അളിയൻ ആള് പുലിയാ 22 [ജി.കെ]

Posted by

“അവൾ കോളേജിന്റെ പേര് പറഞ്ഞു…..

“ഊം…എല്ലാം നമ്മുക്ക് ശരിയാക്കാഡോ…..അവൻ പറഞ്ഞു….ആ രാത്രിയിൽ അവർ ഒരു പാട് സംസാരിച്ചു…..ഉറക്കമില്ലാതെ അവർ രണ്ടാളും അവരുടെ കഥകൾ പങ്കു വച്ച്…..

കെ എസ് ആർ ബാംഗ്ലൂർ സിറ്റി ജംക്ഷനിലേക്കു വണ്ടിയെത്തും വരെ ……പുറത്തു അൽത്താഫിനെ പിക്ക് ചെയ്യാൻ വന്ന സുഹൃത്തുക്കളോട് അവൻ ഫാരിയെ പരിചയപ്പെടുത്തി…..എല്ലാവരും വേണ്ട സഹായങ്ങൾ ഉറപ്പ് നൽകി…..അൽത്താഫും കൂട്ടുകാരും അവളെ ഹോസ്റ്റലിലാക്കിയിട്ടാണ് തിരികെ പോയത്…..

**********************************************************************************************************

ജി 9 എയർ അറേബ്യായുടെ ഫ്‌ളൈറ്റ് കൊച്ചിയിൽ നിന്നും ഷാർജയിലേക്കുള്ള  യാത്രക്കാരെ സ്വീകരിക്കുവാൻ തയാറായി വാതായനം തുറന്നു കിടക്കുന്നു…..ബോർഡിങ് പാസ് ചെക്കിങ്ങിനുള്ള അന്നൗൻസ്മെന്റ് മുഴങ്ങി….മകനെ ബീനമാമിയോടൊപ്പം നിർത്തിയപ്പോൾ ഉമ്മാക്ക് കൊടുത്ത വാക്കു പാലിക്കുവാൻ ഇറങ്ങി പുറപ്പെട്ടതാണ് താൻ….താൻ കാരണം ഉമ്മ പോകരുത് എന്നാഗ്രഹം കൊണ്ട് മാത്രം….ജന്മം നൽകിയ മകനെ പിരിയുന്നത് ഇതാദ്യമായിട്ടാണ്…അഷീമയുടെ ഉള്ളു പിടഞ്ഞു…..ഉടനെ വന്നു മകനെ കൊണ്ട് പോകാം എന്നുറപ്പിലാണ് താൻ തയാറായതും….ഒന്നുമറിയാത്ത ആ നാലുവയസ്സുകാരൻ ഉമ്മച്ചി മിട്ടായിയും ടോയിയും വാങ്ങാൻ പോയതാണെന്നാണ് കരുതിയിരിക്കുന്നത്…..ആകെ ആശ്വാസം സുഹൈൽ ഉള്ളതുകൊണ്ട് മകൻ സുഹൈലുമായി ഇണങ്ങി ചേർന്നുകൊള്ളും എന്നുള്ളതാണ്…..അവൾ ഓരോന്നാലോചിച്ചുകൊണ്ടു അസ്ലാമിനോടൊപ്പം ഫ്ളൈറ്റിനുള്ളിലേക്കു കടന്നു…..ആദ്യമായിട്ടാണ് വിമാന യാത്ര…ആ ത്രില്ലൊന്നുമില്ല…..അവൾ മൂകയായി എയർ ഹോസ്റ്റസ് കാണിച്ച സീറ്റിലേക്കിരുന്നു…..ഹാ മൂന്നാലു മാസം തന്നെ വിസിറ്റിംഗ് വിസ യുടെ കാലാവധി മൂന്നുമാസമല്ലേ….അവൾ അങ്ങനെ ആശ്വസിച്ചു…..അവസാന പരീക്ഷണമാണത്രെ പോലും…..ഉമ്മയുടെ വാക്കുകൾ…..അവൾ കണ്ണുകൾ ഇറുക്കിയടച്ചു…..അപ്പുറത്തു തന്റെ ചപ്പടാഞ്ചു വയറും തടവി കെട്ടിയോൻ എന്ന് പറയുന്ന മരമാക്കാൻ ഇരിപ്പുണ്ട്….അവനോടു അവജ്ഞ തോന്നിപ്പോയി അവൾക്ക്…..എപ്പോഴോ അവൾ മയക്കത്തിലേക്ക് വഴുതി വീണു…..വിമാനം ശരവേഗത്തിൽ പാഞ്ഞു….നാലുമണിക്കൂർ കഴിഞ്ഞപ്പോൾ ഷാർജ അന്താരാഷ്ട്ര വിമാനത്തിൽ ഇറങ്ങാൻ പോകുന്നു എന്ന അനൗൺസ്‌മെന്റ് കേട്ട്…..അവളുടെ ഹൃദയം വിങ്ങുകയായിരുന്നു……അഷീമ ഫ്ളൈറ്റ് ലാൻഡ് ചെയ്യുന്ന കാഴ്ചകൾ കണ്ടുകൊണ്ടിരുന്നു…..ഷാർജ വിമാനത്താവളത്തിന്റെ റൺവേയിൽ വിമാനം തൊട്ടുരുമ്മി ക്രാച്ച് എന്ന ശബ്ദാത്തോടെ ഇറങ്ങി……ഇതുവരെയും അവനും അവളും തമ്മിൽ സംസാരിച്ചില്ല…..വിമാനത്തിൽ നിന്നിറങ്ങിയപ്പോൾ അവൻ അവളോട് പറഞ്ഞു…പാസ്പോർട്ട് എവിടെ?….അവൾ ബാഗിൽ കയ്യിട്ടു പാസ്പോർട് എടുത്തു നൽകി…..പ്രത്യേകിച്ച് ലഗേജുകൾ ഒന്നും തന്നെയില്ലാത്തതിനാൽ പെട്ടെന്ന് പുറത്തിറങ്ങാൻ സാധിച്ചു……ദൂരെ നിന്നും ആരോ ഒരാൾ അസ്ലമിന് നേരെ കൈ കാട്ടുന്നത് അവൾ കണ്ടു…..ഒപ്പം ഒരു ഇരുപതു വയസ്സ് പ്രായം തോന്നുന്ന പയ്യനും……അവന്റെ കയ്യിൽ ഒരു ട്രോളി ബാഗുണ്ട്…..യാത്ര കഴിഞ്ഞു എത്തിയതാണെന്നു തോന്നുന്നു…..അസ്‌ലം അയാൾക്കരികിലേക്കു നടന്നു നീങ്ങി….അഷീമ അവനോടൊപ്പം അയാൾക്കരികിലേക്കു ചെന്ന്…..

“അസ്‌ലമേ യാത്ര ഒക്കെ സുഖായിരുന്നോ?

“ഹാ നവസിക്ക…..സുഖകരം…..ആ നിൽക്കുന്ന ആളിന്റെ പേര് നവാസ് ആണെന്ന് മനസ്സിലായി……അയാൾ തന്നോടൊപ്പം നിന്ന പയ്യനെ പരിചയപ്പെടുത്തിക്കൊടുക്കുന്നു…..ഇത് അൽതാഫ്….ഇതാണ് എന്റെ ഒരേ ഒരു മകൻ….ആ പയ്യൻ തന്നെ മുമ്പെങ്ങോ കണ്ടത് പോലെ തന്നെ നോക്കി

Leave a Reply

Your email address will not be published. Required fields are marked *