തീർത്തുകൊണ്ട് മഞ്ജുസും ഉമ്മറത്തേക്കെത്തി . വിഡിയോയിൽ മുഴുകി ഇരുന്നതുകൊണ്ട് മഞ്ജുസ് ഉമ്മറത്തേക്ക് വന്നതൊന്നും ഞാൻ കണ്ടില്ലെന്നു വേണം പറയാൻ . വീട്ടിൽ ഇടുന്ന ഒരു പിങ്ക് കളർ നൈറ്റി തന്നെയാണ് അവളുടെ വേഷം . മുടിയൊക്കെ വാരികെട്ടികൊണ്ട് അവള് പയ്യെ എന്റെ അടുത്തേക്ക് വന്നു .
ആള് വന്നത് കണ്ടില്ലെങ്കിലും അവളുടെ വിയർപ്പിന്റെ നേർത്ത സ്മെല് കിട്ടിയപ്പോൾ മഞ്ജുസ് അടുത്തുണ്ടെന്നു എനിക്ക് മനസിലായി . ഞാൻ കണ്ടുകൊണ്ടിരിക്കുന്നതിലേക്ക് അവളും ഒന്ന് കണ്ണെറിഞ്ഞു .
“ശേ …എന്താടാ ഈ കാണുന്നെ …”
മഞ്ജുസ് പെട്ടെന്ന് എന്റെ തലക്കിട്ടു പയ്യെ തട്ടികൊണ്ട് ചിരിച്ചു .പിന്നെ കസേരയുടെ കയ്യിലേക്ക് ചന്തിവെച്ചുകൊണ്ട് അവളും എണീറ്റ് അരികിലായി ഇരുന്നു .
“ചുമ്മാ….നമ്മുടെ കാര്യമോ നടക്കുന്നില്ല..ഇതെങ്കിലും ആവട്ടെ ”
ഞാൻ പയ്യെ പറഞ്ഞുകൊണ്ട് ചിരിച്ചു .
“ഉവ്വ…”
എന്റെ കയ്യിൽ പയ്യെ അടിച്ചുകൊണ്ട് മഞ്ജുസ് ചിരിച്ചു .
“വേണേൽ കണ്ടു നോക്ക് ..”
ഞാൻ ഫോൺ അവളുടെ നേർ തിരിച്ചുകൊണ്ടു കണ്ണിറുക്കി .
“പോടാ..”
മഞ്ജുസ് അത് നിഷേധിച്ചുകൊണ്ട് എഴുനേൽക്കാൻ ഭാവിച്ചു. പക്ഷെ ഞാൻ വേഗം അവളെ കടന്നുപിടിച്ചു .
“ഡാ ..വിട്ടേ വിട്ടേ..”
ഞാൻ ഇടം കൈകൊണ്ട് അവളുടെ വയറിലൂടെ വട്ടം പിടിച്ചതും മഞ്ജുസ് ചിരിയോടെ കുതറി .
“ഇല്ല .നീയും വാ…നമുക്ക് ഒന്നിച്ചു കാണാന്നെ..”
ഞാൻ ചിരിച്ചുകൊണ്ട് അവളെ എന്റെ അടുത്തേക്ക് ബലമായി അടുപ്പിച്ചു .അതോടെ മഞ്ജുസ് എന്റെ മടിയിലേക്കായി വന്നിരുന്നു .
“ഡാ ഡാ ആള്ക്കാര് കാണും ചെക്കാ …വഴിയിലൂടെ അപ്പുറത്തുള്ളൊരു ഒക്കെ പോണതാ”
ഞാൻ അവളെ എന്നിലേക്ക് അടുപ്പിച്ചതും മഞ്ജുസ് ഗേറ്റിനു വെളിയിലേക്ക് നോക്കികൊണ്ട് ഓർമപ്പെടുത്തി .
“ഓഹ് പിന്നെ..കണ്ടാ ഇപ്പൊ എന്താ , നീ എന്റെ മടിയിലാണെന്നല്ലേ ഉള്ളു ..നമ്മുടെ സ്നേഹം നാട്ടുകാരും കൂടി കാണട്ടെടി ”
ഞാൻ അത് നിഷേധിച്ചുകൊണ്ട് അവളുടെ കഴുത്തിൽ പയ്യെ ഒന്ന് മുത്തി .
“ഹ്മ്മ്…”
അതോടെ മഞ്ജുസ് ഒന്ന് തലചെരിച്ചുകൊണ്ട് പയ്യെ ചിരിച്ചു .
“എന്ത് വിയർപ്പു മണമാടീ തെണ്ടി …”
അടുക്കളയിലെ പണി കഴിഞ്ഞു വന്ന കാരണം മഞ്ജുസിനു നല്ല കുത്തൽ ഉള്ള ഗന്ധം ആണ് .
“കവി പിള്ളേര് കാണുമെടാ ..രണ്ടും ഹാളിൽ ഉണ്ട് ..”
എന്റെ സൂക്കേട് കണ്ടു മഞ്ജുസ് ചിരിച്ചു .
“അവര്ക്കിപ്പോ എന്ത് അറിയാനാ ..”
ഞാൻ അത് നിഷേധിച്ചുകൊണ്ട് ചിരിച്ചു .
“അവർക്ക് അറിയില്ലെങ്കിലും എനിക്ക് ശരിക്ക് അറിയുന്നുണ്ട് …”