ഞാൻ അതും പറഞ്ഞു താഴേക്ക് നടന്നു., എന്റെ തൊട്ടു പിന്നാലെയായി അവളും വന്നു. അമ്മയും അങ്കിളും കൂടി ഗസ്റ്റ് റൂമിലേക്ക് കയറിയിട്ടുണ്ട്., എന്തിനാണോ ആവോ..? ഞങ്ങൾ നേരെ അങ്ങോട്ട് ചെന്നു. അമ്മ അയാൾക്ക് കിടക്കാൻ ബെഡ് വിരിച്ചു കൊടുക്കുകയാണ്..
എനിക്കൊന്നും മനസ്സിലായില്ല.. ഞാൻ സംശയത്തോടെ അമ്മയെ നോക്കി., അങ്കിളിനു ഒന്നു കിടക്കണമത്രെ.. തലവേദന ഉണ്ടെന്നാണ് പറഞ്ഞത്.
ഹോ….. അതാണോ കാര്യം ഞാൻ വെറുതെ കാടുകയറി.
നിങ്ങൾ ഭക്ഷണം കഴിച്ചോ..?
– രേഷ്മ എന്റെ പുറകിൽ നിന്നുകൊണ്ട് ചോദിച്ചു, അമ്മ അവളെ നോക്കാതെ പണിയിൽ മുഴുകിക്കൊണ്ടുതന്നെ മറുപടിയും പറഞ്ഞു.
ഹാ.. ഞങ്ങൾ പുറത്തൂന്ന് കഴിച്ചിട്ടാ വന്നത്… നിങ്ങൾ കഴിച്ചില്ലേ..?
ഇല്ല….
എന്നാൽ പോയി കഴിച്ചോ… ഞാനും ഒന്നു കിടക്കട്ടെ…. വയ്യ…
അമ്മ അതും പറഞ്ഞു അമ്മയുടെ മുറിയിലേക്ക്പോയി. ഞങ്ങൾ ഒന്നും മനസ്സിലാവാതെ ഒന്നു പരസ്പരം നോക്കി. ഞങ്ങൾ നേരെ അടുക്കളയിലേക്ക് നടന്നു.
എടാ.., അച്ഛനെന്നാലും എന്തിനാവും പെട്ടന്നിങ്ങോട്ട് വന്നത്..? ഇനി എന്നെ കൊണ്ടുപോവാൻ വന്നതാവുമോ..?
ഏയ്.. അതൊന്നുമാവില്ല.., വെറുതെ നിന്നെ കാണാൻ വന്നതാവും..നീ വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടാതെ ചോറ് വിളമ്പാൻ നോക്ക്…
ഞങ്ങൾ ഡൈനിങ് ടേബിളിൽ ഭക്ഷണം കഴിക്കാനായി ഇരുന്നു. അവൾ അപ്പോഴും എന്തോ വല്ലാത്ത ചിന്തയിലായിരുന്നു. അതു കൊണ്ട് ഞാൻ കാര്യമായൊന്നും മിണ്ടാൻ പോയില്ല.., അവൾ വളരെ യാന്ത്രികമായി ഭക്ഷണം കഴിക്കുന്ന പോലെ എനിക്ക് തോന്നിപ്പോയി.., അവളുടെ മനസ്സ് വേറെ എവിടെയോ ആണ്. എന്നാലും അവൾ വേഗം ഭക്ഷണം കഴിച്ചു എഴുന്നേറ്റു., കൂടെ ഞാനും.
അവൾ അടുക്കളയിൽ പത്രം കഴുകുന്ന സമയം ഞാനും ആശങ്കാക്കുഴപ്പത്തിലായ മനസ്സുമായി മുകൾ നിലയിലെ എന്റെ സ്വന്തം ബാൽക്കണിയിലേക്ക് നടന്നു. അവൾക്കിത് എന്തു പറ്റി..? എന്തിനാണ് അവൾ ഇങ്ങനെ പേടിക്കുന്നത്..? ഓരോന്ന് ചിന്തിച്ചു കൂട്ടുന്നത്..? ഒന്നും ഒരു പിടിയും കിട്ടുന്നില്ല.
സമയം മൂന്നുമണിയോടടുത്തു. ഞാൻ അകലെ കാണുന്ന കാഴ്‌ച്ചകൾക്കൊപ്പം മനസ്സിനെ സ്വതന്ത്രമായി കെട്ടഴിച്ചുവിട്ടു. സമയം പോവുന്നതറിയാതെ ഞാൻ അങ്ങനെ നോക്കിയിരുന്നു പോയി.. അവളുമായി ചിലവഴിച്ച സമയങ്ങൾ എനിക്ക് വല്ലാത്ത സന്തോഷം നൽകുന്നപോലെ തോന്നി.
ഗിരി..,
അവളുടെ വിളി കേട്ടപ്പോഴാണ് ഞാൻ ചിന്തകളിൽ നിന്നുമുണർന്നത്.
ഞാൻ അവളെ വെറുതെ ഒന്ന് നോക്കുക മാത്രം ചെയ്തു. ഉള്ളിൽ എന്തോ ഭയമുള്ളപോലെ അവൾ എന്റെ അടുത്ത് വന്നിരുന്നു., എന്റെ കൈയെടുത്ത് അവൾ അവളുടെ ഇരുകൈകൾ കൊണ്ടും മുറുക്കെ പിടിച്ചുകൊണ്ടെന്നോട് ചോദിച്ചു.
ഞാനിവിടെ നിന്നും പോയാൽ നീ എന്നെ ഓർക്കുമോ..?
അതിന് നീയിപ്പോ എങ്ങോട്ടാ പോവുന്നെ..?
– ഞാൻ അവളെ സംശയത്തോടെ ഒന്നു നോക്കിക്കൊണ്ട് ചോദിച്ചു.
ഇനി പോവേണ്ടി വന്നാൽ..?
നീയെന്താ എങ്ങനെ ഒക്കെ ചോദിക്കുന്നെ..? നിനക്കെന്താ പറ്റിയെ..?
എടാ., ചിലപ്പോ അച്ഛൻ വന്നത് എന്നെ കൊണ്ടുപോവാൻ ആണെങ്കിലോ..?
ഏയ്.. അതൊന്നും ആവില്ല.. അങ്കിൾ നിന്നെ വെറുതെ കാണാൻ വന്നതാവും.
അതെന്തായാലും നീ ഞാൻ ചോദിച്ചതിന് ഉത്തരം പറ.