അവർ നേരെ പ്രൊജക്റ്റ് റൂമിലേക്ക് പോയി.ആധുനിക ഉപകരണങ്ങൾകൊണ്ടും വില കൂടിയ മെഡിക്കൽ എക്വിപ്മെൻറ്സ് കൊണ്ടും റൂം വെൽ ഡെവലപ്പ്ഡ് ആയിരുന്നു.
പ്രൊജക്റ്റ് റൂമിന്റെ മധ്യത്തിൽ ഉള്ള ഒരു വലിയ ബോക്സിലേക്ക് റിതികയുടെ കണ്ണു പതിഞ്ഞു. ആ ബോക്സ് എന്തോ കാര്യമായിട്ടുള്ള പ്രോജക്ടിന് വേണ്ടിയുള്ളതാണെന്ന് അവൾക്ക് തോന്നി.
പ്രൊജക്റ്റ് റൂം വിശദമായി കണ്ട ശേഷം അവർ ഫുഡിങ് സെക്ഷനിലേക്ക് പോയി. അവിടെ ഒരു മേശയ്ക്ക് സമീപം കണ്ട ചെയറിൽ റിതിക ചാടിക്കയറി ഇരുന്നു.
അവർക്ക് വേണ്ടിയുള്ള ഫുഡും ജ്യൂസും കയ്യിൽ പിടിച്ചു അവനിജ റിതിക ഇരിക്കുന്ന മേശയ്ക്ക് സമീപം വന്നു നിന്നു. അവളെ നോക്കി ചിരിച്ചു കൊണ്ടു ചെയറിലേക്ക് അമർന്നിരുന്ന ശേഷം അവനിജ ഫുഡ് റിതികയ്ക്ക് നേരെ നീട്ടി.
റിതിക അപ്പോഴും ഗഹനമായ ആലോചനയിൽ ആയിരുന്നു.
“നീ എന്താ ആലോചിക്കുന്നേ? ”
“ഹേയ് ആ റൂമിൽ കണ്ട ബോക്സ് എന്താ അവനിജ?അതറിയാനുള്ള ക്യൂരിയോസിറ്റി അത്രേയുള്ളൂ.”
ജ്യൂസ് ഒരു കവിൾ നുണഞ്ഞുകൊണ്ട് റിതിക പറഞ്ഞു.
“ഹാ അത് ആദി സാറിന്റെ വേറൊരു പ്രൊജക്റ്റ് ആണ്. നേരത്തെ അങ്കിത് പറഞ്ഞപോലെ എ ഡ്രീം പ്രൊജക്റ്റ്”
അവനിജ നെടുവീർപ്പെട്ടു.
“എന്താണ് ആ പ്രൊജക്റ്റ് ? ”
ആകാംക്ഷയോടെ റിതിക ചോദിച്ചു.
“ടൈം ട്രാവൽ”
അവനിജ പറഞ്ഞത് കേട്ടതും റിതികയ്ക്ക് ആദ്യം ചിരിയാണ് വന്നത്. എന്നാൽ അവനിജയുടെ മുഖത്തു ഗൗരവം വന്നു നിറഞ്ഞതും റിതികയുടെ കണ്ണുകൾ വിടർന്നു.
“വാട്ട് ദി ഫക്ക്”
ചാടിയെണീറ്റു മുഷ്ടി ചുരുട്ടി മേശയിൽ ഇടിച്ചുകൊണ്ടു അവൾ അവനിജയെ നോക്കി.
കേട്ടത് വിശ്വസിക്കാൻ ആവാതെ അവൾ ക്ഷോഭിച്ചു.
“ഹേയ് ഡോണ്ട് ബി അന്ഗ്രി. ബി കൂൾ ‘
റിതികയുടെ കയ്യിൽ പിടിച്ചു അവനിജ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
“ദേഷ്യപ്പെടാതെ പിന്നെ.. എന്ത് നോൺസെൻസ് ആണ് നീ പറയുന്നത്? എനിക്ക് വിശ്വസിക്കാൻ ആകുന്നില്ല. ഒരാൾ പോലും അത് ചെയ്തു ഇതുവരെ സക്സസ് ആയിട്ടില്ല. ഈ കാലത്തിന്റെ ഒഴുക്കിനെയും പ്രകൃതിയുടെ നിയമങ്ങളെയും ആണ് നീ തടസ്സപ്പെടുത്താൻ പോകുന്നത്. എനിക്ക് അതിനെ സപ്പോർട്ട് ചെയ്യാൻ കഴിയില്ല. ”
“റിതിക ഞങ്ങൾ ആ പ്രൊജക്റ്റ് അൽമോസ്റ് 90 പെർസെന്റജ് കംപ്ലീറ്റ് ആയി. ബാക്കി നീ വേണം ചെയ്യാൻ. വി നീഡ് യുവർ ഹെല്പ്. അതിനാണ് നിന്നെ ഞങ്ങൾ ഇങ്ങോട്ടേക്കു റിക്രൂട്ട് ചെയ്തത്. ”
“ബുൾഷിറ്റ്. ഇതായിരുന്നല്ലേ നിങ്ങടെ ഉദ്ദേശം. അതിനാണ് എനിക്ക് ഇവിടെ നീ ജോബ് ഓഫർ ഒക്കെ തന്നതല്ലേ. എന്നാലും പ്രൊഫസർ ആദി ഇങ്ങനെ ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ പ്രതീക്ഷിച്ചില്ല. ഏതായാലും ഞാൻ ഇതിൽ ഒരു സഹായവും ചെയ്യില്ല. ഐ ആം ടോട്ടലി ഹെല്പ്ലെസ്.”
റിതിക പോകുവാനായി എണീറ്റു.