“Ok എങ്കിൽ ആ കുട്ടിയുടെ ഫേസ് കട്ടും കുവിയുടെ ഫേസ് കട്ടും സെയിം ആണോ എന്ന് നോക്കിയേ? ”
അവനിജ പറഞ്ഞു കഴിഞ്ഞതും റിതിക ആകാംക്ഷയോടെ കുവിയുടെ മുഖത്തേക്ക് ചുഴിഞ്ഞു നോക്കി..
അതിന്റെ ക്യാമറ കണ്ണുകൾ പൊടുന്നനെ മിന്നി തിളങ്ങി. റിതിക അവനിജയെ അത്ഭുതത്തോടെ നോക്കി.
“അവനിജ യു ആർ റൈറ്റ്. ആ ഫോട്ടോയിലെ പെൺകുട്ടിയുടെയും കൂവിയുടെയും ഫേസ് സെയിം ആണ്. ആ കുട്ടി ആരാണ്? ”
റിതികയുടെ ചോദ്യം കേട്ടതും അവനിജ ശ്വാസം വലിച്ചെടുത്തു മുഖം വെട്ടിച്ച് അവളെ നോക്കി.
“ആ പെൺകുട്ടി ആദി സാറിന്റെ വൈഫ് ആയിരുന്നു. മരിച്ചുപോയി. ”
“ശോ പാവം തന്നെ”
റിതികയ്ക്ക് അത് കേട്ടതും സങ്കടം വന്നു.അവനിജ ഒന്നും മിണ്ടാതെ തന്റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
കുവി ട്രേ കയ്യിൽ പിടിച്ചു തിരിച്ചു F സെക്ഷനിലേക്ക് പോയി.
ടെസ്റ്റുകൾ കംപ്ലീറ്റ് ചെയ്ത ശേഷം റിതികയും അവനിജയും വിഷൻ ലാബ്സ് മൊത്തത്തിൽ ചുറ്റി കറങ്ങാനായി ഇറങ്ങി. വളരെ മനോഹരമായ ആർക്കിടെക്ട് രീതികൊണ്ടും അത്യുജ്ജലമായ ഇന്റീരിയർ ഡിസൈനിങ് കൊണ്ടും വിഷൻ ലാബ്സ് ഇന്ത്യയിലെ തന്നെ വൺ ഓഫ് ദി ബെസ്റ്റ് ആയിരുന്നു.
ലാബിന്റെ സൗന്ദര്യം നുകർന്നുകൊണ്ട് റിതിക
നടന്നു.ഒരു ദിവസം മുഴുവൻ നടന്നു കണ്ടാലേ ഇത് തീരുകയുള്ളൂ എന്ന് അവൾക്ക് തോന്നി.
“എനിക്ക് മുൻപ് ഇവിടെ വർക്ക് ചെയ്തോണ്ടിരുന്നത് ആരാ? ”
റിതിക തന്റെ സംശയം പ്രകടിപ്പിച്ചു.
“ടെസ്സ എന്ന് പേരുള്ള പെണ്ണായിരുന്നു. ”
“എന്തിനാ അവൾ ഇവിടത്തെ ജോബ് റിസൈൻ ചെയ്തേ? ”
“ആൾടെ മാര്യേജ് ആണ്. നെക്സ്റ്റ് വീക്ക്. അതാണ് പോയത്.”
അവനിജ പറഞ്ഞു.
“കൂൾ ”
“അല്ല മോളെ നീ ഒരുത്തനുമായി കമ്മിറ്റഡ് ആയിരുന്നില്ലേ? കോളേജിൽ പഠിക്കുമ്പോൾ തൊട്ടേ ഉള്ളതല്ലേ? നീ എന്നോട് പറഞ്ഞത് എനിക്ക് നല്ല ഓർമയുണ്ട്”
അവനിജ ഓർത്തെടുത്തു.
“ഹ്മ്മ് ആയിരുന്നു. ”
“ആഹാ ഒരു തേപ്പ് മണക്കുന്നുണ്ടല്ലോ മോളെ.. വാട്ട് ഹാപ്പെൻഡ്? ”
“ഹേയ് തേപ്പ് ഒന്നുമില്ല… 2 വർഷം മുൻപ് ഒരു ആക്‌സിഡന്റിൽ ആള് മരിച്ചുപോയി. എന്നെ ഒറ്റക്കാക്കിയിട്ട് അവൻ പോയി, ഒരു ജീവിതാന്ത്യം വരെ ഒരാൾക്ക് എത്രത്തോളം സ്നേഹം കൊടുക്കാൻ പറ്റുമോ അത്രയും സ്നേഹം എനിക്ക് തന്നിട്ടാ അവൻ പോയെ അങ്ങ് സ്വർഗത്തിലേക്ക്”
ഇടർച്ചയോടെ റിതിക പറഞ്ഞു. അവളുടെ കണ്ണുകൾ ഈറനണിഞ്ഞു.
“സോറി റിതിക”