കിതപ്പോടെ അയാൾ മിഴികൾ ബലമായി പൂട്ടി വച്ചു ഉറക്കത്തെ വരവേറ്റു.
A സെക്ഷനിൽ അവനിജയ്ക്കും റിതികയ്ക്കും പിടിപ്പത് പണിയുണ്ടായിരുന്നു. തലേ ദിവസം കേരള പോലീസ് മുദ്ര ചെയ്ത കവറിൽ അയച്ച ഒരു കേസിന്റെ തൊണ്ടിമുതൽ ഡീറ്റൈൽഡ് ആയിട്ട് പരിശോധിക്കുന്ന തിരക്കിൽ ആയിരുന്നു അവർ.
റിതികയ്ക്ക് ഇതൊരു പുതിയ അനുഭവം ആയതിനാൽ അവനിജയുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ചു അവൾ തന്റെ ജോലി ചെയ്തുകൊണ്ടിരുന്നു.
ഓരോ വസ്തുക്കളും മെഷീനിൽ വച്ചു സ്കാൻ ചെയ്ത് അതിന്റെ റിപ്പോർട്ട് നോക്കിയെഴുതുകയായിരുന്നു അവനിജ.റിതിക അവൾക്ക് ആവശ്യമായ സഹായം നൽകി.
“എക്സ്ക്യൂസ് മീ ”
പുറകിൽ ഒരു കുയിൽ നാദം കേട്ടതും ഇരുവരും തിരിഞ്ഞു നോക്കി. മുൻപിൽ നിൽക്കുന്ന ആളെ കണ്ട് അവനിജയുടെ മുഖത്തു ചിരിയും റിതികയുടെ മുഖത്തു അമ്പരപ്പും വിരിഞ്ഞു.
“ടീ ഓർ കോഫി ? ”
“ഞങ്ങൾക്ക് ടീ മതി കുവി. ”
“ok അവനിജ ”
കുവി തന്റെ യന്ത്രകൈ കൊണ്ടു ട്രേയിൽ നിന്നും ടീ നിറച്ച രണ്ട് കപ്പ് അവർക്ക് നേരെ നീട്ടി.
“ആദി സാറിന്റെ ക്രിയേഷൻ ആണ് കുവി.എ വെൽ ടാലന്റഡ് റോബോട്ട്. ഇവിടുത്തെ എല്ലാ ബേസിക് ആയിട്ടുള്ള പണികളും കുവി ചെയ്തോളും. ഞങ്ങൾക്ക് മെനക്കേടില്ല.”
റിതികയുടെ മുഖത്തെ അമ്പരപ്പ് കണ്ട് അവനിജ വിവരിച്ചു.
റിതിക കൂവിയെ സൂക്ഷിച്ചു നോക്കി. കഷ്ട്ടിച്ചു 140 cm ഉയരം കാണും. സ്റ്റീൽ പാളികൾ കൊണ്ടു നിർമിതമായ ബോഡിയും കാലുകൾക്ക് പകരം 4 വലിയ ചക്രങ്ങളും മനുഷ്യ സമാനമായ മനോഹരമായ മുഖവും കൊണ്ടു സുന്ദരിയായിരുന്നു കുവി.
കുവിയുടെ മുഖത്തേക്ക് റിതിക സൂക്ഷിച്ചു നോക്കി.
“ഈ റോബോട്ടിന്റെ ഫേസ് കട്ടിൽ ഉള്ള
ആരെയോ ഞാൻ മുൻപ് കണ്ടിട്ടുണ്ട്. ”
“അത് നീ എവിടുന്നാ കണ്ടതെന്ന് ഞാൻ പറയട്ടെ ? ”
അവനിജ പുരികം ഉയർത്തി ചോദിച്ചു.
“എവിടുന്നാ”
റിതികയുടെ ആകാംക്ഷയോടെയുള്ള ചോദ്യം കേട്ടതും അവനിജ ഊറി ചിരിച്ചുകൊണ്ട് പറഞ്ഞു.
“നമ്മൾ പ്രൊഫസർ നെ കണ്ട സമയത്ത് അദ്ദേഹം ഒരു ഫോട്ടോയിലേക്ക് നോക്കി നിൽക്കുന്നത് നീ കണ്ടില്ലേ?”
“ഹാ കണ്ടു ”
“ആ ഫോട്ടോയിൽ ഉള്ള പെൺകുട്ടിയുടെ മുഖം നിനക്ക് ഓർമ്മയുണ്ടോ? ”
“യപ്പ് നല്ല ഓർമയുണ്ട്. “