സ്വാതി ആശ്ചര്യത്തോടെ അയാളെ നോക്കി പറഞ്ഞു..
സ്വാതി: ”ആഹാ.. അപ്പൊ ജയിക്കുമ്പോൾ ഏട്ടൻ ഇവിടുത്തെ മന്ത്രി ആകും, അല്ലെ?..”
ജയരാജ് പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി.. സ്വാതി തുടർന്നു..
സ്വാതി: ”ഉംമ്മ്, അപ്പോൾ പിന്നെ ഏട്ടൻ പറയുന്നത് എന്തും ചെയ്യാൻ പാർട്ടിയിൽ ഒരുപാട് പ്രവർത്തകരും കാണും, അല്ലേ..”
അതോടെ സ്വാതിയുടെ താടിയിൽ അയാൾ പുഞ്ചിരിച്ചുകൊണ്ട് ചുംബിച്ചു…
ജയരാജ്: ”ഇല്ല സ്വാതി.. അതത്ര എളുപ്പമല്ല.. മറ്റൊരു പാർട്ടിയിലെ ഒരു അംഗം ഇപ്പൊ ഞങ്ങളുടെ പാർട്ടിയിൽ ചേരാൻ ആഗ്രഹിക്കുന്നുണ്ട്.. അയാൾക്ക് ധാരാളം രാഷ്ട്രീയ അനുഭവങ്ങളുമുണ്ട്.. അയാൾക്ക് അനുമതി ലഭിച്ചാൽ പാർട്ടി സീറ്റിൽ മത്സരിക്കാനുള്ള എന്റെ സാധ്യതകൾ ചിലപ്പൊ കുറയും..”
സ്വാതി: ”ഹ്മ്മ്, അതൊന്നും ചിന്തിച്ച് ഏട്ടൻ നിരാശപ്പെടേണ്ട.. ഏട്ടൻ നന്നായിട്ടൊന്നു ശ്രമിച്ചുനോക്ക്, എല്ലാം ശരിയാകും..”
അവൾ ജയരാജിന്റെ ചുണ്ടിൽ ചുംബിച്ചു…
സ്വാതി: “മ്മ്മ്.. ഇനി അഥവാ ഏട്ടൻ മന്ത്രി ആയാൽ എന്നെ ഉപേക്ഷിക്കുമോ?.. അല്ലെങ്കിൽ എന്നെപ്പോലെ ഇനിയും രണ്ട് മൂന്ന് പേരെക്കൂടി കൂടെ കൂട്ടുമോ?..”
ജയരാജിന്റെ മുഖഭാവം മാറുന്നതു കണ്ടപ്പോൾ അവൾ ഉടനേ ചിരിച്ചു… പിന്നെ അയാളും ചിരിക്കാൻ തുടങ്ങി…
ജയരാജ്: “എന്റെ പൊന്നു സ്വാതി… ഞാൻ ഇവിടത്തെ മന്ത്രി ആയാൽ പിന്നെ നീ ആരാ?.. മന്ത്രിയുടെ ഭാര്യ അല്ലെ?.. പിന്നെ നിനക്ക് ഈ നഗരത്തിലെ ഏത് കടയിലും കയറി എന്തു സാധനങ്ങൾ വേണമെങ്കിലും വാങ്ങാം.. ഒരുത്തനും നിന്നോട് കാശ് ചോദിക്കില്ല!.. ഹ ഹ ഹ…”
സ്വാതി: “ആണോ?.. ശരിക്കും..? മ്മ്മ് ഹ ഹ ഹ… ”
അവർ വീണ്ടും പരസ്പരം കെട്ടിപ്പുണർന്നുകൊണ്ട് ആവേശകരമായ ചുംബനത്തിൽ ഏർപ്പെട്ടു തുടങ്ങി…