പീറ്റർ :എനിക്ക് എല്ലാം മനസ്സിലായി
ജൂലി :എന്ത് മനസ്സിലായി ഒന്ന് തെളിച്ച് പറ
പീറ്റർ :ഞാനിവിടെ വരാനുള്ള കാരണം മിസ്സ് ജൂലി തന്നെയാണ്
ജൂലി :ഞാനോ അതെങ്ങനെ
പീറ്റർ :മിസ്സ് ജൂലിയുടെ ബർത്ത് ഡേ വിഷ് ആണ് നടന്നിരിക്കുന്നത് അറിയാതെയാണെങ്കിലും ഞാൻ ഈ ലോകത്ത് ഉണ്ടായിരുന്നെങ്കിൽ എന്ന് മിസ്സ് ആഗ്രഹിച്ചില്ലേ അതാണ് എല്ലാത്തിനും കാരണം
ജൂലി :അതൊന്നും നടക്കാൻ ഒരു വഴിയുമില്ല നീ വെറുതേ പറയുന്നതാണ്
പീറ്റർ :അല്ല മിസ്സ് ജൂലി സത്യം
ജൂലി :എന്ത് കുന്തമെങ്കിലും ആകട്ടെ നീ ഇപ്പോൾ ഇവിടുന്ന് പോകണം
പീറ്റർ :അതെങ്ങനെയാ മിസ്സ് നിങ്ങളല്ലേ എന്നെ വിളിച്ചു വരുത്തിയത് തിരികെ എങ്ങനെ പോകാം എന്ന് കണ്ടുപിടിക്കാൻ എനിക്ക് കുറച്ച് സമയം വേണം അതുവരെ നാനിവിടെ കാണും
ജൂലി :അതൊന്നും നടക്കില്ല നീ വേറേ സ്ഥലം നോക്ക് ഇല്ലെങ്കിൽ ഞാൻ ആളെ വിളിച്ചുകൂട്ടി നിന്നെ പോലീസിൽ ഏല്പിക്കും
പീറ്റർ :ഇങ്ങനെ കണ്ണിൽ ചോരയില്ലാത്ത പെരുമാറല്ലേ മിസ്സ് എനിക്ക് ഇവിടെ വേറെയാരെയും പരിചയമില്ല ഞാൻ വേഗം തിരിച്ചു പോകാനുള്ള വഴി കണ്ടുപിച്ചോളാം
ജൂലി :നീ കുറേ നേരമായല്ലോ മിസ്സ്, നിങ്ങൾ എന്നൊക്കെ വിളിക്കുന്നു ഞാനെന്താ വല്ല കിളവിയുമാണോ
പീറ്റർ :അതല്ല ഞാൻ ബഹുമാനം കൊണ്ട് വിളിക്കുന്നതാ
ജൂലി :ബഹുമാനമായിരുന്നൊ
പീറ്റർ :അതേ മിസ്സ് അല്ലാതെ സുന്ദരിയായ മിസ്സിനെ കണ്ടാൽ ആർക്കെങ്കിലും കിളവിയായി തോന്നുമോ
ജൂലി :ഞാൻ സുന്ദരിയാണെന്ന് എനിക്കറിയാം നിന്റെ ഈ നമ്പർ ഒക്കെ കോമിക്കിലെ പെൺപിള്ളേരോട് മതി എങ്ങോട്ട് വേണ്ട
പീറ്റർ : അവരൊക്കെ എന്റെ പിന്നാലെ നടക്കുന്നതിനു ഞാൻ എന്ത് ചെയ്യാനാ എന്റെ മനസ്സിൽ മിസ്സിനെ പോലൊരു പെൺകുട്ടിയാ ഉള്ളത്
ജൂലി :ഇതാ നിന്റെ കുഴപ്പം ഞാൻ എന്ത് വിശ്വസിച്ചു നിന്നെ ഇവിടെ നിർത്തും
പീറ്റർ :ഇല്ല മിസ്സ് എന്നെ 100%വിശ്വസിക്കാം ഞാൻ ഒരു കുഴപ്പവും ഉണ്ടാക്കില്ല പോകാനുള്ള വഴി കണ്ടു പിടിക്കുന്നത് വരെ എന്നെ ഇവിടെ നിർത്തണം പ്ലീസ് ഞാൻ കാലുപിടിക്കാം
ജൂലി :ശെരി അല്ലാതെ എനിക്ക് വേറേ വഴി ഇല്ലല്ലോ പിന്നെ അധികകാലം ഇവിടെ നിൽക്കാമെന്ന് വിചാരിക്കണ്ട വേഗം തിരിച്ചു പോകാനുള്ള വഴി കണ്ടു പിടിച്ചോണം
പീറ്റർ :ശെരി മിസ്സ് ജൂലി
ജൂലി :എന്നാൽ നീ ഇവിടെ എവിടെയെങ്കിലും കിടക്ക് ഞാൻ റൂമിൽ കിടന്നോളാം
പീറ്റർ :ഞാൻ ഒറ്റക്ക് കിടക്കണോ?
ജൂലി :വേണ്ട എന്റെ കൂടെ വന്ന് കിടന്നോ