കൊലുസണിഞ്ഞ കാല്പാദത്തിൽ തള്ള വിരൽകൊണ്ട് പതിയെ തൊട്ടു.
ദേവിക അവളുടെ ഉണ്ടക്കണ്ണുകൊണ്ട് എന്നെ നോക്കി കൊണ്ട് ചെവിയിൽ പറഞ്ഞു
“സ്ക്രീനിലേക്ക് നോക്ക് എന്റെ കുട്ടാ”
“ചേച്ചി കേൾക്കണ്ട…”
“എന്ത് ?”
“കുട്ടാ ന്നു വിളിക്കുന്നത്”
“ചേച്ചിയോട് ഞാൻ പറഞ്ഞതാ, സിനിമയ്ക്ക് വരാം പക്ഷെ രാജീവേട്ടന്റെ ഒപ്പം ഇരിക്കത്തുള്ളൂ എന്ന്”
അമ്പടി കള്ളി, അപ്പൊ അത് എന്റെ മിടുക്കാണ് എന്ന് ഞാൻ വിചാരിച്ചത്. ഞാൻ മര മണ്ടൻ.!
എനിക്കപ്പോൾ ഒരു ഐഡിയ തോന്നി, ഞാനത് പ്രാവർത്തികമാക്കാൻ വേണ്ടി എന്റെ ലെതർ വാച്ചിന്റെ കെട്ടു പതിയെ അഴിച്ചു എന്നിട്ട് പതിയെ അത് താഴേക്ക് ഇട്ടു.
“ശോ വാച്ചു അഴിഞ്ഞുപോയി”
ഞാൻ ദേവികയെ നോക്കി പറഞ്ഞുകൊണ്ട്.
കുനിഞ്ഞുകൊണ്ട് വച്ചെടുക്കുന്ന ഭാവത്തിൽ ദേവികയുടെ കാലിൽ ഞാൻ പിടിച്ചു മുത്തമിട്ടു.
ദേവിക അത് പ്രതീക്ഷിച്ചില്ല, പക്ഷെ അവൾ ചുണ്ടു വിടർത്തികൊണ്ട് എന്നെ നോക്കി എന്നിട്ട് എന്റെ വിറയാർന്ന ചുണ്ടിന്റെ തലോടൽ കൊണ്ട ആ നിമിഷം ദേവിക ആസ്വദിച്ചുകൊണ്ട് അവൾ കണ്ണുകൾ പതിയെ അടച്ചു, അവളുടെ കൺപീലികൾ മയക്കം വരുന്നപോലെ എനിക്ക് തോന്നി.
നിരുപമ ഇതൊന്നും അറിയാതെ സ്ക്രീനിലേക്ക് തന്നെ നോക്കിയിരുന്നത് ഞങ്ങൾ ഇരുവർക്കും ഗുണകരമായി. അതോടെ ദേവികയ്ക്ക് ഞാൻ അവളെ തൊടുന്നതും തലോടുന്നതും ഉമ്മവെക്കുന്നതുമെല്ലാം അത്രയ്ക്ക് ഇഷ്ടമാണ് എന്ന് എനിക്ക് വ്യ്കതമായി, അവളുടെ ചുണ്ടുകളും കണ്ണുകളും അത് എന്നോട് പറയാതെ പറഞ്ഞു.