എന്റെ ചിന്നു [Unni]

Posted by

അർജുൻ തന്റെ ഷിർട്ടിലേക്ക് നോക്കിയിട്ടു ” ഒന്നും പറയണ്ട ഒരു അമ്മാവനെ പായസം കുടിപ്പിച്ചതാ …. എടാ നീ ഈ ബക്കറ്റ് ഒന്നു പിടിച്ചേ ഞാൻ പോയി ഈ ഷർട്ട് ഒന്ന് മാറ്റിയിട്ടു വരാം , ഷർട്ട് മാറാൻ അയി തിരികെ പോയ അർജുൻ ബൈക്കിലേക്കു കേറിയപ്പോഴാണ് അകലെ തന്നെ വീക്ഷിച്ചു കൊണ്ട് തന്നെ നിക്കുന്ന ചിന്നുനെ കാണുന്നത് , വീണ്ടും കണ്ണുകൾ ഉടക്കിയ അർജുൻ ഒരു നേർത്ത പുഞ്ചിരി അവൾക്കു സമ്മാനിച്ചു , തിരികെ ചിരിയോടപ്പം എന്തുവാ ചെക്കാ ഇത് എന്നുള്ള രീതിൽ ഉള്ള ഒരു ആക്ഷനും , രണ്ടു കണ്ണുകളും അടച്ചു ചിമ്മിച്ചോണ്ട് വീണ്ടും ഒരു ചിരി അവൾക് നൽകി വീണ്ടും അവന്റെ ഷിർട്ടിലേക്കു നോക്കി നാക് പയ്യെ കടിച്ചു അവന്റെ റോയൽ എൻഫീൽഡ് സ്റ്റാർട്ട് ആക്കി , അവളെ നോക്കി ചിരിയോടെ തന്നെ അവൻ വണ്ടി തിരിച്ചു വീട്ടിലേക്കു വിട്ടു , വീട്ടിൽ എത്തിയ അർജുൻ വേഗം റൂമിൽ എത്തി അലമാരി തുറന്നു , ഏതു ഷർട്ട് ഇടണം ഒടുക്കം മൂലയ്ക്ക് മടക്കി വെച്ചിരിക്കുന്ന അവന്റെ കറുത്ത ഷിർട്ടിലേക്ക് കണ്ണ് പാഞ്ഞു , ഒരു നിമിഷം അവൻ ആലോചിച്ച ആ ഷർട്ട് തന്നെ അവൻ എടുത്ത് അണിഞ്ഞു , ശേഷം വീണ്ടും അവൻ ഓഡിറ്റേറിയത്തിലേക്ക് വണ്ടി വിട്ടു , ആ കറുത്ത ഷർട്ട് അർജുനന്റെ സൗധര്യത്തെ കൂട്ടുന്ന തരത്തിൽ ഉള്ള ഷർട്ട് ആയിരുന്നു , കോളേജിൽ പഠിക്കുന്ന സമയത് ഒരിക്കലേ അവൻ ആ ഷർട്ട് ധരിച്ചിട്ടുള്ളു . ആ സമയത്ത അവനിലേക്ക്‌ എത്തിയ നോട്ടങ്ങൾ അവസാനം അവന്റെ ഉറ്റ സുഹൃത് വിഷ്ണു തന്നെ അവനോട് പറഞ്ഞു ” പൊന്നു മൈരേ നിന്നെ കാണാൻ നല്ല മൊഞ്ചു തന്നെയാ അയിനിടക്ക് ഈ കറുത്ത കോപ്പും ഇട്ടു വന്നാ ബാക്കി ഉള്ള പാവങ്ങൾ നിന്നെ പ്രാകി കൊല്ലുമെടാ തെണ്ടി” സ്വല്പം ചിരിയോടെ കേട്ട് നിന്ന അർജുൻ പറഞ്ഞു ” ശെരി നീ പറഞ്ഞത് കൊണ്ട് ഇനി എന്നെങ്കിൽം ഒരു അനുരാഗം എനിക്കും മൊട്ടിടുവാണേൽ അന്ന് ഞാൻ ഈ ഷർട്ട് അവൾക് വേണ്ടി ഇട്ടോളാം …
