“തനിക്ക് നല്ല നീളമുള്ള മുടിയാണല്ലോ. നാച്ചുറൽ പ്രോഡക്ട് ആണോ ഉപയോഗിക്കാറ്?”
റേച്ചൽ സംശയം ചോദിച്ചു.
“പണ്ട്മുതലേ അമ്മ കാച്ചിയ എണ്ണ തേച്ചുതരാറുണ്ടായിരുന്നു. ഇപ്പൊ ഞാനും മിക്ക ദിവസവും തേക്കും.”
അനിത മറുപടി നൽകി. റേച്ചൽ അതിനൊന്ന് മൂളി.
“ഞാൻ സ്ട്രെയ്റ്റൻ ചെയ്‌തതാ.ഇപ്പൊ ചെറുതായി ഹെയർ ഫാൾ ഒക്കെയുണ്ട്. ഇനി വല്ല നാച്ചുറൽ ട്രീറ്റ്മെന്റ് ചെയ്‌തു ശരിയാക്കണം.”
റേച്ചൽ തന്റെ അവസ്ഥ വിശദീകരിച്ചു. അപ്പോഴാണ് അനിതക്ക് താൻ കണ്ട സ്വപ്‌നത്തെ കുറിച്ച് വീണ്ടും ഓർമ വന്നത്. അതിലും റേച്ചലിന് സ്ട്രെയ്റ്റൻ ചെയ്‌ത മുടിയായിരുന്നു. ഇനി നീളം എത്ര കാണുമോ എന്തോ.
“റേച്ചലിന്റെ മുടിക്ക് എത്ര നീളമുണ്ട്?”
മുടിയെല്ലാം ഉണക്കിയശേഷം കസേരയിൽ നിന്നെണീറ്റു അനിത ചോദിച്ചു. റേച്ചൽ ഹെയർ ഡ്രയർ അലമാരയിൽ തിരിച്ചു കൊണ്ട് വെച്ചു. ആ സമയം അനിത റേച്ചലിന്റെ മുടി ശ്രദ്ധിച്ചു. മുടി ഒരു ഉണ്ട പോലെ കെട്ടി ഒരു വടി കൊണ്ട് ഉറപ്പിച്ചിരിക്കുന്നു.
“നീളമൊക്കെയുണ്ട്. പക്ഷെ ഉള്ള് കുറവാണ്.”
തന്റെ മുടിയിൽ നിന്നും വടി ഊരികൊണ്ടു റേച്ചൽ പറഞ്ഞു. അതോടെ കോൽ പോലത്തെ റേച്ചലിന്റെ മുടി അഴിഞ്ഞു വീണു. താൻ സ്വപ്‌നത്തിൽ കണ്ട പോലെ തന്നെ. ഏകദേശം അര വരെ നീളമുണ്ട്.
“വാ ഇനി ഭക്ഷണം കഴിച്ചിട്ട് ഇറങ്ങാം.”
വീണ്ടും മുടി പഴയതുപോലെ കെട്ടി റേച്ചൽ പറഞ്ഞു. അനിത തലകുലുക്കി. മുടി ക്ലിപ്പിട്ടിട്ട് വിടർത്തിയിട്ടു.
ആ സമയം കൊണ്ട് റേച്ചൽ ഫുഡ് ഒക്കെ റെഡിയാക്കി വെച്ചു. പിന്നെ കുടുംബകാര്യങ്ങളൊക്കെ സംസാരിച്ചുകൊണ്ട് ഭക്ഷണം കഴിച്ചു.
റേച്ചൽ അമേരിക്കയിലാണ് താമസം. ആൻഡ്രൂ സാറിന്റെ കൂടെയാണ് ജോലി. ഭർത്താവ് പോലീസിലാണ്. നീതുവിന്റെ അതേ പ്രായമുള്ള ഒരു മകളും പിന്നെ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന മകനുമുണ്ട്. ഇരുവരുടെയും വയസ്സ് പറഞ്ഞപ്പോൾ രണ്ടു പേരും ഞെട്ടി. അനിതക്ക് മുപ്പത്തിയെട്ടു വയസ്സായിരുന്നു. റേച്ചലിനും ഏകദേശം അത്രയൊക്കെ തന്നെ. പക്ഷെ കണ്ടാൽ രണ്ടുപേർക്കും അത്രയ്ക്കുണ്ടെന്നു തോന്നില്ല.
ഫുഡ് കഴിഞ്ഞ ശേഷം റേച്ചൽ ഒരു ഗുളിക അനിതക്ക് നൽകി. ഗർഭം ധരിക്കാതിരിക്കാനുള്ള ഗുളികയായിരുന്നു. അനിത അത് കഴിച്ചു. പിന്നെ രണ്ടു പേരും റൂം വിട്ടിറങ്ങി.
“തന്റെ ഭർത്താവിനെ ഒരാഴ്ചക്കുള്ളിൽ വിടുമെന്നാ പറഞ്ഞെ.”
ലിഫ്റ്റിൽ കയറുമ്പോൾ റേച്ചൽ പറഞ്ഞു.
“ദൈവമേ.”
അനിത ദൈവത്തിനോട് നന്ദി പറഞ്ഞു.
“എനിക്ക് ഒന്ന് കാണാൻ പറ്റുമോ?”
അനിത ചോദിച്ചു.