ഒളിച്ചോട്ടം 2 [KAVIN P.S]

Posted by

ആ മൈരൻ സംഗീതിന്റെ വീടിന്റെ തൊട്ട് പിറകിലുള്ള വീടല്ലെ അജിയുടെ?
ഇവിടുന്ന് സംഗീതിനെയും കൊണ്ട് കൃഷ്ണേട്ടൻ വീട്ടിൽ കൊണ്ട് ചെന്നാക്കി പുള്ളി പഞ്ചായത്തിൽ മീറ്റിംഗോ മറ്റോ ഉണ്ടായതോണ്ട് പെട്ടെന്ന് പോയെന്ന്, ആ തക്കം നോക്കി അവൻ അവന്റെ വേറെ കുറെ തലതിരിഞ്ഞ ഫ്രണ്ട്സിനെ വിളിച്ചു വരുത്തി ഉറക്കെ സംസാരിച്ചത് അവൻ വീട്ടിലിരുന്ന് കേട്ടൂന്ന്. അതറിഞ്ഞ പാടേ ആണ് അവൻ വിളിച്ചു പറഞ്ഞത്. ആദി നീ എത്രയും പെട്ടെന്ന് അനൂന്നെയും കൊണ്ട് ഇറങ്ങിക്കോ ഇവിടെ ഇനി നിൽക്കുന്നത് സേഫ് അല്ല. പോരാത്തതിന് നിന്റെ തന്തപടി പറഞ്ഞതും ഒക്കെ കേട്ട സ്ഥിതിയ്ക്ക് വേഗം ഇവിടുന്ന് നിങ്ങൾ പോണം.
ഞാൻ പോയി നമ്മുടെ കുറച്ച് പിള്ളേരെ സെറ്റാക്കി നിർത്തട്ടെ അവൻ ഇങ്ങോട്ട് ചുരണ്ടാൻ വന്നാലോ നമ്മളും ഒന്ന് കരുതിയിരിക്കുന്നതാ നല്ലത്.
“നിയാസെ, നീ ഇവിടെ കാണൂലേ? ഇവന്റൊപ്പം”
ആദി നീ വേഗം എടുക്കാനുള്ളതൊക്കെ എടുത്ത് റെഡിയാക്.ഞാൻ പോയിട്ട് വേഗം വരാം.
അമൃത് വേഗം തന്നെ വീട്ടിൽ നിന്ന് പാഞ്ഞിറങ്ങി പോയി.

 

 

 

 

ഞങ്ങളുടെ മാറി ഇരുന്നുള്ള അടക്കം പറച്ചിലും അമൃത് പെട്ടെന്ന് പോയതും ഒക്കെ കണ്ട് എന്തോ പ്രശ്നമുണ്ടെന്ന് മനസ്സിലായ അനു അവിടെ നിന്ന് കൊണ്ട് എന്താന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചോണ്ടിരുന്നു.
ഞാൻ പെട്ടെന്ന് തന്നെ അവളുടെ അടുത്ത് ചെന്നിട്ട് സംഗീതിന്റെ കാര്യം പറഞ്ഞു. കക്ഷിയ്ക്ക് അത് കേട്ടിട്ട് വല്യ കുലുക്കമൊന്നുമില്ല.
ഡ്രസ്സ് ഒക്കെ പാക്ക് ചെയ്ത് വയ്ക്കട്ടെ നമ്മുക്ക് പോകണ്ടെതല്ലെന്ന് പറഞ്ഞ് ഞാനവളുടെ തോളത്ത് കൈ വച്ചിട്ട് നേരെ സ്റ്റെയർ കേസ് കയറി എന്റെ മുറിയിലോട്ട് പോയി.
ആ സമയം ഞാൻ ആരേയും മൈൻഡ് ചെയ്യാൻ ഒന്നും പോയില്ല.
*……………*………….*………..*…………

ആദി മുകളിലെ റൂമിലേയ്ക്ക് പോയി കഴിഞ്ഞപ്പോൾ അമ്മ രാഗിണി നിയാസിനോട് :

“മോനെ, എന്താ ഡാ പ്രശ്നം? അമൃത് പെട്ടെന്ന് പോകുന്നതൊക്കെ കണ്ടല്ലോ?”

“അത് അമ്മെ സംഗീതില്ലേ അവൻ അവന്റെ വേറെ ഫ്രണ്ട്സുമായിട്ട് ആദിയെയും അനൂനെയും തപ്പി നടക്കുന്നുണ്ടെന്ന്. അവന്റെ കൂടെയുള്ള ഫ്രണ്ട്സിൽ പലരും ഗുണ്ടകളൊക്കെയാ അവര് ഇങ്ങോട്ട് വീണ്ടും വരാൻ പോകുന്നുണ്ടെന്ന് അമൃതിനെ സംഗീതിന്റെ വീടിനടുത്തുള്ള ഒരുത്തൻ വിളിച് പറഞ്ഞതാ അവര് വന്നാൽ നമ്മളും ഒന്ന് കരുതിയിരിക്കണമല്ലോ അതിന് കുറച്ച് പിള്ളേരെ ഒന്ന് റെഡിയാക്കി നിർത്താൻ വേണ്ടിയിട്ടാ അമൃത് പോയത്.”

ഇത് കേട്ട് പേടിച്ച ആദിയുടെ അമ്മ രാഗിണി ഭർത്താവ് പ്രഭാകരനോട്:
“നിങ്ങളിത് കേട്ടില്ലേ പ്രഭേട്ടാ ആ സംഗീത് പിന്നം പ്രശ്നം ഉണ്ടാക്കാൻ നോക്കുന്നൂന്ന്. എന്തായാലും സംഭവിക്കാൻ ഉള്ളത് സംഭവിച്ചു. തല്ക്കാലം നമ്മുക്ക് ആ വിഷയം മറക്കാം. ആദീ നെ വിശ്വസിച്ച് ഇറങ്ങി വന്നതാ ഈ പെൺകൊച്ച് അപ്പോ നമ്മുക്ക് ഈ കാര്യം അങ്ങനെ നിസ്സാരമായി കാണാൻ പറ്റൂല. എനിക്ക് ആണായിട്ട് അവൻ ഒരാള് മാത്രമേ ഉള്ളൂ. നിങ്ങള് ആ ഫോൺ എടുത്ത് ടോമിയെ വിളിച്ച് ഈ കാര്യം പറ “.

എല്ലാം കൂടി കേട്ട് കഴിഞ്ഞപ്പോൾ ഒന്ന് അയഞ്ഞ പ്രഭാകരൻ ഷർട്ടിന്റെ പോക്കറ്റിൽ കിടന്ന ഫോണെടുത്ത് Ci ടോമിയെ വിളിച്ചിട്ട്:

Leave a Reply

Your email address will not be published. Required fields are marked *