ചായയിട്ട് അടുക്കളയിൽ തന്നെ നിന്നു.
“എടാ അനു ഇങ്ങ് വാ…” ആന്റി വിളിച്ചു.
..നീയി ചായയും കടിയും കൊണ്ട് ക്കൊടുക്ക്” ആന്റി ഗൗരവത്തിൽ വിരൽ
ചൂണ്ടി….. ഞാൻ ബഹുമാനത്തോടെ ആന്റിയെ അനുസരിച്ച് നിന്നു .
പാപ്പൻ അവനോട് എന്തോ പറഞ്ഞ്
ആന്റിയെ വിളിച്ച് റൂമിൽ പോയി..
ഞാനുമവനും ചായ കുടിച്ച് വിശേഷം
പറഞ്ഞിരുന്നു.. എനിക്കവനോട് വല്യ
താത്പര്യം ഒന്നുമില്ലെങ്കിലും രഹസ്യമായി
ആന്റിയുടെ കാര്യം ചോദിക്കണമെന്ന്
കരുതി ഞാൻ കുറച്ച് അടുപ്പം കാണിച്ചു.
“എടാ.. അനു നീയിങ്ങ് വാ..”ജീബിഷ്
എന്റെ കയ്യിൽ പിടിച്ച് പുറത്തിറങ്ങി.
“പാപ്പാ ഞങ്ങളിപ്പം വരാം” ജിബീഷ്
വിളിച്ചു പറഞ്ഞു.
“എങ്ങോട്ടാടാ..” പാപ്പൻ വിളിച്ച് ചോദിച്ചു.
“ദാ.. അപ്പുറത്ത് തോട്ടിന്റെ കരയിൽ”
“ങ്ങാ..ങ്ങാ..പോയിട്ട് വേഗം വാ…”
പാപ്പൻ എന്തോ മനസിലായ മട്ടിൽ
പറഞ്ഞു. ആന്റി ഒന്നും പറയാത്തത്
കൊണ്ട് എനിക്ക് ധൈര്യമായി. തിരിച്ച്
വരുമ്പോ വല്ലതും പറഞ്ഞാ എനിക്ക്
ചോദിക്കാമല്ലോ ആന്റിയെന്താ പോണ്ടാ
എന്ന് പറയാത്തതെന്ന്..!ആന്റിയുടെ ഈ സ്വഭാവത്തിന് ചോദിക്കും എന്ന് ഉറപ്പാണ്.
അവന്റെ കൂടെ എവിടെ പോയാലും ആന്റിക്ക് ഇഷ്ടമാവില്ല..പക്ഷെ ഇപ്പോൾ
പാപ്പനുള്ളത് കൊണ്ടാണ് ആന്റി ഒന്നും
പറയാത്തത്.
കാടിനടുത്തുള്ള തോട്ടിൻ കരയിലെ
കല്ലിലിരുന്ന് ജീബിഷ് അരയിൽ നിന്ന്
ഒരു ക്വാട്ടർ കുപ്പി പൊക്കിയെടുത്തു.!
പിന്നെ പൊന്തക്കാട്ടിൽ ഒളിച്ച് വെച്ച
ഗ്ളാസും!
“ഇന്നാടാ .. കുടി” ആരുവിയിലെ വെള്ളം
കുറച്ച് മുക്കിയെടുത്ത് കുപ്പി പൊട്ടിച്ച്
ഗ്ളാസ് നിറച്ച് എനിക്ക് നീട്ടി..
“ഹേയ്… എനിക്ക് വേണ്ട” ഞാനെന്തോ കണ്ട് പേടിച്ച പോലെ തട്ടി മാറ്റി.
“മം.. എന്താടാ.. നീ കൊറച്ച് അടിച്ച്
തൊടങ്ങിയതല്ലേ..” അവൻ നെറ്റിചുളിച്ചു.
ഞാനവന്റെ കൂടെ ഒരു കല്യാണത്തിനും
മുത്തശ്ശൻ മരിച്ചപ്പോഴും ഓരോ പെഗ്
കഴിച്ചിട്ടുണ്ട് …
“അതെ ഇന്ന് വേണ്ട … ആന്റി..!
ഞാൻ ആന്റിയെ പേടിച്ചെന്ന പോലെ
മനപ്പൂർവം പറഞ്ഞു.
“ഓ..നിന്റൊരാന്റി….” അവൻ പുച്ഛത്തോടെ
ഗ്ളാസ് വായിലോട്ട് കമിഴ്ത്തി … വീണ്ടും
ഒരു ഗ്ളാസ് കൂടി കഴിച്ചു.. ഞാനവിടെ