ഫായിസ് : എന്താണ്..?
ഞാൻ : ടാ ഞാൻ അന്നൊരു കേസിനെ കുറിച്ച് പറഞ്ഞില്ലേ.. അത് ജയിക്കനുള്ള സാധ്യത കാണുന്നില്ല. നീ ഒരു കാര്യം ചെയ്യ്. 25 വയസ്സ് വരെ പഠിക്കാനും മറ്റുമുള്ള ചിലവ് നിന്റെ കമ്പനി ആണ് എന്നുള്ള ഒരു പേപ്പർ ഒപ്പം അവളുടെ പേരിൽ അവളെ നോമിനി ആക്കി ഒരു ഇൻഷുറൻസ്. ഇതൊന്നു സെറ്റ് ആക്കി തരണം. പേപ്പറിൽ ഒരു 30 ലക്ഷം വരും. എല്ലാം കേസ് ജയിക്കാൻ വേണ്ടി പപ്ലീസ്…
ഫായിസ് : ഫൈസി നീ എന്താ പറയുന്നത് എന്ന് അനക്ക് വല്ലതും ബോധം ഉണ്ടോ??? 30 ലക്ഷത്തിൽ എത്ര പൂജ്യം ഉണ്ടെന്നെകിലും അറിയോ അനക്ക്..
ഞാൻ : എന്റെ പൊന്നു ഫായിസേ ഇജ്ജ് അതൊക്കെ വിട്. ഞാൻ അന്നോട് 30 ലക്ഷം എടുത്തു കൊടുക്കാൻ അല്ലല്ലോ പറയുന്നത്. ഇതൊക്കെ പേപ്പറിൽ അല്ലെ ഒള്ളു. ഞാൻ പറയുന്നു കേസ് ഒന്ന് തീരട്ടെ പ്ലീസ്. എന്റെ ഒരു അഭിമാന പ്രശനം. ആണ്…
ഫായിസ് : പൊരേൽ വാപ്പ അറിഞ്ഞാൽ എന്താണ് ഉണ്ടാവ എന്നറിയാലോ…
ഞാൻ : ഇജ്ജ് വാപ്പൊന്നോട് പറയണ്ട ഞാന്ക പറയില്ല. അനക്ക് ചെയ്യാൻ പറ്റോ ഇല്ലയോ??? 30 ലക്ഷത്തിൽ എത്ര പൂജ്യം ഉണ്ടെന്ന് എനിക്കറീല, പക്ഷെ ante മറ്റേ കാര്യം റാഷിത്താനോട് പറഞ്ഞാൽ എന്തൊക്കെ പുകിലുണ്ടാവും എന്ന് എനിക്ക് നന്നായി അറിയാം….
കൊറേ സംസാരിച്ചിട്ടാണെങ്കിലും അവസാനം അവൻ സമ്മതിച്ചു. അതിനു ശേഷം രണ്ട് അത്ഭുതംങ്ങൾ സംഭവിച്ചു. തൊട്ടടുത്ത ഇന്റെർണൽ എക്സാമിൽ ഞാൻ 80 % മാർക്കോട് കൂടി പാസ്സ് ആയി. ഇത് കേട്ടറിഞ്ഞ പ്രിൻസി ഞാൻ കോപ്പി അടിചാണോ എന്ന് സംശയിച്ചു. തൊട്ടടുത്ത തിങ്കൾ അനുവിന്റെ കേസ് ആണ്. ക്ലാസിൽ ഇരിക്കുമ്പോഴാണ് അവളുടെ മെസ്സേജ്…
“എനിക്ക് പേടിയാകുന്നു ഫൈസി…..”
“ ആരാധന നിന്നെ വിട്ട് എങ്ങോട്ടും പോകില്ല. ഞാൻ ഉറപ്പ് തരുന്നു”
“ വക്കീലിന് പോലും അറിയില്ല ഫൈസി…. “
അനു ഇപ്പോൾ കോടതിയിൽ ആണ്. അവിടെ കേസ് തുടങ്ങിക്കാണും. ക്ലാസ്സിൽ ഇരുന്നിട്ട് എനിക്ക് ഇരിപ്പൊട്ടുന്നില്ല… ഇന്റർവെൽ ആയതും ഞാൻ കാന്റീനിലേക്ക് ഒടി. ഫായിസിന് ഒരു മെസ്സേജ് അയച്ചു….
“ ഡാ നീ ചെയ്തിരുന്നില്ലേ…
അവന്റെ റിപ്ലൈ കാണാത്തത് കൊണ്ട് അവനെ വിളിച്ചു. അവൻ കാൾ കട്ട് ചെയ്തു എനിക്ക് ഒരു മെസ്സേജ് അയച്ചു.
അവനോട് താങ്ക്സ് പറഞ്ഞു ഞാൻ കോടതി കഴിഞ്ഞുള്ള അനുവിന്റെ വിളിക്കായി കാത്തിരുന്നു.
ക്ലാസ്സ് ഒട്ടും ശ്രദ്ധിക്കാൻ ആകുന്നില്ല. വക്കീൽ പറഞ്ഞത് പ്രകാരം, അനുവിന്റെ ഇപ്പോഴത്തെ സാമ്പത്തികം വെച്ചും സ്ഥിരം ജോലി ഇല്ലാത്തതിനാലും വീടും മറ്റു എല്ലാ ഘടകണങ്ങളും കണക്കിലെടുത്താൽ ആരാധനയുടെ സുരക്ഷ മുൻനിർത്തിയും നല്ല ഭാവിയും കോടതി പരിഗണിക്കും. അങ്ങനെ വന്നാൽ അച്ഛന്റെ കൂടെ വിടാൻ ആണ് സാധ്യത. അത് കൊണ്ട് ഈ മൂന്ന് കാര്യങ്ങൾ കോടതിയെ ബോധ്യപ്പെടുത്തിയാൽ ആരാധനക്ക് അനുവിന്റെ കൂടെ നിൽക്കാം. അല്ല, ഞങ്ങളുടെ കൂടെ നിൽക്കാം.
ആദ്യത്തേത് സാമ്പത്തികം. ആരാധനയുടെ പേരിൽ 20 ലക്ഷത്തിന്റെ ഒരു എഡ്യൂക്കേഷണൽ ഇൻഷുറൻസ്, ഉപരിപഠനത്തിന്. 22 വയസ്സുവരെയുള്ള പഠനത്തിനും മറ്റു ചിലവുകളും ദുബായ് കേന്ദ്രമാക്കിയുള്ള ഒരു കമ്പനിയുടെ സ്പോൺസർഷിപ്. അതായത് എന്റെ ബ്രദർ ഫായിസിന്റെ. കൂടാതെ പെൺകുട്ടിക്ക് അഭികാമ്യം അമ്മയോടൊപ്പം ആണെന്നുള്ള തും ( അപേക്ഷികമാണ്, എന്നിരുന്നാലും ഇന്നത്തെ നീതിവ്യവസ്ഥ അങ്ങനെ നോക്കിക്കാണുന്നു ). ഇത്രയൊക്കെ മതിയാകും എന്നതാണ് വക്കീൽ പറഞ്ഞത്.
Beeeeeeep…….