ആ സമയം അവനെ നോക്കി നിന്ന വിഷ്ണു അവന്റെ അടുത്ത വന്നിട്ട് ” സത്യം പറയടാ …. ഞാൻ അറിയാതെ ഏതാവള നിന്ടെ അകത്തു കേറീത് …” ഒരു നിമിഷം അവനെ നോക്കി പെട്ടെന്നു ഒരു ചിരി ചിരിച്ചിട് ” പോടാ പന്നി വേറെ ഷർട്ട് മാറാൻ പോയപ്പോ പെട്ടെന്നു ഇതാ കിട്ടീത് അതും കേറ്റി ഇട്ടു ഇങ് പോന്നതാ …. ” മോനെ അച്ചു നീ ആരെ ഊശി ആകാൻ നോക്കിയാലും എന്റെ അടുത്ത മാത്രം വേണ്ടാ കേട്ടോ …. നീ ഒരുത്തിന്റെ മുന്നിൽ നോക്കി ഇളിക്കുന്നെ ഒക്കെ ഞാനും ശ്രെധിച്ചായിരുന്നു …. സത്യം പറയടാ എന്താ സംഭവം …വിഷ്ണുന്റെ ചോദ്യം കേട്ട് ആദ്യം ഒന്ന് ഞെട്ടി എങ്കിലും പയ്യെ അവൻ ചരിച്ചോണ്ട് ” ഒന്നും ഇല്ലടാ പറയറൊന്നും ആയിട്ടില്ല …ആദ്യായിട്ട് ഒരു spark അടിച്ചോ എന്നൊരു സംശയം …. ചിരിയോടെ കേട്ട് നിന്ന വിഷ്ണു ” ഒടുക്കം നിനക്കും …… ഹ്മ്മ് ഹ്മ്മ് നടക്കട്ടെ മോനെ … പിന്നെ ഇത് വല്ലതും ആ ആരതി അറിഞ്ഞാ അവളെ പോയി തട്ടും …ഹി ഹി …. ഒടുക്കം കൊറേ അപ്സരസ്സുകളുടെ പ്രാക്കും ..അതും മറക്കല്ലേ അളിയാ”
വിഷ്ണുന്റെ മറുപടി കേട്ട് ചിരിച്ച തലയാട്ടി അവൻ വെളിലേക്ക് നീങ്ങി …. അവളെ അന്വേഷിച്ചു ഇറങ്ങിയ അര്ജുനന് പക്ഷെ നിരാശ ആയിരുന്നു ഫലം …
രാത്രിയുടെ യാമത്തിൽ അവന്റെ അകത്തു ഇന്ന് നടന്ന കാര്യങ്ങൾ ഒരു ചിത്രം പോലെ ഓടുകയായിരുന്നു ….പക്ഷെ ആര് ഇവിടെ എന്നൊന്നും അറിയാൻ കഴിഞ്ഞില്ലാലോ …. ഇനി കാണാൻ സാധിക്കുമോ ചെറിയൊരു സങ്കടം തോന്നി എങ്കിലും ഒരു ശുഭാപ്തി അവന്റെ ഉള്ളിൽ നിറഞ്ഞിട്ടുണ്ടായിരുന്നു
നാളെ വിഷ്ണുനോട് തന്നെ സഹായം തേടണം ……… ഒടുവിൽ തന്നെ തലയിണയും ചേർത്ത് പിടിച്ചു നിദ്രയിലേക്ക് വീണു ……….
ശേഷം പിന്നാലെ …….