കോമിക് ബോയ് 2 [Fang leng]

Posted by

ജൂലി മെൻസ് സെക്ഷനിലേക്കെത്തി

“അവനു പറ്റിയ അളവ് കണ്ടുപിടിക്കാൻ കഷ്ടമാണ് എന്തായാലും ഒരു ഉദ്ദേശം വച്ചെടുക്കാം ”

ജൂലി ഡ്രസ്സ്‌ സെലക്ട്‌ ചെയ്യാൻ തുടങ്ങി

“ഇത് അവനു ചേരുമെന്ന് തോന്നുന്നു വിലയും കുറവാണു ഇത് പോലത്തെ രണ്ടെണ്ണം കൂടി എടുക്കാം ”

ജൂലി വേഗം തന്നെ ഷോപ്പിങ് പൂർത്തിയാക്കി പുറത്തേക്കെത്തി

“അയ്യോ നേരം ഇരുട്ടിയല്ലോ വേഗം വീട്ടിലെത്തണം ”

ജൂലി അടുത്ത് കണ്ട ഓട്ടോയിൽ കയറി കുറച്ച് സമയത്തിനുള്ളിൽ ജൂലി വീടിനു മുൻപിലെത്തി

“ഹോ ഒരുപാട് താമസിച്ചു അവൻ വല്ല പ്രേശ്നവും ഉണ്ടാക്കി കാണുമോ എന്തായാലും നോക്കാം ”

ജൂലി വേഗം കാളിങ് ബെൽ അടിച്ചു

“ഇവനെന്താ വാതിൽ തുറക്കാത്തത് എടാ പീറ്റർ കതക് തുറക്ക് ഇത് ഞാനാ ജൂലി ”

പെട്ടെന്ന് വാതിൽ തുറന്ന് പീറ്റർ പുറത്തേക്ക് വന്നു

പീറ്റർ :മിസ്സ്‌ ജൂലി എന്താ ഇത്ര താമസിച്ചത് ഞാൻ ഒറ്റക്കാണെന്ന് അറിയില്ലേ

ജൂലി :എല്ലാം പറയാം നീ അകത്തേക്ക് വാ

ജൂലി പീറ്ററുമായി വീടിനുള്ളിലേക്ക് കയറി

ജൂലി :നാളെ മുതൽ എനിക്ക് കോളേജിൽ പോകണം അതിനു വേണ്ട കാര്യങ്ങൾ ചെയ്തപ്പോൾ ഒരുപാട് താമസിച്ചു പിന്നെ കുറച്ച് ഷോപ്പിങ്ങും ഉണ്ടായിരുന്നു അതിരിക്കട്ടെ ഇവിടെ വേറേ ആരെങ്കിലും വന്നോ

പീറ്റർ :ഹേയ് ആരു വന്നില്ല

ജൂലി :ഇതാ പിടിക്ക് നിനക്കുള്ളതാ

ജൂലി കൈയിലുണ്ടായിരുന്ന ഡ്രസ്സ്‌ പീറ്ററിനു നൽകി

പീറ്റർ :ഞാൻ കരുതി മിസ്സ്‌ ജൂലി വാങ്ങി കാണില്ലെന്ന് അപ്പോൾ എന്നോട് ഇഷ്ടമുണ്ട്

ജൂലി :ഒന്ന് പോടാ ഇത് വാങ്ങിയില്ലെങ്കിൽ ചിലപ്പോൾ നാളെ നീ എന്റെ ഡ്രസ്സ്‌ എടുത്ത് ഇട്ടാലോ അത് കൊണ്ട് മാത്രം വാങ്ങിയതാ

പീറ്റർ :എന്തായാലും വാങ്ങിയല്ലോ ഞാൻ പോയി പാകമാണോന്ന് നോക്കട്ടെ

ജൂലി :നിനക്ക് ആദ്യം നമുക്ക് എന്തെങ്കിലും കഴിക്കാം ഞാൻ പുറത്ത് നിന്ന് ആഹാരം വാങ്ങിയിട്ടുണ്ട്

ജൂലിയും പീറ്ററും ഭക്ഷണം കഴിക്കാൻ തുടങ്ങി

പീറ്റർ :പുറത്തേ ആഹാരത്തിനു മിസ്സ്‌ ജൂലി ഉണ്ടാകുന്നതിന്റെ അത്ര രുചി പോരാ

ജൂലി :അധികം സോപ്പിടണ്ട വേഗം കഴിക്കാൻ നോക്ക്

പീറ്റർ :എന്റെ പള്ളി ഒരു സത്യവും പറയാൻ പാടില്ലേ

അല്പസമയത്തിനു ശേഷം

പീറ്റർ :മിസ്സ്‌ ജൂലി ഈ ഡ്രസ്സ്‌ എനിക്ക് ചേരുന്നുണ്ടോ

ജൂലി :ഡ്രസ്സ്‌ ഒക്കെ കൊള്ളാം പക്ഷെ നിന്റെ മുടിയാണ് പ്രശ്നം സാഫ്രോൺ സിറ്റിയിൽ ബാർബർ ഷോപ്പ് ഒന്നുമില്ലേ

പീറ്റർ :മിസ്സ്‌ ജൂലിക്ക് ഒന്നും അറിയില്ല പെൺകുട്ടികൾക്ക് ഇങ്ങനെ മുടിവളർത്തിയവരെയാണിഷ്ടം

ജൂലി :ഹഹ ഹ നീ ശെരിക്കും മണ്ടനാണോടാ

ടിങ് ടിങ് പെട്ടെന്ന് കാളിങ് ബെൽ അടിക്കാൻ തുടങ്ങി

ജൂലി :ദൈവമേ ആരാ ഈ നേരത്ത്

തുടരും

ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും എല്ലാരും അഭിപ്രായം അറിയിക്കുക

 

 

Leave a Reply

Your email address will not be published. Required fields are marked *