എന്റെ ചിന്നു 2 [Unni]

Posted by

നിന്നോട് എത്ര പ്രാവശ്യം കൊണ്ട് പറയുവാ ഇത് ഒന്ന് ശെരി ആകാൻ ….. structure ഒക്കെ കഴുയുമ്പോഴേക്കും ഇറ്റീരിയറും exteriorum ഒക്കെ തുടങ്ങേണ്ട ….. നീ ഒന്ന് ശെരിക്ക് ഉഷാർ ആകെടാ അച്ചു …… ഇത് ഒക്കെ കേട്ട് അർജുൻ ചിരിയോടെ ആ വർക്കിലേക്കു ശ്രെധ കൊടുത്തു …. രണ്ടു മണിയ്ക്കൂർ കൊണ്ട് drawing ശെരി ആക്കി അർജുൻ ഒന്ന് നടുവ് നിവർത്തി ….. ഫൈനൽ ടച്ച് അപ്പ് ഉം കഴിഞ്ഞ ദ്രവിങ്ങിലേക്കു നോക്കി കൊണ്ട് വിഷ്ണു ” നിനക്കു ഇത് ആദ്യമേ അങ്ങ് ശെരി ആക്കി കൂടായിരുന്നോ ….. ഇന്നലെ എന്റെ 6 മണിക്കൂർ ആ വേസ്റ്റ് ആയെ …. കോപ്പു ”

അതും കേട്ട് ചിരിച്ചോണ്ട് അർജുൻ ”നീ ആ ഹരി അങ്കിൾ നെ വിളിച്ചിട് എപ്പഴാ മീറ്റ് ചെയ്യാൻ പറ്റുന്നെ എന്ന് ചോദിക്കു , അടുത്ത മാസം ആദ്യം തന്നെ പണി സ്റ്റാർട്ട് ചെയ്യേണ്ടേ , പണിക്കരും കാര്യങ്ങളും ഒക്കെ റെഡി അല്ലെ , നിന്നെ ഒരാളെ വിശ്വസിച്ചാ ഞാൻ ഈ പണിക്കു ഇറങ്ങിയേക്കുന്നെ .”

ഹാ അറിയാം മൈരേ ….. ആ കാര്യോം ഒന്ന് ഓർത്തു നീ ടെൻഷൻ ആവേണ്ട തുടക്കത്തിൽ കൊറച്ചു പൈസ ഒക്കെ ഇറക്കേണ്ടി വരും …. ആ പോകുന്ന ക്യാഷ് ഞാൻ തന്നെ തിരിച്ച നിന്നെ ഏൽപ്പിച്ചാൽ പോരെ ….
വിഷ്ണുന്റെ ഈ ശുഭാപ്തി കളയാതെ മറുത്തൊരു മറുപടി നൽകാതെ അർജുൻ ഒന്ന് ചിരിച്ചു കൊണ്ട് തലയാട്ടി ….
ഓഫീസിനോട് ചേർന്ന് തന്നെ ഒരു ചെറിയ pantry പോലെ സെറ്റ് അപ്പ് റെഡിആകിട്ടുണ്ട് , ചായകുടിക്കാനും മറ്റും . അർജുൻ അങ്ങൊട് തിരിഞ്ഞ വെള്ളം ചൂടാക്കാൻ ഇലക്ട്രിക്ക് സ്റ്റോവ് വെള്ളം വെച്ചു , രണ്ട ഗ്ലാസ്സുകളിലേക്കു പഞ്ചാരേം തേയിലേം ഇട്ടു ചൂട് വെള്ളം ഗ്ലാസ്സിലൊട് പകർത്തി , ആ സമയം സ്വല്പം ചൂട് വെള്ളം അവന്റെ ദേഹത്ത് വീണു അടുത്ത് കിടന്ന ഒരു തുണി കൊണ്ട് തുടക്കാൻ നേരം ആണ് തന്റെ മനസിലേക്ക് കഴിഞ്ഞ ദിവസ്സം വിവേകേട്ടന്റെ കല്യാണത്തിന് കണ്ട ആ പെൺകൊടിയുടെ കാര്യം ഓര്മ വന്നത് , രാവിലെ മുതൽ മനസ്സിലെന്തോ ഉലഞ്ഞ കാര്യം അവനപ്പോഴാണ് ഒരമേൽ എത്തിത് , അപ്പോ തന്നെ ചായയുമായി വിഷ്ണുവിന്റെ അരികിലേക്ക് അർജുൻ എത്തി , ആ സമയത് വിഷ്ണു ഹരിയോട് ഫോണിൽ സംസാരിച്ചോണ്ട് ഇരികുമായിരുന്നു , എന്തൊക്കെ പറഞ്ഞാലും ആൾക്കാരെ ചാകിലടിക്കാൻ ഇവനെ കഴിഞ്ഞേ ആള്ക്കാര് ഉള്ളു …. ഫോൺ വിളി കഴിഞ്ഞ അർജുന്റെ മുഖത്തേക്ക് നോക്കിയ വിഷ്ണു ശേഷം അവന്റെ കൈൽ ഇരിക്കുന്ന ചായയും കണ്ടിട് … ” ഹാ രാവിലെ തൊട്ട് വയറു കാലിയാണ് മോനെ …. ചായ ഇല്ലാതെ കൊറിക്കാൻ ഒന്നും ഇരിപ്പില്ലെടാ? ” അതും ചോദിച്ച വിഷ്ണു അർജുന്റെ കൈൽ നിന്ന് ചായ വാങ്ങി.
” ഉണ്ണിത്താന്റെ കടേന്നു പൊറോട്ടേം ബീഫ്ഉം കഴിക്കാമെടാ മുത്തേ, ഇപ്പോ നീ ഈ ചായ കുടിക്ക്
അർജുന്റെ മറുപടി കേട്ട വിഷ്ണു തല ഉയർത്തി അർജുനോട് …. ” എന്തോ കാര്യം ഉണ്ടല്ലോ മോനെ , ഒരു വെള്ളം പോലും വാങ്ങി തരാത്ത നീ പൊറോട്ട ആൻഡ് ബീഫ് …. കൊള്ളാലോ …. സംഗതി എനിക്ക് ഇഷ്ടപ്പെട്ടു …. ഇനി കാര്യം പറ …..”

അർജുൻ സ്വാല്പം അവന്റെ അടുത്തേക്ക് നീങ്ങി ഇരുന്നോണ്ട് ” എടാ ഞാൻ കാര്യം പറയാം …. പക്ഷേ അത് കേട്ട് നീ ഊശി ആകരുത് …. ഞാൻ സീരിയസ് ആയിട്ടാ ഒരു കാര്യം നിന്നോട് ആവശ്യപെടുന്നേ ….. അത് നിന്നെ കൊണ്ടേ പാട് അളിയാ ……”

അർജുന്റെ മറുപടി കേട്ട വിഷ്ണുനു സംഗതി അല്പം സീരിയസ് ഉള്ളതായിട് തോന്നി ” ഹ്മ്മ് ….. നീ ഇങ്ങനെ വളച്ചു ചുറ്റാന്ഡ് നേരെ കാര്യം പറയടാ …. എന്നാൽ അല്ലെ എന്തേലും ചെയ്യാൻ പറ്റുമോ ഇല്ലയോ എന്ന് പറയാൻ പറ്റു ”

Leave a Reply

Your email address will not be published. Required fields are marked *