പൊതുവേ ഈ കാര്യങ്ങളെ പറ്റിയറിയാൻ താല്പര്യം കൂടുതൽ കാണിക്കും.. അവൻ അതുകൊണ്ടായിരിക്കും എനിക്ക് അതിനോട് താല്പര്യം ഉണ്ടോ എന്ന് ചോദിച്ചത്….അങ്ങനെ ചോദിക്കാൻ സ്വാതന്ത്ര്യം ഉണ്ടെന്ന് അവൻ കരുതിക്കാണും……’മമ്മി.. ഞാൻ ചോദിച്ചാൽ ദേഷ്യപെടുമോ.. ‘ എന്ന് അവൻ ചോദിച്ചതാണ് !!!!’…പാവം കുഞ്ഞ്.
അവന്റെ മമ്മിയുടെ അത്രെയും പ്രായം ഉണ്ടെങ്കിലും തന്നോട് അങ്ങനെ മനസ്സ് തുറന്ന് സംസാരിക്കാൻ ആന്റോ തയാറായത് ഓർത്തപ്പോൾ എൽസമ്മയുടെ മുഖത്ത് പുഞ്ചിരി വിടർന്നു…. കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് അവനെ വിളിക്കണം എന്ന് എൽസമ്മ ഉറപ്പിച്ചു….
……
മൂന്നാഴ്ച ആയി ആന്റോ നാട്ടിൽ പോയിട്ട്. കോളേജും പടുത്തവും ഒക്കെ ആയി ആന്റോ അങ്ങ് ബിസി ആയി. നാട്ടിൽ പോയാൽ പള്ളിയിൽ പോണം.. അപ്പോൾ ആന്റിയെ കാണും…ഓർക്കുമ്പോൾ തന്നെ അന്റോയുടെ തൊലി ഉരിഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആന്റി വിളിച്ചിരുന്നു, പിന്നെ വിളിക്കാം തിരക്കാണെന്ന് പറഞ് വച്ചു. പിന്നെ വിളിച്ചില്ല..
അങ്ങനെ ഒക്ടോബർ മാസത്തിലെ അവസാനത്തെ വ്യാഴാഴ്ച. ഗ്രൗണ്ടിൽ കളിയും കഴിഞ്ഞ് റൂമിലേക്ക് നടന്നപ്പോൾ എബിയുടെ കാൾ വന്നു.. നെഞ്ചിടിപ്പോടെ ആന്റോ ഫോൺ എടുത്തു.
“ഡാ… നീ എവിടാ… ”
“ഞാൻ.. ഗ്രൗണ്ടിൽ ആയിരുന്നു ചാച്ചാ… എന്തുണ്ട്..”
“നീ ഇപ്പോൾ നാട്ടിലോട്ടൊന്നും പോകുന്നില്ലേ.. നിന്നെ കണ്ടിട്ട് കുറച്ചുനാൾ ആയെന്ന് മമ്മി പറഞ്ഞു… പള്ളിയിൽ നിന്റെ അമ്മച്ചിയെ കണ്ടപ്പോൾ തിരക്കി എന്ന് പറഞ്ഞു… ”
എബിയോട് എൽസമ്മ ഒന്നും പറയില്ലെന്ന് അറിയാം… എങ്കിലും എന്തോ ഒരു ഭയം ഉണ്ടായിരുന്നത് അലിഞ്ഞുപോയി…
“പോകണം എന്നുണ്ട് ചാച്ചാ…. പക്ഷേ ഇപ്പോൾ ലാസ്റ്റ്ഇയർ ആയതുകൊണ്ട് ഭയങ്കര തിരക്കാ… ”
“ഓഹ്… അപ്പോൾ നീ ഇനി എന്നാ നാട്ടിൽ പോകുന്നെ.. ”
“എന്താ ചാച്ചാ…. ഈ ആഴ്ച ചിലപ്പോൾ പോകും… ”
“ആഹ്ഹ്…. നീ പോകുമ്പോഴേ… മമ്മിയുടെ ഫോണിൽ സ്കൈപ്പ് ഒന്ന് ഡൌൺലോഡ് ചെയ്ത് കൊടുക്കണേ… എന്നിട്ട് എങ്ങനാ യൂസ് ചെയ്യുന്നത് എന്നുകൂടി പറഞ്ഞുകൊടുക്കണം… ”
അന്റോയുടെ ഉള്ളിൽ ഒരു ഇടിവെട്ടി..
“മമ്മിക്ക് അത് അറിയത്തില്ലിയോ…. ”
“ഇല്ലടാ…. ഞാൻ പറഞ്ഞു നോക്കി.. നടന്നില്ല… നിന്നോട് പറഞ്ഞോളാം എന്ന് ഞാൻ പറഞ്ഞു… നീ പോയി ശെരി ആക്കിയാൽ മതി.. ”
“ശെരി ചാച്ചാ… നോക്കട്ടെ.. ഒക്കുമെങ്കിൽ ഞാൻ ഈ ആഴ്ച പോകാം… ”
ഇനി എബിയുടെ വീട്ടിൽ പോകില്ല എന്ന് വിചാരിച്ചിരുനെങ്കിലും അതൊരിക്കലും നടക്കാൻ പോകുന്നില്ല എന്ന് അന്റോയ്ക്ക് മനസിലായി. പോവുക.. അന്തസായി പെരുമാറുക..എബി പറഞ്ഞ കാര്യം ചെയ്യുക… അനാവശ്യമായി ഒന്നും സംസാരിക്കരുത്; എന്നൊക്കെ ഉറപ്പിച്ച്, ആ ആഴ്ച നാട്ടിൽ പോകാൻ ആന്റോ തീരുമാനിച്ചു. അമ്മച്ചിയെ കണ്ടിട്ട് മൂന്നാഴ്ചയും ആയി…..
ശനിയാഴ്ച്ച രാവിലെ, ആന്റോ വീട്ടിൽ നിന്നിറങ്ങി. എൽസമ്മയെ ഫോൺ ചെയ്യാൻ ഒന്നും നിന്നില്ല. എബി പറഞ്ഞിട്ടുണ്ടല്ലോ…
ബൈക്ക് ഗേറ്റിന് പുറത്ത് വെച്ച് ആന്റോ വീട്ടിലേക്ക് ചെന്നു. എൽസമ്മ സിറ്റൗട്ടിൽ തന്നെ ഉണ്ടായിരുന്നു.ഫോണിൽ ആരോടോ സംസാരിക്കുകയാണ്. ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ നടന്നു വരുന്ന അന്റോയേ നോക്കി എൽസമ്മ ചിരിച്ച് കാണിച്ചു.
“ശെരി…. ഞാൻ പിന്നെവിളിക്കാം… ” എൽസമ്മ ഫോൺ കട്ട് ചെയ്തു.
“മോനേ.. കയറി വാ.. ” കാർപോച്ചിൽ നിന്നിരുന്ന അന്റോയോട് ഗസ്റ്റ് റൂമിലേക്ക് കയറിയ എൽസമ്മ സ്നേഹത്തോടെ പറഞ്ഞു. എൽസമ്മയുടെ സ്നേഹത്തോടെയുള്ള ഇടപെടൽ അന്റോയിൽ ആശ്വാസം ജനിപ്പിച്ചു.