായെ കെട്ടട്ടെ.എന്നിട്ട് നീ എന്നെ മമ്മിന് വിളിച്ചോ