ഒളിച്ചോട്ടം 2 [KAVIN P.S]

Posted by

ഒരു കൊച്ചു വീടാണെന്ന് പറയുന്നതാകും ശരി. മുകളിലൊക്കെ വെള്ള നിറത്തിൽ ജിപ്സം വർക്ക് ചെയ്ത് അതിൽ എൽ.ഇ.ഡി ലൈറ്റാണ് മൊത്തം ഘടിപ്പിച്ചിരിക്കുന്നത്. ബെഡ് റൂമിൽ എത്തിയ ഞങ്ങൾ കൈയ്യിലുണ്ടായിരുന്ന സാധനങ്ങൾ ഒക്കെ താഴെ ഒരു മൂലയിൽ വെച്ചിട്ട് നല്ല ക്ഷീണം കാരണം ഇട്ടിരുന്ന ഡ്രസ്സ് പോലും മാറ്റാതെ റൂമിലെ വലിയ ഡബിൾ കോട്ട് കട്ടിലിൽ ഞങ്ങൾ രണ്ടാളും കേറി കിടന്നു. ഞാൻ അനു വിനോട് ചിരിച്ച് കൊണ്ടു പറഞ്ഞു “ആ റിസ്പ്ഷനിലെ പയ്യന് അനുകുട്ടിയെ ബോധിച്ചെന്ന് തോന്നുന്നുണ്ടല്ലോ നിന്നെ അവൻ ഇടം കണ്ണിട്ട് നോക്കി കൊണ്ടിരുന്നത് ഞാൻ കണ്ടു”
“ചുമ്മാ നോക്കട്ടെന്ന്” പെണ്ണ് തളർന്ന സ്വരത്തിൽ പറഞ്ഞു.
സാധാരണ ആരേലും അവളെ നോക്കുന്നുണ്ടെന്ന് പറഞ്ഞാൽ പിന്നെ കക്ഷി വല്യ ഗമയിൽ സ്വന്തം ഭംഗിയെ കുറിച് പറയാറുള്ളതാ ഇതിപ്പോ ആകെ ക്ഷീണിച്ചുള്ള കിടപ്പായത് കൊണ്ട് കക്ഷി മറുപടി ഒറ്റ വാക്കിൽ ഒതുക്കി.
പിന്നെ എപ്പോഴൊ ഞങ്ങൾ രണ്ടാളും ഉറങ്ങി പോയി അത്രത്തോളം ക്ഷീണം ഉണ്ടായിരുന്നു.

രാവിലെ ദു:സ്വപ്നം കണ്ട് ചാടി എഴുന്നേറ്റ് ഉറക്കം പോയ ഞാൻ പിന്നെ റൂമിലെ സോഫയിൽ പോയി കിടന്നപ്പോൾ എന്നെ ബെഡിൽ കാണാതെ പെണ്ണ് വിളിച്ചുണർത്തിയപ്പോഴൊക്കെ എന്റെ ഉറക്കം പിന്നേം പോയി കൊണ്ടിരുന്നു. ഇതിനിടയ്ക്ക് രാവിലെ നിയാസ് ഫോണിൽ വിളിച്ചു. എത്തിയ കാര്യം വിളിച്ച് പറഞ്ഞില്ലാന്ന് പരിഭവം പറഞ്ഞ അവനോടും കുറേ സമയം ഫോണിൽ സംസാരിച്ചു.

ഇനി എന്ത് വന്നാലും പരമാവധി ഉറങ്ങി ക്ഷീണം തീർത്തിട്ടേ എഴുന്നേൽക്കുന്നുള്ള വാശിയിൽ അനു കെട്ടിയെ കെട്ടിപിടിച്ച് പുതച്ച് നന്നായി ഉറങ്ങി കൊണ്ടിരുന്ന ഞാൻ ടിംഗ് … ടോംഗ് …. എന്നുള്ള കേട്ടേജിന്റെ കോളിംഗ് ബെൽ ശബ്ദം കേട്ട് ഞാനും അനുവും ഞെട്ടി കണ്ണുകൾ തുറന്നു.. അനു എഴുന്നേറ്റിരുന്ന് മുടി കെട്ടിയൊതുക്കിയിട്ട് കട്ടിലിന്റെ ക്രാസിയിൽ തലയണ എടുത്ത് വെച്ച് ചാരി ഇരുന്നു കൊണ്ട് എന്നെ വിളിച്ചിട്ട്: “ആദി അതാരാന്ന് നോക്കിയെ ” പെണ്ണ് എന്നെ കുലുക്കി വിളിച്ചു.
വീണ്ടും ഉറക്കം പോയതിലുള്ള ദേഷ്യത്തിൽ “ആരാന്ന് ” കട്ടിലിൽ ഇരുന്ന് വിളിച്ച് ചോദിച്ച് കൊണ്ട് ഞാൻ പുതപ്പ് മാറ്റി ഡോറിനടുത്തേയ്ക്ക് നടന്നു.

(തുടരും)

 

Leave a Reply

Your email address will not be published. Required fields are marked *