യുഗം 13 [Achilies]

Posted by

ഏമാന്മാർക്കും ഇവിടെ ഉള്ള ബാക്കി മുതലുകൾക്കും ഒന്നും ഇവനെ പിടിച്ചിട്ടില്ല എന്ന് വന്നു കേറിയ നാള് മുതലേ രമേട്ടനറിയാം. അഹങ്കാരവും ധിക്കാരവും കൂടുതലായത് കൊണ്ടും മറ്റും ദിവസവും ആരുടെയെങ്കിലും കയ്യിൽ നിന്ന് വാങ്ങിച്ചു കൂട്ടുന്നത് കാണാറുമുണ്ട്. കിട്ടേണ്ടത് കിട്ടിക്കോട്ടെ എന്ന് വെച്ച് മാറി നിൽക്കാറാണ് ഏമാന്മാരുടെയും പതിവ്. പക്ഷെ ഇനി മുതൽ കിട്ടാനുള്ളത് മാറിപോയാലും അവനറിയാതെ അവനു തന്നെ അത് മേടിച്ചു കൊടുക്കണം എന്ന തീരുമാനത്തിലായി രാമേട്ടൻ.

“കണ്ടിട്ട് കൊള്ളാവുന്ന കുടുംബത്തിലെയാണെന്നു തോന്നണുണ്ടല്ലൊ എന്താ കേസ് ഏതവനേലും പെടുത്തി ഇതിനകത്തു കേറ്റീതാ….”

പതിവ് ശൈലിയിൽ രാമേട്ടൻ തുടങ്ങി വച്ചു. വീണു കിടന്നപ്പോൾ ഒന്ന് പിടിച്ചു പൊക്കാൻ തോന്നിയ ആളോടുള്ള വിശ്വാസം മുതൽക്കൂട്ടാക്കാൻ വിജയും ശ്രെമിക്കാം എന്ന് കരുതി. രമേട്ടനെ വിജയ് ശ്രെദ്ധിച്ചിട്ടുണ്ട് തടവുപുള്ളികൾക്കിടയിലും പോലീസ്കാർക്കിടയിലും രാമേട്ടന് ഒരു ബഹുമാനം ഉണ്ടായിരുന്നു, അങ്ങേരു കൂടെ ഉണ്ടെങ്കിൽ ഇവിടെ ഉള്ള കാലം തല്ലും മറ്റ് ഉപദ്രവങ്ങളുമില്ലാതെ ഈ നരകത്തിലെ ജീവിതം തീർക്കാം എന്ന വിചാരത്തിൽ ഒന്നയഞ്ഞു കൊടുക്കാം എന്ന് വിജയ് കരുതി.

“ഹവാല ആയിരുന്നു പിടിച്ചപ്പോൾ മൂന്ന് കൊല്ലം കിട്ടി.”

“ഹ ഹ ഹ എടാ ഹവാല ആയിട്ടാ നീ ഇവിടെ കിടന്നു കണ്ട കുണ്ടന്മാരുടെ അടി വാങ്ങി നിരങ്ങുന്നെ…… എടാ കൊച്ചനെ ഹവാല പിള്ളേരൊന്നും നേരാം വണ്ണം സബ് ജയിൽ പോലും കണ്ടുകാണുകേല……..മുകളിലുള്ളോരു കാണിക്കത്തില്ല കോടതീന്ന് ജാമ്യോം എടുത്തോണ്ട് പോകാൻ ആൾക്കാരു ഉണ്ടാവും അല്ലേൽ അറിഞ്ഞോണ്ട് പെടുത്തണം.”

രാമേട്ടൻ പറഞ്ഞത് കേട്ട വിജയ് തല കുമ്പിട്ടിരുന്നതെ ഉള്ളു, ജഗനും ജീവനും തന്നെ മനഃപൂർവ്വം പെടുത്തിയതാണെന്നു വിജയ്ക്കും തോന്നി തുടങ്ങിയിരുന്നു, ഒരിക്കൽ പോലും ഇങ്ങോട്ടു വന്നിട്ടില്ല ഒരു വിളി പോലും തനിക്ക് വേണ്ടി ഉണ്ടായിട്ടില്ല എന്നുള്ളതും വിജയ് ഓർത്തു.

“എടാ കൊച്ചനെ പോകുന്ന പോക്ക് കണ്ടിട്ട് മൂന്ന് കൊല്ലമൊന്നും നീ ഇതിനകത്തു താങ്ങത്തില്ല എന്തേലും വഴിയുണ്ടെൽ പുറത്തു ചാടാൻ വല്ല വഴിയും തപ്പി എടുക്ക്.”

വിജയ് ആലോചിക്കുന്നത് കണ്ടതും തന്റെ ആദ്യ ഘട്ടം പണി അവന്റെ മൂളയിൽ കേറിയെന്നു രമേട്ടനുറപ്പായി ഇനി അവനെ ഇതിനകത്തിട്ടു പുകക്കാനുള്ള വഴികൾ കണ്ടെത്തണം എന്ന ചിന്തയിൽ ആയി രാമേട്ടൻ….
അതിനുള്ള പടികളായി രാമേട്ടന്റെ ചിന്തകളിൽ നിറയെ………

രണ്ടാം ഘട്ടമായി രാമേട്ടന്റെ ചരട് വലി മൂലം വിജയ് രമേട്ടനോടൊപ്പം ഒരു സെല്ലിൽ ആയി. രാമേട്ടൻ കൂടെ ഉള്ളത് തന്റെ നാശത്തിനാണെന്നറിയാതെ വിജയ് ഉള്ളുകൊണ്ട് സന്തോഷിക്കുകയായിരുന്നു.
*******************************************************************

“ഒന്നിരുന്നു കഴിച്ചിട്ട് പോടീ തടിച്ചി….”

“നീ പോടാ ചെക്കാ ഇപ്പോഴേ വൈകി നീ ഒറ്റരാള് കാരണാ………… ഞാൻ ചെന്നിട്ടു വേണം സർജറിയുടെ പ്രൊസീജർ തുടങ്ങാൻ…”

രാവിലെ തന്നെ കുളിച്ചൊരുങ്ങി ഹോസ്പിറ്റലിലേക്ക് പോവാനായുള്ള തടിച്ചിയുടെ തത്രപ്പാടാണ് കാണുന്നത്.
“മതി ഹേമേടത്തി വൈകി….”

“ദേ ഇതൂടെ ഉള്ളു…..ഇനി എത്ര നേരം കഴിയണം എന്തേലും കഴിക്കണേൽ മോള് തളർന്നു പോവുല്ലേ.”

Leave a Reply

Your email address will not be published. Required fields are marked *