ഉറക്കത്തിന്റെ ഏതോ വിടവിൽ ഞാൻ ഉണർന്നപ്പോൾ വസൂ ചെരിഞ്ഞു അപ്പുറത്തേക്ക് കിടന്നിരുന്നു ചൂട് കൂടിയപ്പോൾ ഉറക്കത്തിൽ നീങ്ങി കിടന്നതാണെന്നു മനസ്സിലായി അല്ലേൽ ഉറങ്ങണേൽ എന്നെയോ ഗംഗയെയോ കെട്ടിപ്പിടിച്ചില്ലേൽ ഉറക്കം വരാത്ത ആളാണ് തടിച്ചി. പതിയെ എഴുന്നേറ്റു ബാത്‌റൂമിൽ പോയി മുഖവും മറ്റും കഴുകി തുണിയില്ലാതെ കിടക്കുന്ന വസൂന് ഒരു പുതപ്പ് പുതപ്പിച്ചു ഫാൻ കൂട്ടി ഇട്ടു, കാറ്റടിച്ചപ്പോൾ കിട്ടിയ തണുപ്പിൽ ഒന്നൂടെ പുതപ്പിലേക്ക് ചുരുണ്ട് കണ്ണടച്ച് കൊണ്ട് ചിണുങ്ങുന്ന വസൂനെ കണ്ടപ്പോൾ എനിക്ക് പിടിച്ചൊന്നു കൊഞ്ചിക്കാൻ തോന്നി പിന്നെ തടിച്ചിയുടെ ഉറക്കം കളയേണ്ടെന്നു കരുതി ഞാൻ പതിയെ മുറി വിട്ടു പുറത്തേക്ക് വന്നു. മീനുവിനെ ഒന്ന് കാണണം എന്ന് തോന്നി ഇപ്പോൾ ഉറക്കമായിരിക്കും അല്ലെങ്കിൽ ഞാൻ കാണാൻ ചെല്ലുമ്പോ അവളുടെ പേടിക്കുന്ന മുഖം കാണേണ്ടി വരും.
അതിലും നല്ലതു അവളുറങ്ങുമ്പോൾ അല്പം ദൂരെ നിന്നാണെങ്കിലും അവളെ ഒന്ന് കണ്ടു പോരുന്നതാണെന്നു തോന്നി.
വാതിൽ ചാരിയിട്ടെ ഉണ്ടായിരുന്നുള്ളു പതിയെ അല്പം കൂടി അകത്തി തല മാത്രം അകത്തിട്ടു നോക്കുമ്പോൾ കണ്ടത് മീനുവിനെ കെട്ടിപ്പിടിച്ചുറങ്ങാൻ പോയ ആള് ഒരു തലയിണയും കെട്ടിപ്പിടിച്ചുറങ്ങുന്നു.
വാതിലിനു നേരെ ചെരിഞ്ഞാണു ഗംഗയുടെ കിടപ്പ്. അല്പം താഴ്ന്നു മീനുവുമുണ്ട് ഗംഗയുടെ അരഭാഗത്താണ് മീനുവിന്റെ തല വന്നിരിക്കുന്നത്. അവൾ ഉറങ്ങിയിട്ടില്ലെന്നു തോന്നി ഗംഗയുടെ വയറിലെ സാരി മാറി കാണുന്ന അവളുടെ വീർത്ത വയറിൽ പതിയെ കൈകൊണ്ട് തടവുന്നുണ്ട്, എനിക്ക് എതിരെ കിടക്കുന്നത് കൊണ്ട് മീനുവിന്റെ മുഖം കാണാൻ പറ്റിയില്ല. മീനു ഗംഗയുടെ വയറിനോട് എന്തൊക്കെയോ കിന്നാരം പറയുന്ന പോലെയാണ് എനിക്ക് തോന്നിയത്. പിന്നെ പതിയെ വയറിൽ ഒരു ഉമ്മ കൊടുക്കുന്നതും കണ്ടു അത് കഴിഞ്ഞു വയറിനോട് മുഖം ചേർത്തു ഗംഗയെ കെട്ടിപ്പിടിച്ചു കിടന്നു. ഗംഗയുടെ മുഖത്ത് ഉമ്മ വെച്ചപ്പോൾ ഒരു ചിരി തെളിഞ്ഞു പെണ്ണേതോ സ്വപ്നത്തിലാണെന്നു തോന്നി.
