റിതിക അഭിമാനത്തോടെ പറഞ്ഞു.
“നന്ദി റിതിക”
“ഓൾവെയ്‌സ് വെൽക്കം”
റിതിക ആഹ്ലാദത്തോടെ പറഞ്ഞു.
“അവനിജ, റിതികയെ A സെക്ഷനിലേക്ക് കൂട്ടിക്കൊണ്ട് പോകൂ. എന്നിട്ട് എല്ലാ കാര്യങ്ങളും പറഞ്ഞു കൊടുക്കൂ”
ആദി ശങ്കരൻ അവളെ നോക്കി പറഞ്ഞു.
“ഷുവർ സാർ”
അവനിജ തലയാട്ടിക്കൊണ്ട് റിതികയുടെ കൈ പിടിച്ചു A സെക്ഷനിലേക്ക് നടന്നു.
പെട്ടെന്നു കമ്പ്യൂട്ടർ സ്‌ക്രീനുകളിൽ ചുവന്ന നിറത്തിൽ വലിയ ശബ്ദത്തിൽ അലാറം അടിക്കുവാൻ തുടങ്ങി.അതോടൊപ്പം ആ മുറിയുടെ മധ്യത്തിൽ ഉത്തരത്തിൽ ഘടിപ്പിച്ചിട്ടുള്ള ചുവന്ന നിറമുള്ള ബൾബ് മിന്നുകയും കെടുകയും ചെയ്തു കൊണ്ടിരുന്നു.
അസ്‌ലം വെപ്രാളത്തോടെ ഓടി വന്നു കമ്പ്യൂട്ടർ സ്ക്രീനിലേക്ക് ദൃഷ്ടി പതിപ്പിച്ചു.
“യൂണിയൻ ബാങ്ക് കൊച്ചി ബ്രാഞ്ചിൽ ഒരു റോബ്ബറി ശ്രമം. അവിടുത്തെ സെക്യൂരിറ്റി ഗാർഡ് അയച്ച അലേർട്ടാ ”
അസ്‌ലം ആദിയെ നോക്കി പറഞ്ഞു.
“കേരളാ പോലീസിന് വിവരം കൊടുക്ക്. ക്വിക്ക്”
ആദി അസ്‌ലത്തിനെ നോക്കി ഉറക്കെ പറഞ്ഞു.
അങ്കിത് കംപ്യൂട്ടറുകൾ നിരത്തി വച്ചിരിക്കുന്ന ഡെസ്കിനു സമീപം ഉള്ള ചെയറിലേക്ക് വന്നിരുന്നു.അങ്കിതിന്റെ കൈ വിരലുകൾ കീബോർഡിലൂടെ ദ്രുത ഗതിയിൽ ചലിച്ചു.
അൽപ നേരം കമ്പ്യൂട്ടർ സ്ക്രീനിലേക്ക് ചൂഴ്ന്നു നോക്കിയ അങ്കിത് പിന്നീട് തല ഉയർത്തി അവരെ നോക്കി പറഞ്ഞു.
“മെസ്സേജ് പോലീസിന് ഫോർവേഡ് ചെയ്തിട്ടുണ്ട്. ഇറ്റ്സ് ഡൺ ”
“ഗുഡ്”
അസ്‌ലം അവനെ നോക്കി തംസപ്പ് ചിഹ്നം കാണിച്ചു. അങ്കിത് തന്റെ സ്‌പെക്സ് മൂക്കിൻ തുമ്പിൽ നിന്നും ഉള്ളിലേക്ക് തള്ളി വച്ചു.
അസ്‌ലം പ്രൊഫസർ ആദിയെയും കൊണ്ടു ടെസ്റ്റ് റൂമിലേക്ക് കടന്നു ചെന്നു. റൂമിന്റെ മധ്യത്തിലുള്ള ഗ്ലാസ് കൊണ്ടു നിർമിതമായ മേശയ്ക്ക് സമീപം ആദി വീൽ ചെയർ പതിയെ ഓടിച്ചു കൊണ്ടു വന്നു.
അവിടെ ഹാങ്ങറിൽ തൂക്കിയിരുന്ന വെളുത്ത ഓവർ കോട്ട് കയ്യിൽ എടുത്തു അസ്‌ലം ധരിച്ചു. മേശപ്പുറത്തു ഇരുന്ന സ്റ്റെതസ്കോപ്പ് കഴുത്തിലിട്ട് അവൻ ആദിക്ക് സമീപം വന്നു നിന്നു.
“പ്രൊഫസർ ബ്ലഡ് പ്രഷറും പൾസ് റേറ്റും ചെക്ക് ചെയ്യട്ടെ? “