യുഗം 13 [Achilies]

Posted by

പിറ്റേന്ന് രാവിലെ തന്നെ എണീറ്റ് ബൈക്കും എടുത്തിറങ്ങി രണ്ടും ചിരിയോടെ ബൈക്ക് ഗേറ്റ് കടന്നു മറയുന്നത് വരെ എന്നെ നോക്കി കോലായിൽ നിൽക്കുന്നത് കണ്ടാണ് ഞാൻ യാത്ര തുടങ്ങിയത്.

എറണാകുളത്തെവിടെയോ ആണ് അഡ്രസ് തന്നത് അജയേട്ടൻ പറഞ്ഞ വഴിയും പിന്നെ കടകളിൽ ചോദിച്ചുമൊക്കെ ഒരുവിധത്തിൽ എത്തി. ഹെൽമെറ്റ് ഒരിടത്തും ഊരരുതെന്നു ഏട്ടന്റെ കടുത്ത നിർദ്ദേശം ഉണ്ടായിരുന്നു. കൊച്ചിയിലെ കൊങ്ങിണികൾ താമസിക്കുന്ന ഒരു അഗ്രഹാരം പോലെ ഉള്ളിടത്താണ് എത്തിയത്, എല്ലാ വീടിന്റെ മുമ്പിലും കോലം വരച്ചിട്ടുണ്ട്, അടുപ്പിച്ചടുപ്പിച്ചു നിറയെ ചെറു വീടുകൾ ചന്ദനവും കർപ്പൂരവും പിന്നെ സാമ്ബരാണിയുടെയും ഗന്ധമാണ് അവിടെ എല്ലാം, അടയാളം വെച്ച് പറഞ്ഞ വീടിന്റെ മുമ്പിൽ എത്തി ഹെൽമെറ്റ് ഊരിയില്ല വഴിവക്കിൽ തന്നെ വീട്ടിലേക്കുള്ള വാതിൽ ഉള്ളതുകൊണ്ട് വണ്ടിയിൽ നിന്നിറങ്ങിയുമില്ല അഡ്രെസ്സിലെ പേര് മുമ്പിൽ ഇരുന്ന ഒരു പാട്ടിയോട് പറഞ്ഞപ്പോൾ അവർ അകത്തേക്ക് നോക്കി കൊങ്ങിണിയിൽ എന്തോ പറഞ്ഞു. നല്ല രസമുള്ള ഭാഷ ഒരു താളമൊക്കെ ഉണ്ട്.
അകത്തു നിന്നും അധികം വൈകാതെ വെളുത്തു കൊലുന്നനെയുള്ള ഒരു ചെറുപ്പക്കാരൻ ഇറങ്ങി വന്നു കണ്ടാൽ ഒരു ഇരുപത്തിരണ്ട് വയസ്സ് തോന്നിക്കും. പുറത്തു നിന്ന എന്നെ നോക്കി ഹെൽമെറ്റ് വെച്ചിരുന്നത് കൊണ്ട് ഒന്നൂടെ നോക്കി.

“ഗ്രീൻ പിൽ…….”

അല്പം സംശയിച്ചാണ് ഞാൻ പറഞ്ഞത്, എന്നാൽ കേട്ടതും അവൻ കൂസലില്ലാതെ അകത്തേക്ക് പോയി തിരികെ വരുമ്പോൾ ഫ്ലിപ്കാർടിന്റെ പാക്കിങ് ഉള്ളൊരു പൊതി കയ്യിൽ ഉണ്ടായിരുന്നു. അത്യാവശ്യം വലിയ ഒരു പൊതി. അതെന്റെ കയ്യിൽ തന്നു.

“ഇതിന്റെ പൈസ…..”

ഞാൻ ചോദിച്ചപ്പോൾ അവൻ എന്നെയൊന്നു ചൂഴ്ന്നു നോക്കി.

“അതൊക്കെ ഓൺലൈൻ വഴി പെയ്ഡ് ആണ്.”
ഞാൻ പിന്നെ ഒന്നും പറയാനോ ചോദിക്കാനോ പോയില്ല വണ്ടി വളച്ചു നേരെ തിരിച്ചു വിട്ടു.
ഈ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓർഡർ ചെയ്ത് വരുത്താനുള്ള സാധനത്തിനാണോ അജയേട്ടൻ ഇത്ര ബിൽഡ്അപ്പൊക്കെ കൊടുത്തത്.
മനസ്സിൽ വിചാരിച്ചു തീർന്നില്ല ആളുടെ വിളി എത്തി.

“ഹലോ.”
“ആഹ് ഡാ സാധനം കളക്ട ചെയ്തോ……”
“ആഹ് ഇപ്പോൾ കിട്ടിയേ ഉള്ളു എന്റെ കയ്യിൽ ഉണ്ട്.”

“ആഹ് എങ്കിലിനി ഒരിടത്തും നിർത്തണ്ട നേരെ വീട് പിടിച്ചോ. പിന്നെ ഇതെവിടെ ഒളിപ്പിക്കാനാ പ്ലാൻ….”
“കുളപ്പുരയിലെ തട്ടിൽ വെക്കാന്ന വിചാരിക്കണേ അവളുമാരൊന്നും ഇപ്പോൾ അങ്ങോട്ടു പോവാറില്ലല്ലോ.”

“ഹ്മ്മ് സൂക്ഷിച്ചു വേണം പിന്നെ ഞാൻ രണ്ട് ദിവസം കഴിഞ്ഞങ്ങോട്ടു വരാം എന്നിട്ടു അത് പൊട്ടിക്കാം…..”

ഇങ്ങേരിതെന്താണവോ ഓർഡർ ചെയ്ത വരുത്തിയത്.

********************************************************
ബൈക്ക് ഗേറ്റിനകലെ വെച്ച് നിർത്തി ഞാൻ നടന്നു കുളത്തിന്റെ അവിടെ ഉള്ള മതിൽ ചാടി നേരെ കുളപ്പുരയിലേക്ക് വെച്ച് പിടിച്ചു. കുളപ്പുരയിലെ തട്ടിലേക്ക് പൊതി നീക്കി വെച്ച് ആരുടേയും പെട്ടെന്നുള്ള ശ്രെദ്ധ കിട്ടാതിരിക്കാൻ ഒരു കല്ല് കൂടെ വെച്ച് മറച്ചു.

Leave a Reply

Your email address will not be published. Required fields are marked *