തിരികെ മതിൽ ചാടി ബൈക്കും എടുത്ത് ഗേറ്റ് കടന്നതും സ്വിച്ച് ഇട്ട പോലെ വസൂ പുറത്തേക്കെത്തി.
ബൈക്ക് വെച്ച് അകത്തേക്ക് കയറിയ എന്റെ കയ്യിൽ തടിച്ചി തൂങ്ങി.
“അജയേട്ടൻ വിളിച്ചാർന്നു…… ഹരി, മറ്റന്നാൾ ഇന്ദിരാമ്മേം കൂട്ടി വരാന്നു പറഞ്ഞു.
അപ്പോൾ അങ്ങേരു പ്ലാൻ ചെയ്തുള്ള പരിപാടിയാണെന്നു വസുവിന്റെ വാക്കിൽ നിന്നെനിക്ക് മനസ്സിലായി.
രണ്ടു ദിവസത്തിന് ശേഷം ഇന്ദിരാമ്മയേം കൊണ്ട് പറഞ്ഞപോലെ ആളെത്തി.
“പറയുമ്പോൾ ആങ്ങളായാന്നൊക്കെ വലിയ വീരവാദമൊക്കെ മുഴക്കും എന്നിട്ട് പെങ്ങന്മാരെ ഒന്ന് കാണാൻ വരണോങ്കിൽ കാക്ക മലന്ന് പറക്കണം.”
വന്നിറങ്ങിയ പാടെ പോലീസ്‌കാരനെ ഗംഗ വാരി. അതുകണ്ട് ചിരിയടക്കി ഇന്ദിരാമ്മ ഗംഗയെ കെട്ടിപ്പിടിച്ചു ചേർത്ത് നിർത്തി. അവർ വന്ന സ്വരം കേട്ട് പുറത്തേക്കെത്തിയ വസുവിനെയും കെട്ടിപ്പിടിച്ചു.
“ഞാനേ ഒരു സ്റ്റേഷൻ ചാർജ് ഉള്ള എസ് ഐ ആഹ്, ഭാര്യ പെറാൻ കിടന്നാലും ചിലപ്പോ വരാൻ പറ്റീന്നു വരത്തില്ല കേട്ടോടി കുറുമ്പി…”
ഗംഗയുടെ ചെവിയിൽ വേദനിപ്പിക്കാതെ ഒന്ന് തിരുമ്മി അജയേട്ടൻ അകത്തേക്ക് കയറി.
“വാ ഇന്ദിരാമ്മെ നമുക്ക് അകത്തു പോവാം..”
രണ്ടും കൂടെ ഇന്ദിരാമ്മയുടെ ഇടവും വലവും തൂങ്ങി അകത്തേക്ക് വലിച്ചോണ്ട് പോയി.
അകത്തു അടുക്കളയിലെ പണി ഒതുക്കി അപ്പോഴേക്കും ഹേമേടത്തിയും എത്തിയിരുന്നു
ഹേമേടത്തിയെ കണ്ട് ചിരിച്ച ഇന്ദിരാമ്മ മീനുവിന്റെ മുറിയിലേക്ക് കയറി പുറകെ പെണ്ണുങ്ങൾ എല്ലാം കയറിയതോടെ അജയേട്ടൻ എന്നെ കണ്ണ് കാണിച്ചു പുറത്തോട്ടിറങ്ങി. അല്ലേലും ഇനി അത് പെണ്ണുങ്ങളുടെ ലോകമാണ് അവിടെ നമുക്കെന്ത് കാര്യം.
എനിക്ക് മുൻപേ അജയേട്ടൻ കുളത്തിലേക്ക് നടന്നിരുന്നു എനിക്ക് വേണ്ടി അജയേട്ടൻ വരുത്തിയാതെന്താണെന്നറിയാനുള്ള ആകാംക്ഷയിൽ ഞാനും അങ്ങേരുടെ പിറകെ നടന്നു…..
തുടരും….
എനിക്ക് ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാർക്ക്…….
കഥ മുന്നോട്ടു മാറുന്നതിനനുസരിച്ചു കൺഫ്യൂഷനും എനിക്ക് കൂടി വരുന്നുണ്ട്, എങ്കിലും അടുത്ത പാർട്ട് വൈകാതെ തരാൻ ശ്രെമിക്കാം….എഴുത്തിൽ എന്തെങ്കിലും തെറ്റുകളോ കുറവുകളോ ഉണ്ടെങ്കിൽ ചൂണ്ടി കാണിച്ചു തരണം….എങ്കിലേ മാറ്റങ്ങൾ ഉൾക്കൊണ്ട് എഴുതാൻ സാധിക്കൂ…..
സ്നേഹപൂർവ്വം….