കാശി ബുള്ളറ്റിൽ വച്ചിരുന്ന സിദ്ധുവിന്റെ പെട്ടിയെടുത്തു കനാലിലേക്ക് ഇട്ടു.
“ലഗ്ഗേജിന്റെ പ്രശനം ക്ലോസ്‌ഡ്. ഇത് ചെയ്തില്ലേൽ എനിക്കിന്ന് ഉറക്കം കിട്ടില്ല. നിനക്കിട്ട് ഒന്ന് തരാൻ ഓങ്ങിയാണ് ഞാൻ വന്നത്. പക്ഷെ നീ പോരാ.. അതിനില്ല നീ.
കാശി ബുള്ളറ്റ് സ്റ്റാർട്ടാക്കി തറവാട് ലക്ഷ്യമാക്കി വണ്ടി പറപ്പിച്ചു. സിദ്ധു കുറ്റബോധവും നഷ്ടപ്പെടുത്തിയ സൗകര്യങ്ങളും ഓർത്തു കാശിയുടെ വണ്ടി വിദൂരതയിലേക്ക് നീങ്ങുന്നത് നോക്കി എന്ത്ചെയ്യണമെന്ന് അറിയാതെ നിന്നു.
കാശി തിരിച്ചെത്തിയപ്പോൾ സമയം 10 കഴിഞ്ഞു. ചിറ്റപ്പൻ സുരൻ പുറത്തുതന്നെ ഇരിപ്പുണ്ട്.
“നീ എന്താ വരാൻ ലേറ്റ് ആയത്?
“ഞാനൊരു ബിയർ അടിക്കാൻ കേറി.
“സിദ്ധുവിന്റെ ചിലവാണോ? നിന്റെ അച്ഛനും നീരു ചേച്ചിയും അറിഞ്ഞാലുണ്ടല്ലോ..
“ഇതെന്റെ സ്വന്തം ചിലവ്. ചിറ്റപ്പനോടുള്ള സ്‌നേഹംകൊണ്ടല്ലേ പറഞ്ഞത്. അച്ഛനാണേൽ ഞാൻ മിണ്ടത്തില്ല.
“വല്ലപ്പോഴും അടിച്ചോ..ശീലം ആക്കിയാൽ.
“ഇല്ലെന്ന്.. ഞാൻ കിടക്കുവാ. ഫുഡ് പുറത്തൂന്ന് കഴിച്ചു.
കാശി കിടക്കാനായി പടികേറി റൂമിലേക്ക് നടന്നു. കണ്ണൻ മൊബൈലിൽ നോക്കി കിടപ്പുണ്ട്.