തിരികെ റൂമിലെത്തിയപ്പോൾ വസൂ ഒന്നൂടെ ചുരുണ്ട് കൂടിയിട്ടുണ്ട് മുഖത്തേക്ക് പടർന്ന മുടിയൊന്നൊതുക്കി നെറ്റിയിൽ ഒന്ന് ഉമ്മ വെച്ചപ്പോൾ വസൂവിന്റെ ചുണ്ടിലും ഒരു പാൽപുഞ്ചിരി തെളിഞ്ഞു. ഒന്നൂടെ നെറ്റിയിൽ തലോടി പുതപ്പു നേരെ ഇട്ടു കൊടുത്തിട്ട് ഞാൻ പുറത്തേക്കിറങ്ങി. ഉറക്കം വരുന്നില്ല കോലായിലെ തൂണിൽ ചാരി ചെറു കാറ്റേറ്റ് ഇരിക്കുമ്പോൾ ആലോചന മുഴുവൻ മീനുവിനെ കുറിച്ചായിരുന്നു. അവൾ ഇപ്പോൾ നോർമൽ ആയി വരുന്ന പോലെ, ഇന്ന് വന്നതിൽ പിന്നെ പെണ്ണിന് നല്ല മാറ്റമുണ്ടെന്നത് ഞാൻ ശ്രെദ്ധിച്ചിരുന്നു എല്ലാത്തിനും കാരണം അവര് രണ്ടുപേരും എന്നെ പൊതിഞ്ഞു പിടിക്കുന്ന എന്റെ രണ്ട് മാലാഖമാർ ഇപ്പോൾ മീനുവിനെയും ചേർത്ത് പിടിക്കുന്നു.
ഇപ്പോൾ കുറച്ചു മുൻപ് ഗംഗയ്ക്ക് ഒപ്പം മീനുവിന്റെ പെരുമാറ്റം കണ്ടപ്പോൾ തോന്നിയത് അവളെ എനിക്ക് പഴയ മീനുവായി തിരിച്ചു കിട്ടാൻ അധികം നാള് വേണ്ടി വരില്ല എന്നായിരുന്നു.
“ഡാ ചെക്കാ…….”
ഓരോന്നാലോചിച്ചിരുന്ന എന്നെ ഉണർത്തിയത് ഗംഗയുടെ കൊഞ്ചിക്കൊണ്ടുള്ള വിളി ആയിരുന്നു. പുറകിൽ നിന്ന് വന്നു നേരെ എന്റെ മടിയിലേക്ക് തല വെച്ച് അവൾ കോലായിൽ കിടപ്പായി.
“മീനുവോ?….”
“അവളുറക്കം പിടിച്ചപ്പോഴാ ഞാൻ ഇങ്ങു പോന്നേ……………….നീ മുറിയിൽ വന്നിരുന്നില്ലേ ഞാൻ കണ്ടാര്ന്നു.”
വശം ചെരിഞ്ഞു കിടന്നിരുന്ന ഗംഗ മലർന്നു എന്റെ മുഖവും നോക്കിയായി കിടപ്പ്.
“അവൾ ഇന്ന് ഒത്തിരി മാറിയപോലെ ഞാൻ ഉറങ്ങുന്ന വരെ അവൾ എന്നെ നോക്കി കിടന്നതാ പിന്നെ ഞാൻ ഉറങ്ങിയെന്നു കണ്ടിട്ടാ താഴേക്ക് നീങ്ങിയേ, എന്റെ വയറിനു പുറത്തൂടെ വാവയ്ക്ക് ഉമ്മയൊക്കെ കൊടുത്തു ഹരി…………അവൾക്ക് എല്ലാം മനസിലാവുന്നൊക്കെ ഉണ്ട് പക്ഷെ എന്തോ പേടി ഉള്ളിൽ തട്ടിയിട്ട ഇങ്ങനെ.