ചിന്നനെ അവൻ ശ്രെദ്ധിക്കുന്നത് അവന്റെ ചേട്ടായിയുടെ കല്യാണ ശേഷം ഉള്ള ഫോട്ടോഗ്രാഫി സമയത്താ , ഫാമിലി ഫോട്ടോ എടുക്കുമ്പോഴാണ്, ധാരാളം പ്രൊപ്പോസല്ല് കിട്ടീട്ടുണ്ട് അര്ജുനന് , പക്ഷെ അവനു ആരോടും തോന്നാത്ത ഒരു അനുരാഗം ഒറ്റ നോട്ടത്തിൽ തന്നെ അവനു തോന്നി ആദ്യമായി ഒരാളെ കാണുമ്പോ ishtom തോന്നുവാണേൽ ബെല്ലടി കേൾക്കുക ലൈറ്റ് ഓട്ടോമാറ്റിക് കത്തുക അങ്ങനെ ഒകെ ചിലപ്പോ സംഭവിക്കാറില്ലേ
കല്യാണ വേളയിൽ ചിന്നനെ കണ്ട അർജുനനും കിട്ടി അങ്ങനെ ഒരു കാര്യോം . കുടുംബത്തിലെ അവന്റെ ആകെ ഉള്ള കസിൻ ചേട്ടായിയുടെകല്യാണം ല്ലേ ഓടി നടന്നു അർജുൻ അവനാൽ പറ്റുന്ന കാര്യങ്ങൾ ചെയ്ത കൂട്ടുന്നുണ്ട് , സദ്യയുടെ ഇടയ്ക്ക് വെച്ചാണ് ചിന്നനെ അവൻ കാണുന്നത് ആ സമയം പന്തിയിൽ നല്ല അടപ്രഥമൻ വിളമ്പികൊണ്ട് ഇരികുമായിരുന്നു , ഒരു വരിയിലെ അവസാനത്തെ അലക്കു പായസം കൊടുത്ത ശേഷം പായസത്തിന്റെ ബക്കറ്റ് താഴെ വെച്ച ഒന്ന് നടുവ് നിവർത്തി സ്റ്റേജിലേക് ചുമ്മാ ഒന്ന് കണ്ണ് പായിച്ചു , ആ സമയത് ചിന്നു അവളുടെ വീട്ടുകാർക് ഒപ്പോം കല്യാണ പിള്ളേർക് കൂടെ പടം പിടിക്കുയായിരുന്നു , ദൂരെ നോട്ടത്തിൽ കണ്ണ് പാഞ്ഞു ചെന്ന അർജുന്റെ കണ്ണുകൾ ചിന്നുനെ നോക്കി നിന്ന് പോയി അവന്റെ അത്രേം നിറം ഒന്നും chinnunu ഇല്ല , പിന്നെ എന്താ അവളിൽ തന്നെ ആകർഷിച്ചത് … അതേയ് അവളുടെ ചിരി അല്പം ഉന്തിയ മോണപ്പല്ലു കാട്ടിയിട്ടുള്ള കുഞ്ഞു നുണ കുഴി വിരിഞ്ഞ ചിരി , ആ സമയത് തന്നെ അവന്റെ അടുത്ത നിന്നിരുന്ന ഒരു അമ്മാവൻ അവനോട് സ്വല്പം അടപ്രഥമൻ വിളമ്പാൻ വേണ്ടി കൈ കാണിച്ചു സ്റ്റേജും നോക്കി നിന്നിരുന്ന അർജുനൻ അത് കാണുന്നുകൂടി ഇല്ല ഒടുക്കം ആ അമ്മാവന് വേണ്ടി അടുത്ത് നിന്നിരുന്ന ചേട്ടൻ അർജുനനെ തോണ്ടി വിളിച്ചു , അപ്പോഴാണ് അര്ജുന് ബോധം തിരികെ എത്തിത് , ഉടനെ ആ അമ്മാവന് പായസം വിളമ്പാൻ പോയി , പായസം കൊടുക്കുനിൻടെൽ വീണ്ടും അവന്റെ കണ്ണുകൾ സ്റ്റേജിലേക്ക് പാഞ്ഞു അതേയ് സമയം തന്നെ ഫോട്ടോ പിടുത്തത്തിൽ നിന്ന് കണ്ണ് മാറിയ ചിയിന്നുണ്ട് കണ്ണുകൾ ചെന്ന് എത്തിയത് തന്നെ ഉറ്റു നോക്കി നിക്കുന്ന രണ്ട പൂച്ച കണ്ണുകളിലേക്കാണ് , ഒരു നിമിഷം അവളുടെ കണ്ണുകളും അവന്റെ കണ്ണുകളിലേക്ക് ഉടക്കി പോയി , അതേയ് സമയം തന്റെ മുഖത്തേക്ക് നോക്കി നിന്ന ചിന്നന്റെ മുഖം കണ്ടതും അർജുൻ ആ പരിസരം തന്നെ മറന്നു പോയി , തവി കൊണ്ട് നന്നായി ഇളക്കി എടുത്ത ചൂട് പായസം ആ തവിയോട് തന്നെ ആ അമ്മാവന്റെ കരങ്ങളിൽ വെച്ച് അംഗ കൊടുത്തു , താഴേക്ക് വീണ തൂവാല എടുക്കാൻ കുനിഞ്ഞ അമ്മാവൻ ഉണ്ടോ ഇത് അറിയുന്നു , ചൂട് പായസം വെച്ച ഉള്ള തവി അമ്മാവന്റെ കൈൽ കിട്ടിയതും കൈ തട്ടി തെറിപ്പിച്ചു അമ്മാവൻ ചാടി എഴുനേറ്റു , തട്ടി തെറിപ്പിച്ച പായസം ചെന്ന് എതിതോ അർജുന്റെ കസവു ഷർട്ടിൽ , സഭാഷ് …വേറെ എന്ത് വേണം ഇത് കണ്ടോണ്ട് നിന്ന കഥാ നായികാ പൊട്ടി ചിരികേം ചെയ്തു , പായസം തന്റെ ദേഹത്തേക്ക് വീണപ്പോഴാണ് അര്ജുനന് സ്ഥലകാല ബോധം വന്നത് , നൊടി നേരം കൊണ്ട് കഴിഞ്ഞ അർജുൻ വീണ്ടും ചിന്നുനെ നോക്കുമ്പോ തന്നെ നോക്കി കൈ പൊത്തി ചിരിച്ച സ്റ്റേജിന്റെ പടി ഇറങ്ങുന്ന അവളെയാണ് . ആ സമയം കൊണ്ട് തന്നെ അർജുൻ അവിടുന്നു എസ്‌കേപ്പ് ആവുകേം ചെയ്തു “cid ….. escape ” ഷർട്ട് നിറയെ പായസവും ആക്കി വന്ന അര്ജുനനോട് വിഷ്ണു കാര്യം തിരക്കി ” എന്ത് പറ്റി അളിയാ .. കാര്യമായി മച്ചാൻ ഇന്ന് ഹാർഡ് വര്കിൽ ആണല്ലോ …. ആരാധികമാരുടെ എണ്ണം കൂട്ടാൻ ആണോടാ തെണ്ടി “