ഒളിച്ചോട്ടം 2 [KAVIN P.S]

Posted by

ഞങ്ങളുടെ യാത്ര പറച്ചിലും കണ്ണ് നിറയുന്നതൊക്കെ കണ്ട് മാറി നിന്ന് കരഞ്ഞ് കൊണ്ടിരുന്ന അഞ്ജു ന്റെ അടുത്ത് ചെന്നിട്ട് ഞാൻ അവളെ ചേർത്ത് പിടിച്ചിട്ട് ” ഏട്ടൻ പോയിട്ടു വരാം മോളെ അവിടെ എത്തിയിട്ടു വിളിക്കാം ട്ടോ” അതോടെ അഞ്ജു എന്നെ കെട്ടി പിടിച്ചിട്ട് “ശരി ഏട്ടാ ഞാൻ വിളിച്ചോളാം രണ്ടാളെയും അനു ചേച്ചിയെ നോക്കികൊണേ” കരഞ്ഞ് ശബ്ദമിടറി കൊണ്ട് അഞ്ജു പറഞ്ഞൊപ്പിച്ചു.

അവസാനം ഞാൻ യാത്ര പറയാൻ നോക്കിയത് നിയാസിനെയാ നോക്കിയപ്പോൾ കക്ഷി മുറ്റത്ത് പാർക്ക് ചെയ്ത അവന്റെ ബുള്ളറ്റിൽ ഇരുന്ന് ഫോണിൽ ആർക്കോ വിളിക്കുന്നുണ്ടായിരുന്നു. ഞാൻ അവന്റെ അടുത്തേയ്ക്ക് നടന്നടുത്ത് വരുന്നത് കണ്ടതോടെ കക്ഷി ഫോൺ കട്ടാക്കി പാൻസിന്റെ പോക്കറ്റിൽ ഇട്ടിട്ട് എന്നെ നോക്കി ചിരിച്ചിട്ട് പറഞ്ഞു.
“അവിടെ നോക്കിയപ്പോൾ എല്ലാരും സെന്റി ആയി കരഞ്ഞ് മൂക്കു പിഴിയുന്ന സീൻ അതു കണ്ട് ഞാൻ പതിയെ വലിഞ്ഞതാ”.
നിയാസിനും ഞാൻ പോകുന്നതിൽ നല്ല വിഷമമുണ്ട് അവനത് പുറത്തു കാണിക്കുന്നില്ലെന്നേ ഉള്ളൂ.

“മച്ചാനെ, എന്നാൽ ഞാൻ ഇറങ്ങട്ടേ ഡാ ഇവിടുത്തെ കാര്യങ്ങൾ നീ ഒന്ന് ശ്രദ്ധിച്ചോണെ” ഞാൻ ഇടറിയ സ്വരത്തിൽ പറഞ്ഞ് അവനെ കെട്ടി പിടിച്ചു.
“അത് നീ പറഞ്ഞിട്ട് വേണോ അതൊക്കെ ഞാൻ നോക്കിക്കോളാം. റിസോർട്ടിൽ നിങ്ങൾ രണ്ടാളും വൈകീട്ടത്തേയ്ക്ക് എത്തും എല്ലാ കാര്യങ്ങളും റെഡിയാക്കിക്കോളാൻ പറഞ്ഞ് ഞാൻ വിനോദ് ഏട്ടന് വിളിച്ച് പറഞ്ഞിട്ടുണ്ട്. പിന്നെ നിങ്ങൾക്കുള്ള വീടും പുള്ളി തന്നെ സെറ്റാക്കി തരും. ഇനി വൈകണ്ട അവിടെ വരെ ഡ്രൈവ് ചെയ്യേണ്ടതല്ലെ എന്നാൽ നീ സ്ക്കൂട്ട് ആയിക്കോ”.
നിയാസ് കെട്ടി പിടുത്തത്തിൽ നിന്ന് അകന്ന് മാറിയിട്ട് പറഞ്ഞു.

ഞാൻ നിയാസിനോടും എല്ലാരോടും ഒരിക്കൽ കൂടി യാത്ര പറഞ്ഞിട്ട് കാറിൽ കയറി. അനുവിനെ നോക്കിയപോൾ കക്ഷി ചെറുതായി കണ്ണൊക്കെ തുടക്കുന്നുണ്ട്. ഞാൻ എന്താന്ന് ചോദിച്ചപ്പോൾ “ഒന്നൂല്യ ആദീ” ന്ന് പറഞ്ഞ് തുവാല കൊണ്ട് കണ്ണ് തുടക്കുന്നുണ്ട്.

 

 

 

ഞാൻ കാറിന്റെ സീറ്റ് ബെൽറ്റ് വലിച്ച് ഇട്ട ശേഷം കാർ സ്റ്റാർട്ടാക്കി പോർച്ചിന് വെളിയിലിറക്കി. കാർ മുന്നോട്ട് നീങ്ങും തോറും ഡ്രൈവർ സൈഡിലെ കണ്ണാടിയിൽ നോക്കിയപ്പോൾ എല്ലാരും ഞങ്ങളുടെ കാർ നോക്കി നിൽക്കുന്ന കാഴ്ച വീടിന്റെ ഗേറ്റ് വരെ കണ്ടു. പുതിയ കാറിൽ ഇങ്ങനെയൊരു യാത്ര പോകേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല എല്ലാം വിധി തന്നെ അല്ലാതെ എന്താ പറയാ…….
കാർ ആലുവ ടൗണിൽ എത്തിയതോടെ ഞാൻ അത്യാവശ്യം വേഗത്തിൽ തന്നെ പായിച്ച് വിട്ടു. അനു കാറിൽ കയറിയപ്പോൾ മുതൽ ഒന്നും മിണ്ടിയിട്ടില്ല ആകെ വിഷമിച്ച പോലെയാ ഇരുപ്പ്.
അവളുടെ ആ മൂഡ് ഒന്ന് മാറ്റാനായി ഞാൻ കക്ഷിയെ തോണ്ടിയും ഇക്കിളിയാക്കിയൊക്കെ നോക്കിയിട്ടും പെണ്ണ് അത് പോലെ തന്നെ കണ്ണ് നിറച്ചിരുപ്പാണ്.
“എന്താടി ചേച്ചി ആകെ സാഡ് മൂഡിൽ ആണല്ലോ?”
ഞാൻ ഡ്രൈവിംഗിനിടെ അവളുടെ മുഖത്തേയ്ക്ക് നോക്കി കൊണ്ട് ചോദിച്ചു.
” ഒന്നൂല്യ ആദി ഓരോന്ന് ആലോചിപ്പോ കരച്ചിൽ വന്നതാ”
അനു കരഞ്ഞ് കലങ്ങിയ കണ്ണ് തുടച്ച് കൊണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *