യുഗം 13 [Achilies]

Posted by

രാവിലത്തെ കഴിക്കാതെ ഇറങ്ങാൻ നോക്കിയ വസൂനെ പിടിച്ച പിടിയാലെ വാരി കൊടുക്കുകയായിരുന്നു ഹേമാമ്മ.

“ധൃതി പിടിച്ചു വലിച്ചു കേറ്റി നെറുകയിൽ കേറ്റണ്ട ഞാൻ കൊണ്ടോയി ആക്കി തരാം വസൂ…”

ഞാൻ പറഞ്ഞതും പെണ്ണ് വായിൽ ദോശയും വെച്ച് എന്നെ നോക്കി സന്തോഷം കാണിക്കാൻ ഒന്ന് ഇളിച്ചു.

“എങ്കി റെഡി ആവടാ ചെക്കാ…..മതി ഹേമേടത്തി, ഞാൻ വിശന്നാൽ എന്തായാലും കാന്റീനിൽ നിന്ന് കഴിച്ചോളാം.”

ഞാൻ ഡ്രസ്സ് മാറാൻ പോവുമ്പോഴും തടിച്ചിയുടെ കൊഞ്ചിക്കൊണ്ടുള്ള ചിണുങ്ങൽ പിറകിൽ കേൾക്കാമായിരുന്നു.
ഡ്രസ്സ് മാറി ഞാൻ ബുള്ളറ്റിൽ കയറി ഇരുന്നിട്ടും പെണ്ണ് എത്തീട്ടില്ല.
രണ്ട് ഹോൺ നീട്ടി അടിച്ചപ്പോഴേക്കും ആള് വന്നു.

“ഒച്ച വെക്കല്ലേടാ ചെക്കാ അതുങ്ങള് രണ്ടും ഉറങ്ങുവാ……”

എന്റെ തലയിൽ ഒന്ന് മേടി എന്റെ പുറകിൽ കയറി ഇരുന്ന് വസൂ ഹേമേടത്തിയെ കൈ വീശി കാണിച്ചു. അതോടെ ഞാൻ വണ്ടി ഒന്നിരപ്പിച്ചു മുന്നോട്ട് എടുത്തു.
നീങ്ങി തുടങ്ങിയതും വെളുപ്പാൻ കാലത്തെ തണുത്ത കാറ്റു അടിച്ചു കയറി ഞാൻ വിറക്കാൻ തുടങ്ങി. പെണ്ണതു മനസ്സിലാക്കി കൈ രണ്ടും മുന്നോട്ടു കൊണ്ട് വന്നു എന്നെ ചുറ്റി പിന്നെ ചേർന്ന് ഇരുന്നു പുറകിലൂടെ എന്നെ കെട്ടിപ്പിടിച്ചു. തല എന്റെ തോളിലും ചായ്ച്ചു വെച്ചു.

“തണുക്കുന്നുണ്ടോടാ ചെക്കാ…..”

എന്റെ കഴുത്തിൽ ചൂട് ഊതിക്കൊണ്ട് വസൂ ചോദിച്ചു.

“ഉണ്ടായിരുന്നു ഇപ്പോഴില്ല….”
എന്റെ വയറിനു മേലെ ചുറ്റിയ അവളുടെ കൈയിൽ ഒന്ന് തലോടി ഞാൻ പറഞ്ഞു.
“കഴിയുമ്പോൾ എന്നെ വിളിക്കണൊട്ടോ….. ഞാൻ വന്നു കൊണ്ടോന്നോളാം…..”
പുറകിൽ നിന്ന് ഒന്നും കേട്ടില്ല…

“ഡി തടിച്ചി ചാരികിടന്നു ഉറങ്ങിയോ നീ…”

“ഹ കേട്ടെടാ ചെക്കാ…….ഞാൻ ഇങ്ങനെ ഈ മൊമെന്റ് ഒന്ന് എന്ജോയ് ചെയുവാരുന്നു…”

“ഞാൻ വിചാരിച്ചു ഉറങ്ങി പോയിട്ടുണ്ടാവുമെന്നു…..”

“നമ്മുക്ക് കുറച്ചു ദിവസം ഇവിടുന്നു മാറി നിന്നാലോ ഹരി ഈ തിരക്കും ടെൻഷനും, ഒക്കെ മതിയായി മീനുട്ടിക്കും നല്ലതായിരിക്കും.”

“ഗംഗയ്ക്ക് ട്രാവൽ ചെയ്യാൻ പറ്റില്ലെന്ന് എന്റെ തടിച്ചിക്കറിഞ്ഞൂടെ.”

“ഇപ്പോഴല്ലടാ ചെക്കാ വാവ വന്നു കഴിഞ്ഞു കുറച്ചു ഒന്നായിക്കഴിയുമ്പോൾ, ഞാൻ എന്തായാലും ജോലി നിർത്തും അപ്പോഴേക്കും, ഇവിടുന്നൊക്കെ മാറി ഒച്ചയും ബഹളവുമൊന്നുമില്ലാത്ത ഒരിടത്തു നമ്മൾ മാത്രം ഞാനും നീയും ഗംഗയും മീനുട്ടിയും ഏടത്തിയും പിന്നെ നമ്മുടെ പിള്ളേരും. എങ്ങനെ എണ്ടാവും…..”

“ഇതൊക്കെ എപ്പോ ആലോചിച്ചു കൂട്ടുന്നു എന്റെ പെണ്ണ്……. എന്തായാലും കൊള്ളാം…… എത്ര പിള്ളേര് വേണം, ഗംഗയ്ക്ക് പറ്റില്ലെന്ന് പറഞ്ഞാൽ നീ തന്നെ എന്നെ എടുത്തോൾണം ബാക്കി പിള്ളേര് നമ്മുടെ വക എന്തേ….”

തടിച്ചിയുടെ ഒച്ചയൊന്നും കേൾക്കാതായതോടെ വസൂ പിന്നേം മൂഡ് ഔട്ട് ആയെന്നു മനസ്സിലായി.

“വസൂ ഡി തടിച്ചി…..എന്തുവാഡി നമുക്ക് ട്രീട്മെൻറ് എടുത്തു നോക്കാന്നെ ഒന്നുല്ലേലും ഗംഗയിൽ ഞാൻ കഴിവ് തെളിയിച്ചതല്ലേ നിന്നെ കൊണ്ട് പെറീപ്പിക്കുന്ന കാര്യം ഞാനേറ്റെന്നെ, ഇനിം വല്ലതും ആലോചിച്ചോണ്ടിരുന്നു മുഖം വീർപ്പിച്ചാൽ എടുത്ത് കാട്ടിക്കളയും പെണ്ണെ നിന്നെ.”

“പോടാ പട്ടി….”

Leave a Reply

Your email address will not be published. Required fields are marked *