പീറ്റർ :ഞാൻ മിസ്സ് ജൂലിയെ പോലെ ദുഷ്ടയല്ല മിസ്സനുള്ളത് ഇവിടെ മാറ്റി വച്ചിട്ടുണ്ട്
ജൂലി :ഇല്ലെങ്കിൽ നിന്നെ ഞാൻ കൊന്നേനെ
ജൂലി ഭക്ഷണം കഴിക്കാൻ തുടങ്ങി
ജൂലി :എന്താടാ ഇങ്ങനെ നോക്കുന്നേ നീ കഴിച്ചതല്ലേ
പീറ്റർ :അതല്ല മിസ്സ് ജൂലിക്ക് എത്ര വയസായി
ജൂലി :അതെന്തിനാ നീ അറിയുന്നത്
പീറ്റർ :ചുമ്മാ ഒന്നറിയാനാ
ജൂലി :അങ്ങനെ ചുമ്മാ ഒന്നറിയണ്ട
പീറ്റർ :മിസ്സ് ജൂലി എന്താ ഒറ്റക്ക് താമസിക്കുന്നെ
ജൂലി :ഈ ചെറുക്കനെ കൊണ്ട് തോറ്റല്ലോ ഞാൻ കഴിക്കുന്നത് വരെ നീ ഒന്ന് മിണ്ടാതിരിക്ക്
പീറ്റർ :ശെരി മിസ്സ് ജൂലി ഞാൻ ഇനി മിണ്ടുന്നില്ല
കുറച്ച് സമയത്തിനു ശേഷം ജൂലി പുറത്തേക്ക് പോകാനിറങ്ങി
പീറ്റർ :മിസ്സ് ജൂലി എങ്ങോട്ടാ പോകുന്നേ
ജൂലി :എനിക്ക് പലയിടത്തും പോകാൻ കാണും എല്ലാം നിന്നോട് പറയണോ
പീറ്റർ :എങ്കിൽ ഞാനും വരാം
ജൂലി :അയ്യടാ കൊണ്ട് പോകാൻ പറ്റിയ ഒരു സാധനം മര്യാദക്ക് ഇവിടെ നിന്നോണം
പീറ്റർ :എങ്കിൽ എനിക്ക് കുറച്ച് സാധങ്ങൾ വേണം
ജൂലി :എന്ത് സാദനങ്ങൾ
പീറ്റർ :എനിക്ക് മാറാൻ ഒരു ഡ്രെസ്സുമില്ല പിന്നെ ഇന്ന് തന്നെ ഞാൻ മിസ്സ് ജൂലിയുടെ ബ്രെഷ് ആണ് ഉപയോഗിച്ചത് എന്നും അത് പറ്റില്ലാലോ അതുകൊണ്ട് ഇതുപോലുള്ള കുറച്ച് സാധനങ്ങൾ എനിക്ക് വേണം
ജൂലി :എന്റെ ബ്രെഷോ നിനകെന്താ വട്ടാണോ പിന്നെ നീ പറഞ്ഞതൊക്കെ വാങ്ങൻ എന്റെ കൈയിൽ പണമില്ല
പീറ്റർ :അങ്ങനെ പറഞ്ഞാൽ പറ്റില്ല
ജൂലി :മിണ്ടാതിരിക്കെടാ ഇല്ലെങ്കിൽ നിന്നെ ഇവിടുന്ന് ഇപ്പോൾ പുറത്താക്കും ഞാൻ വരുന്നത് വരെ ഇവിടെ പ്രേഷമൊന്നും ഉണ്ടാക്കതെ ഇരുന്നോണം വേറേ അരുവന്നാലും വാതിൽ തുറക്കരുത് എന്നാൽ ഞാൻ പോയിട്ട് വേഗം വരാം
ജൂലി വീടിനു പുറത്തേക്കെത്തി “അവൻ ഒരു പ്രേശ്നവും ഉണ്ടാക്കാതിരുന്നാൽ മതിയായിരുന്നു എന്തായാലും ആദ്യം കോളേജിൽ ചെന്ന് റീ ജോയിനിങ്ങിന്റെ കാര്യങ്ങൾ ശെരിയാക്കാം ”
ജൂലി പെട്ടെന്ന് തന്നെ അവളുടെ കോളേജിൽ എത്തി അഡ്മിഷനു വേണ്ട കാര്യങ്ങൾ ചെയ്യാൻ തുടങ്ങി
മണിക്കൂറുകൾക്ക് ശേഷം
“ഹോ നേരം ഒരുപാടായി എത്ര നേരമാ അവിടെ ബോറടിച്ചിരുന്നത് എന്തായാലും എല്ലാം ശെരിയായല്ലോ ഇനി എനിക്ക് കുറച്ച് ബുക്കും ഡ്രെസ്സുമെല്ലാം വാങ്ങണം ”
ജൂലി അടുത്ത് കണ്ട മാളിൽ കയറി പാർച്ചയ്സ് തുടങ്ങി
“അപ്പോൾ എനിക്ക് വേണ്ട എല്ലാമായി ഇനി തിരിച്ചു പോകാം ”
പെട്ടെന്നാണ് ജൂലി പീറ്ററിന്റെ കാര്യം ഓർത്തത്
“എന്തായാലും അവനും കൂടി എന്തെങ്കിലും വാങ്ങിയേക്കാം ഇല്ലെങ്കിൽ അവൻ സമാദാനം തരില്ല “