എടി പെണ്ണേ… നീ ഈ വീട്ടിൽ നിന്നല്ല., ഈ നാട്ടിൽ നിന്നു തന്നെ പോയാലും എന്റെ മനസ്സിൽ നിന്നും നീ പോവില്ല.. നിന്നെ ഞാൻ., കാരണമറിയതെ അത്രയേറെ ഇഷ്ടപ്പെട്ടു പോയിരിക്കുന്നു…
ഞാനത് പറഞ്ഞു നിർത്തിയതും അവളെന്റെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു. ഞാനവളെ അത്ഭുതത്തോടെ നോക്കി നിന്നു പോയി. ഇവൾക്കിതെന്തുപറ്റി..?
എന്റെ ചുണ്ടിൽ ഗാഢമായി ചുംബിച്ച് ചുണ്ടുകൾ പിൻവലിച്ച ശേഷം അവളൊരു ദീർഘശ്വാസം എടുത്തുകൊണ്ട് പറഞ്ഞു.
എന്റെ പെട്ടി എല്ലാം പാക്ക് ചെയ്തോളാൻ നിന്റെ അമ്മയെന്നോട് പറഞ്ഞു.
അതു കേട്ടതും ഞാൻ ആകെ ഞെട്ടിപോയി… ഇത്രയും പെട്ടന്ന് ഇങ്ങനെ ഉണ്ടാവും എന്ന് ഞാൻ ഒട്ടും കരുതിയില്ല.. അപ്പൊ അതാണല്ലേ ഇവളുടെ സങ്കടത്തിന്റെ കാരണം.. ഇതങ്ങനെ വിട്ടാൽ പറ്റില്ലല്ലോ..
ഇനിയും നോക്കി നിന്നാൽ ഒരു പക്ഷെ കാര്യങ്ങൾ കൈ വിട്ടു പോവും.., ഇതിലിന്നൊരു തീരുമാനമുണ്ടാക്കണം.
ഞാൻ രണ്ടും കൽപ്പിച്ച് അമ്മയോട് ചോദിക്കാൻ തന്നെ തീരുമാനിച്ചു., അമ്മയുടെ അടുത്തേക്ക് പോവാൻ എണീറ്റതും അവൾ പിന്നിൽ നിന്നും എന്റെ കൈക്ക് പിടിച്ചെന്നെ തടഞ്ഞു നിർത്തി.
എടാ.. നീ വെറുതെ അമ്മയോട് ഒന്നും സംസാരിക്കാൻ നിൽക്കണ്ട.., അതു പിന്നെ വലിയ പ്രശ്നം ആവും.
ഒരു പ്രശ്നവും ഇല്ല., ഇനി നീയൊന്നും പറയണ്ട.., എനിക്കറിയാം എന്താ ചെയ്യണ്ടേന്ന്..
ഞാൻ അവളുടെ കൈ തട്ടിമാറ്റി.,, നേരെ അമ്മയുടെ മുറിയിലേക്ക് നടന്നു. അമ്മയോട് എന്തു പറയും എന്ന ചിന്ത എന്നെ ചെറുതായി അലട്ടതിരുന്നില്ല., എങ്ങനെ ഈ വിഷയം പറഞ്ഞു തുടങ്ങും., അമ്മയുടെ സ്വഭാവം ഒരു തുറുപ്പ് ചീട്ടാണ്., അതു അറ്റ കൈക്ക് മാത്രം പ്രായോഗിച്ചാൽ മതി., എന്തായാലും അമ്മ തന്നെ അല്ലേ…
കാര്യം അമ്മയെ തളക്കാൻ ഉള്ള വഴി മുന്നിലുണ്ടെങ്കിലും ഒരു നേരിയ ഭയം ഉള്ളിലുണ്ട്., എന്തായാലും പോയി നോക്കാം., ബാക്കി വരുന്നിടത്തു വച്ചു കാണാം..
ഞാൻ ഉള്ളിൽ കത്തുന്ന ചിന്തകളുടെ ഓളത്തിൽ നടന്നു നടന്നു അമ്മയുടെ മുറിയുടെ മുന്നിലെത്തി. വാതിൽ ചാരിയിരിക്കുകയാണ്., ചിലപ്പോൾ അമ്മ ഉറങ്ങുകയാവും., എന്തായാലും കേറി നോക്കാം., പറ്റിയ സാഹചര്യം ആണേൽ മാത്രം പറയാം..
ഞാൻ രണ്ടും കല്പിച്ചു വാതിൽ തുറന്ന് അകത്തേക്ക് കയറി. പക്ഷെ അമ്മയെ കാണാൻ ഇല്ല., ഇനി ബാത്റൂമിൽ പോയിക്കാണുമോ.? ഞാൻ ബാത്റൂമിന്റെ വാതിൽക്കൽ ചെന്നു നോക്കുമ്പോൾ അകത്താരുമില്ല., വാതിൽ പുറത്തുനിന്ന് കുറ്റിയിട്ടിട്ടുണ്ട്. ഇനി പുറത്തെങ്ങാനും പോയതാവുമോ.. ഞാൻ പതിയെ അടുക്കള വഴി പുറത്തേക്കിറങ്ങി., അമ്മയെ അവിടെ ഒന്നും കാണാൻ ഇല്ല. അമ്മ അകത്തില്ലാത്ത അസ്ഥിതിക്ക് വീടിനു ചുറ്റും ഒന്നു നോക്കിക്കളയാം എന്നു കരുതി ഞാൻ വീടിനു ചുറ്റും നടന്നു., വീടിന്റെ ഒരു വശത്തെത്തിയപ്പോൾ ചെറിയ സംസാരം കേട്ടു., അമ്മയുടെ ശബ്ദം പോലെ തോന്നിയപ്പോൾ ഞാൻ അവിടെ നിന്നൊന്നു കാതോർത്തു. അതേ അമ്മയുടെ ശബ്ദം തന്നെ, ഞാൻ നിൽക്കുന്നത്തിന്റെ അടുത്തുള്ള ജനാലക്ക് അപ്പുറത്തു നിന്നുമാണ് അമ്മയുടെ ശബ്ദം കേൾക്കുന്നത്. ഞാൻ നോക്കുമ്പോൾ., ഒരു ജനൽ പാളി തുറന്ന് കിടക്കുകയാണ്., പക്ഷെ കർട്ടൺ കൊണ്ട് മൂടിയിട്ടുണ്ട്., ഞാൻ ആകാംക്ഷയോടെ ജനാലക്കടുത്തേക്ക് നിന്ന് തുറന്നു കിടക്കുന്ന ജനാലയിലൂടെ കൈ കയറ്റി, കർട്ടൺന്റെ അടിഭാഗം ചെറുതായൊന്ന് നീക്കിനോക്കി.,
അകത്തെ കാഴ്ചകണ്ടതും എന്റെ ഉള്ളിലൂടെ ഒരു ഇടിമിന്നൽ കടന്നു പോയി.,