അതിനു ശേഷം അർജുൻ ഇന്നാണ് ആ ഷിർട്ടു വീണ്ടും ഇട്ടു തിരികെ ഓഡിറ്റോറിയത്തിലേക്ക് പോകുന്നത് , പാർക്കിങ്ങിൽ ഗുഡ് ഗുഡ് ശബ്ദത്തോടെ വണ്ടി കൊണ്ട് നിർത്തിയ അർജുനനെ ഒരു നിമിഷം അവിടെ ചുറ്റുമുള്ളവർ നോക്കി നിന്ന് പോയി , കണ്ണാടിയിൽ നോക്കി ഒന്നൂടി മുടി ഒതുക്കി വെച്ച ശേഷം അർജുൻ വീണ്ടും നടന്നു , അകത്തു എത്തിയ അർജുൻ അവന്റെ പൂച്ച കണ്ണുകൾ ചുമ്മാ ഒന്ന് പായിച്ചു , അതെ അവൻ അന്വേശിച്ച കണ്ണുകൾ അതാ ദൂരെ തന്നെ ഉണ്ട് , അവളും അവനെ ശ്രെധിച്ചു അറിയാതെ തന്നെ അവളുടെ കണ്ണുകൾ പ്രേമർദ്ദമായി അവനെ നോക്കി നിന്ന് പോയി , ഒരു നിമിഷം അവൾ പെട്ടെന്നു എന്തോ ഓർത്ത പോലെ നിന്ന് അവനെ നോക്കി അടിപൊളി ആയിട്ടുണ്ട് എന്ന് കൈ കൊണ്ട് കാണിച്ചു. അവളെ നോക്കി അസ്സലൊരു പുഞ്ചിരി തിരികെ നൽകി , ആ സമയത് അവന്റെ ചെറിയച്ഛൻ ” അച്ചു നീ ഇതെവിടെ ആയിരുന്നു നിന്ടെ ഫോൺ ഇവിടെ വിളിച്ചിട് കിട്ടുന്നുമില്ല ഇവിടെ ആണെന്ന് അറിയാനും വയ്യ ഇവിടെ ആയിരുന്നു നീയ് , ബാ എല്ലാരും അന്വേഷിക്കുന്നു ഫോട്ടോ പിടുത്തം ഇപ്പോ തീരും , അർജുൻ ചെറിയച്ഛൻ ഒപ്പം സ്റ്റേജിലേക്ക് നീങ്ങി അതോടപ്പം അവന്റെ കണ്ണുകൾ അവളെ പരതി ” ശ്ശെ ആ കുട്ടീനെ കാണാൻ ഇല്ലലോ അതും ഓർത്തു അവൻ സ്റ്റേജിൽ ചെന്നു , ചേട്ടന്റെ കയ്യിന്നു ഒരു ഞൊട്ടു കിട്ടിയപ്പഴാണ് അവൻ ചേട്ടനെ ശ്രെദ്ധിക്കുന്നേ തന്നെ
” എന്റെ കല്യാണം ആണ് …. അങ്ങേക്ക് സമയം ഉണ്ടെകിൽ കൂടെ നിന്നൊരു പടം പിടിച്ചാ കൊള്ളായിരുന്നു ….അല്പം കളിയാക്കികൊണ്ട് ചിരിയോടെ പറഞ് ഫോടോഗ്രഹിക് മുന്നിൽ റെഡി അയി , ശേഷം ചെട്ടയുടെ പെണ്ണിനെ കുശലങ്ങൾ അന്വേഷിക്കുകേം ചെയ്തു ….” കൂടുതൽ ഒന്നും പറയാൻ ഇല്ല വരാൻ ഉള്ളത് വഴിൽ തങ്ങില്ലലോ അനുഭവിച്ചോളു ചേട്ടത്തി …” ഒരു കൊച്ചു കൊട്ട് ചേട്ടന് ചേട്ടത്തിക് കൊടുത്തിട്ട് തിരികെ ഇറങ്ങി

Leave a Reply

Your email address will not be published. Required fields are marked *