സുചിത്ര പറഞ്ഞു.
” ശെരി ഞാൻ ഫോൺ വെക്കുവാണ്. ഇവിടെ ഭയങ്കരം തിരക്കാ… ”
അയാൾ ഫോൺ കട്ട് ചെയ്തു.
എന്ത് ചെയ്യണമെന്നറിയാതെ അവൾ നിന്ന നിൽപ്പ് തുടർന്നു.
ഇതുവരെ നല്ല രീതിയിലൊന്നും താൻ കിച്ചുവിന്റെ കൂട്ടുകാരോട് സംസാരിച്ചിട്ടില്ല.
സഹായം ചോദിച്ചാൽ അവരെന്തായാലും ചെയ്തുതരാതെയും നിൽക്കില്ല.
ഹം…
അവരോട് പറയുകയല്ലാതെ ഇപ്പൊ വേറെ വഴിയൊന്നുമില്ല.
സുചിത്ര ബെഡ്‌റൂമിലേക്ക് ചെന്നു. നൈറ്റി മാറ്റി ഒരു മെറൂൺ മാക്സി ധരിച്ചു.
മുടിയൊക്കെ ഒതുക്കി കെട്ടി വച്ചു.
വീടിന്റെ പുറത്ത് ഇറങ്ങി.
കിച്ചുവും, സുഹൃത്തുക്കളും കൂടെ അവിടെയുള്ള പുല്ല് വെട്ടി തെളിക്കുകയാണ്.
അവരോട് സഹായം ചോദിക്കാൻ അവൾക്ക് ഇപ്പോഴും ചെറിയ മടിയുണ്ട്.
പക്ഷെ ചോദിക്കുകയല്ലാതെ വേറെ വഴിയില്ലാന്ന് സുചിത്ര തന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.
ശേഷം അവൾ പിള്ളേര് കളിക്കുന്നിടത്തേക്ക് നടന്നു.
” ദേ നിന്റെ അമ്മ വരുന്നുണ്ട്… വരവ് കണ്ടിട്ട് അത്ര പന്തിയില്ല. ”
വിഷ്ണു, കിച്ചുവിനോട് പറഞ്ഞു.
അമ്മയെ കണ്ടപ്പോൾ കിച്ചു ചെറുതായൊന്ന് പേടിച്ചു.
സുചിത്ര അവരുടെ അടുത്തെത്തി.
തല്ലാനാണോ, തലോടാനാണോ അറിയാതെ എല്ലാവരും അവളുടെ മുഖത്തേയ്ക്ക് തന്നെ നോക്കി.
സുചിത്ര അല്പമൊന്ന് നിന്ന് എല്ലാവരെയും നോക്കി. പുഞ്ചിരിച്ചു.
പതിവില്ലാത്ത കാഴ്ച. കിച്ചുവിനും, കൂട്ടുകാർക്കും ഒന്നും മിണ്ടാൻ സാധിച്ചില്ല. അക്ഷമരായി നിന്നുപോയി.