ഇത് കേട്ടതും കിച്ചു ഒന്ന് ഉഷാറായി.പക്ഷെ മുഖത്തു ആ ഒരു പ്രസരിപ്പ് ചെക്കൻ കാണിച്ചില്ല.അവൻ ആരാ മോൻ.അവൻ പതിയെ എഴുനേറ്റു കൈ കഴുകാൻ പോയി.അർച്ചന അവന്റ ടൈം ടേബിളും അനുസരിച്ചു ബുക്സ് പിന്നേ പെൻസിൽ ബോക്സും അടക്കി വെച്ചു. അപ്പോഴാണ് പെൻസിൽ ബോക്സിൽ ഒരു പുതിയ കളർ പേന ഉള്ളത് അവൾ ശ്രദ്ധിച്ചത്
“ഇതാരുടെയാടാ ഈ കളർ പേന ..?”
“ഏത് ..?”
കിച്ചു ഉറക്കെ ചോദിച്ചു
“നിന്റെ ബോക്സിൽ ഉള്ളത് ”
“ഓ അതോ.അത് ജൂലി തന്നതാ അമ്മേ”
“ഹം.ഇന്നാളിൽ ഒരു ഫോറിൻ റബ്ബർ തന്നതും ഈ ജൂലി തന്നെ അല്ലേടാ”
“മം.അവൾക്കെന്നെ വലിയ കാര്യമാ അമ്മേ ”
കള്ള ചിരിയോട് കിച്ചു പറഞ്ഞു
“അപ്പൊ എന്റെ മോനോ ..?”
ബോക്സും ബുക്കും എല്ലാം അവന്റെ ബാഗിൽ വെച്ചു അർച്ചന ആഹാരം എടുത്തു വയ്ക്കാനായി വന്നു
“എനിക്കും ഭയങ്കര ഇഷ്ടമാ അമ്മേ.അവള് നല്ല കൂട്ടാ എന്റെ”
അപ്പോഴേക്കും അർച്ചന അവന്റെ അടുത്ത് വന്നു ചെക്കൻ ആകെ നാണിച്ചു ഒരു ചിരി പാസ്സാക്കി.
“ടാ അവള്ടെ വീട്ടുകാര് എന്റടുത്തു വഴക്കിനു വരുമോ …?”
“ഷേയ് പോ അമ്മേ ഞങ്ങൾ തമ്മിൽ അങ്ങനെ ഒന്നും ഇല്ല ”
ചെക്കൻ നാണിച്ചു ഒറ്റപ്പോക്ക്
“ഐയ്യട അവന്റെ ഒരു നാണം.ഈ ന്യൂ ജനറേഷൻ ന്യൂ ജനറേഷൻ എന്ന് പറയുന്നത് ഇതാണോ ഈശ്വരാ”
ആഹാരം എടുക്കുന്നതിനടയിൽ അവൾ സ്വയം പിറുപിറുത്തു
“ഇതൊരു സിനിമ ഡയലോഗ് അല്ലെ അമ്മേ”
“ആട ..നിനക്കിതൊക്കെ ഓർമയുണ്ടല്ലിയോ പഠിക്കുന്നത് ഒഴിച്ച്”
കിച്ചു ഒന്നും മിണ്ടാതെ മേശയുടെ മുന്നിൽ ഇരുന്നു.
“പഠിപ്പിച്ചത് എന്തെങ്കിലും ചോദിക്ക് പിന്നേ അവൻ ഊമയാ.ഞാൻ അങ്ങോട്ട് വരട്ടെ”
ആഹാരം എടുത്ത് ഹോളിലേക്ക് പോകാനും അർച്ചനയുടെ ഫോൺ ബെല്ലടിച്ചു
“ഇതാരപ്പാ.ഈ നേരത്ത്.
ടാ മൊത്തം കഴിച്ചോണം കേട്ടോ ”
കിച്ചുവിനെ ശകാരിച്ചു നേരെ തന്റെ മുറിയിൽ പോയി ഫോൺ എടുത്തു നോക്കി.അപ്പോഴേക്കും ഫോൺ നിന്നിരുന്നു അത് ഒരു നമ്പർ ആണ്