രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 7 [Sagar Kottapuram]

Posted by

ഞാൻ ഒന്നുടെ  പറഞ്ഞുകൊണ്ട് കൈ പഴയ സ്ഥാനത്തെക്ക് നീക്കാൻ ശ്രമിച്ചു .  പക്ഷെ മഞ്ജുസ് എന്റെ കൈപിടിച്ചെടുത്തുകൊണ്ട് എന്റെ വിരലൊരെണ്ണം പുറകിലേക്ക് മടക്കി .

“ആഹ്…ആഹ് …ഡീ ഡീ ….”
വിരൽ അവള് പിടിച്ചു മടക്കിയതും ഞാൻ വേദന എടുത്തപോലെ പല്ലിറുമ്മി. പൊന്നൂസ് അടുത്ത് കിടന്നു ഉറങ്ങുന്നത് കൊണ്ട് ഞാൻ ശബ്ദം അടക്കി .

“നിനക്ക് ഇതെന്തിന്റെ സൂക്കേടാ ,വൃത്തികെട്ട ജന്തു  ..”
എന്റെ കൈപിടിച്ച് ഒന്നുടെ വേദനിപ്പിച്ച ശേഷം മഞ്ജുസ് പിടിവിട്ടുകൊണ്ട് മുരണ്ടു .

“ഹോ …നിന്നെ ഒക്കെ …”
ഞാൻ എന്റെ വലതുകൈയിലെ വിരൽ കുടഞ്ഞുകൊണ്ട് അവളെ ഒന്ന് തുറിച്ചുനോക്കി .

“വേദനിച്ചോ ?”
എന്റെ നോട്ടം കണ്ടു മഞ്ജുസ് പയ്യെ നാവു കടിച്ചു .

“ഇല്ലെടി നല്ല സുഖം ആണ് …”
അവളുടെ കവിളിൽ  പയ്യെ തട്ടികൊണ്ട് ഞാൻ പല്ലുകടിച്ചു .

“പതുക്കെ..പൊന്നു ഉണരും..ഇപ്പൊ കിടന്നേ ഉള്ളു ….”
എന്റെ സ്വരം ഉയർന്നതും മഞ്ജുസ് ചുണ്ടത്തു വിരൽ വെച്ചു.

“ഹ്മ്മ്….”
ഞാൻ അതുശരിവെച്ചുകൊണ്ട് ബെഡിലേക്ക് ചാഞ്ഞു . പിന്നെ പൊന്നൂസിന്റെ കവിളിൽ പയ്യെ ഒന്ന് മുത്തി . അതിന്റെ ഫീൽ അവൾക്കുണ്ടായിട്ടോ എന്തോ പെണ്ണ് ഒന്ന് അനങ്ങി .

“പാവം അല്ലെ …”
അവളുടെ കിടത്തം കണ്ടു ഞാൻ മഞ്ജുസിനെ നോക്കി .

“അത്ര പാവം ഒന്നും അല്ല ..”
മഞ്ജുസ് അർഥം വെച്ചുതാണെന് അതിനു മറുപടി നൽകി .

“ഒഞ്ഞു പോടീ ..നീ കാരണമാ എനിക്ക് പൊന്നൂസിനെ കിട്ടിയേ എന്നുള്ളൊണ്ടാ എനിക്കിപ്പോ നിന്നോട് കൂടുതൽ  ഇഷ്ടം..അല്ലേൽ കാണരുന്നു …”
ഞാൻ പാതി കളിയായും പാതി കാര്യമായും പറഞ്ഞു മഞ്ജുസിനെ പയ്യെ ഒന്ന് കാലുകൊണ്ട് തട്ടി .

“പോടാ .. ?.”
അതുകേട്ടതും മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടി
ഞാൻ ചിരിച്ചുകൊണ്ട് മഞ്ജുസിന്റെ അടുത്തേക്ക് ചാഞ്ഞു..പിന്നെ അവളുടെ കഴുത്തിൽ എന്റെ കൈകൾ ചുറ്റി അവളെ എന്നിലേക്ക് അടുപ്പിച്ചുകൊണ്ട് മഞ്ജുസിന്റെ കവിളിൽ അമർത്തി ചുംബിച്ചു .

“ഹ്മ്മ്….”
എന്റെ ചുണ്ടുകൾ പതിഞ്ഞതും മഞ്ജുസ് കണ്ണടച്ചുകൊണ്ട് മുരണ്ടു .

“വാ നമുക്ക് ഊണ് കഴിക്കാം ”
ചുംബനം അവസാനിപ്പിച്ച് ഞാൻ അവളെ നോക്കി പുരികം ഇളക്കി . മഞ്ജുസിനും അത് സമ്മതമായിരുന്നു . അതുകൊണ്ട് നേരെ താഴേക്കിറങ്ങി ചെന്ന് ഞങ്ങള് ഭക്ഷണം ഒക്കെ കഴിച്ചു . അതിനു ശേഷം വീണ്ടും ഓരോന്ന് സംസാരിച്ചു ഇരിക്കെ രണ്ടാമതും പ്രെഗ്നന്റ് ആയ വിഷയം ഒക്കെ കയറി വന്നു . സത്യത്തില് അത് പ്ലാൻ ചെയ്തു സംഭവിച്ചതായിരുന്നില്ല .

അച്ഛനും അമ്മയും അഞ്ജുവും കൂടി വല്യമ്മയുടെ വീട്ടിൽ നില്ക്കാൻ പോയ ഒരു ദിവസം ആണ് സംഭവം നടന്നത് ,  പിള്ളേരുണ്ടായതിൽ പിന്നെ ഞങ്ള് തമ്മിൽ അങ്ങനെ അധികമൊന്നും  മറ്റേ പരിപാടി ഉണ്ടായിരുന്നില്ല . വല്ല ഗ്യാപ്പും വീണു കിട്ടിയാൽ മാത്രം വഴിപാട് പോലെ നടക്കും . അല്ലെങ്കിൽ പിന്നെ നല്ല മഴയോ തണുപ്പോ ഒക്കെ ഉള്ള ടൈം ആയിരിക്കണം . ആ സമയത് എനിക്ക് ഇച്ചിരി ഇളക്കം ഉണ്ടെന്നു പറഞ്ഞു  മഞ്ജുസ് എന്നെ കളിയാക്കും .

Leave a Reply

Your email address will not be published. Required fields are marked *