യുഗം 13 [Achilies]

Posted by

എന്റെ മടിയിലിരുന്ന ഗംഗ ഉടനെ എഴുന്നേറ്റു.

“ഞാൻ ഇപ്പോൾ ഹരിയോട് പറഞ്ഞതെ ഉള്ളു. മീനുനേ കാണാൻ നല്ല ഭംഗിയാന്നു, ഇപ്പോൾ കണ്ടില്ലേ എന്റെ കൊച്ചിനെ ചുന്ദരിയാട്ടോ ന്റെ മോള്…”

മീനുവിനെ കെട്ടിപ്പിടിച്ചു അവളുടെ നെറ്റിയിൽ ഒന്ന് ഉമ്മ വെച്ച് ഗംഗ പറയുന്നത് കേട്ടു മീനുവിന്റെ ചുണ്ടിൽ വിരിഞ്ഞ ആഹ് പുഞ്ചിരി എന്നോ അവൾ മറന്നുപോയെന്നു കരുതിയ ഇനിയൊരിക്കലും തിരികെ കിട്ടില്ലെന്ന് കരുതിയ ആഹ് പുഞ്ചിരി മാത്രം മതിയായിരുന്നു എന്റെ ഉള്ളം നിറയാൻ.
എന്നെ നോക്കി ചിരിച്ചു ഒന്ന് കണ്ണടച്ചു കാണിച്ചു വസൂ മീനുവിനെയും കൊണ്ട് തിരികെ പോയി.
ഗംഗ തിരികെ വന്നു എന്റെ മടിയിൽ ഇരുന്നു എന്റെ കണ്ണ് തുടച്ചപ്പോഴാണ് ഞാൻ പോലും അറിയാതെ എന്റെ കണ്ണ് നിറഞ്ഞത് ഞാൻ അറിഞ്ഞത്.

“ന്തിനാടാ ന്റെ മോൻ കരയണെ മീനു ഇപ്പൊ ഹാപ്പി ആണ് അതല്ലേ നമുക്ക് വേണ്ടേ ഇനി അവളുടെ ആഹ് പ്രെശ്നം കൂടെ മാറി കഴിഞ്ഞാൽ പിന്നെ മീനു നമ്മുടെ അല്ലെ……….
അതിനാണോ ന്റെ ചെക്കൻ ഇങ്ങനെ കരയണെ ശ്ശീ…..മോശം… ങ്ങട് വാ ചെക്കാ.”

എന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ടവൾ ഞങ്ങളുടെ റൂമിലേക്ക് കൊണ്ട് പോയി.
എന്നെ കട്ടിലിൽ ഇരുത്തി അവൾ ബാത്റൂമിലേക്ക് കയറി. പിന്നെ ഇറങ്ങി വന്നു സാരി ഉരിഞ്ഞു കട്ടിലിലേക്കിട്ടു. പിന്നെ റൂമിന്റെ വാതിൽ ചാരി എന്റെ മുൻപിൽ വന്നു നിന്നു പെണ്ണിന്റെ വയർ ഇപ്പോൾ എന്റെ മുഖത്തിനൊപ്പം നിൽപ്പുണ്ട്.
അവളുടെ ഉദ്ദേശം മനസിലായത് കൊണ്ട് ഇരു കൈ കൊണ്ടും ഇടുപ്പിൽ പിടിച്ചു കുറച്ചൂടെ ചേർത്ത് ഗംഗയുടെ ഉന്തിയ വയറിൽ ഞാൻ ചുണ്ട് ചേർത്ത് മുത്തി. പെണ്ണിന് സ്നേഹം കൂടുമ്പോൾ അപ്പോൾ വന്നു ഇങ്ങനെ നിക്കും വാസുവോ ഞാനോ വാവയ്ക്ക് അപ്പോൾ ഉമ്മ കൊടുത്തേക്കണം അല്ലെങ്കിൽ പെണ്ണിന്റെ വിധം മാറും.
ഒന്ന് വിട്ടു മിനുസമായ അവളുടെ വയറിൽ ഞാൻ കവിൾ കൊണ്ടൊന്നുരച്ചു ഒന്നൂടെ ഒന്ന് കൊഞ്ചിച്ചു. എന്റെ കുറ്റിത്താടി വയറിലെ മാർധവമായ തൊലിയിൽ ഉരഞ്ഞതും പെണ്ണ് ചെറുതായി ഒന്നെരിവു വലിച്ചു.
ഞാൻ തല ഉയർത്തി എന്റെ കൊച്ചിന്റെ കണ്ണുകൾ കലങ്ങി ചുവന്നിട്ടുണ്ട്.
ഞാൻ വലിച്ചു എന്റെ തുടയിലേക്കവളെ ഇരുത്തി.

“എന്ത് പറ്റി മോളെ…”

അവളുടെ കവിളിൽ ഒന്ന് തഴുകി ഞാൻ ചോദിച്ചപ്പോൾ ഒന്നുമില്ലെന്ന് ചുമൽ കൂച്ചികൊണ്ട് എന്റെ തോളിലേക്കു ചാഞ്ഞു എന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി എന്നെ കെട്ടിപിടിച്ചു. പതിയെ എന്റെ കഴുത്തിൽ ചുംബിച്ചു, അവളുടെ ചൂട് ശ്വാസം എന്റെ കഴുത്തിൽ പതിയാൻ തുടങ്ങി. ഒപ്പം അവളുടെ ദേഹത്തു നിന്ന് ചൂട് എന്നിലേക്ക് വ്യാപിക്കാനും തുടങ്ങി.
അവളെ പതിയെ എന്നിൽ നിന്നും ഞാൻ അടർത്തി. തിളക്കുന്ന കണ്ണുകളും വിറയ്ക്കുന്ന ചുണ്ടുകളും അവൾക്ക് വേണ്ടതെന്താണെന്നു എന്നെ ബോധ്യപ്പെടുത്തുന്നുണ്ട്.

“എന്താ എന്റെ പൊന്നൂന് പറ്റിയെ പെട്ടെന്നെന്താ ഒരിളക്കം എന്റെ ഗംഗകുട്ടിക്ക്.”

അവസാനം എന്റെ ചോദ്യത്തിൽ ഒരു കളിയാക്കൽ കടന്നു വന്നത് പെണ്ണറിഞ്ഞതും എന്റെ കവിളിൽ ആഞ്ഞൊരു കടി കടിച്ചാണ് ഗംഗ കലി തീർത്തത്.

Leave a Reply

Your email address will not be published. Required fields are marked *