ഇപ്പോൾ ട്യൂഷൻ സെന്ററിൽ വച്ചും പ്രേം അവരോട് മിണ്ടാൻ തുടങ്ങി. അവർ വഴി കണ്ണന്റേയും അച്ചുവിന്റേയും ഗ്യാങ്ങിൽ ഉണ്ടായിരുന്ന അമലുമായും അവൻ ചങ്ങാത്തത്തിലാകുന്നു. തന്റെ ലക്ഷ്യത്തിലെ അടുത്ത പടി കൂടി കടന്നതായി അവന് മനസ്സിലായി…… ഈ അഞ്ജിതയിലേക്കെത്താൻ അവന് രണ്ട് പടി കൂടിയേ ഉണ്ടായിരുന്നുള്ളൂ ……
അമൃതയും അഭിരാമിയും….!!!!!
അതിനുള്ള Plan കൂടി പ്രേം തന്റെ മനസ്സിൽ കണക്കുകൂട്ടിക്കൊണ്ടിരുന്നു.
ഒരു ദിവസം പ്രേം അവരോട് സംസാരിച്ചു കൊണ്ടിരുന്നപ്പോൾ :-
പ്രേം : നിങ്ങൾ മൂന്നു പേരും മാത്രമേ നിങ്ങൾടെ ഗ്യാങ്ങിൽ ഉള്ളോ….?????
അച്ചു : അല്ല പ്രേം ചേട്ടാ…..
കണ്ണൻ : ആണുങ്ങളായി ഞങ്ങൾ മൂന്നുപേരും ആണുള്ളത് …..
അമൽ : പക്ഷെ പെണ്കുട്ടികളെ കൂടി ചേർത്ത് ഞങ്ങൾ മൊത്തത്തിൽ 6 പേരുണ്ട്…….
(പ്രേം അറിയാത്ത ഭാവത്തിൽ …)
പ്രേം : 6 പേരോ….? പോടാ കള്ളം പറയാതെ ……
അച്ചു : അതെ പ്രേം ചേട്ടാ ……
പ്രേം : പോടാ ……
കണ്ണൻ : അതെ പ്രേം ചേട്ടാ…..
പ്രേം : ശരി …… വിശ്വസിച്ചു ……
ആരൊക്കെയാ അത്…..???
അമൽ : അഭിരാമിയും അമൃതയും അഞ്ജിതയും …..
അച്ചു : അഭിരാമിയെ അഭി എന്നാ വിളിക്കുന്നെ …..
കണ്ണൻ : അമൃതയെ അമ്മൂന്നും
അമൽ : അഞ്ജിതയെ അത്തു എന്നും……
പ്രേം : അതെന്ത് പേരാടാ ഈ അത്തു……????? അഭിയും അമ്മുവും OK ….. പിന്നെ ഈ അത്തു……. വെറും ഒരു ഊമ്പിയ പേര്…….
എന്നാൽ പ്രേമിന്റെ കഷ്ടകാലമെന്ന് പറയട്ടെ ട്യൂഷൻ സെന്ററിൽ സൈക്കിൾ വയ്ക്കുന്ന ഭാഗത്ത് ഇരുന്ന് സംസാരിച്ചിരുന്ന അവരുടെ ഈ വർത്തമാനം കേട്ടുകൊണ്ടാണ് നമ്മുടെ കഥാനായിക അഞ്ജിത അവിടേക്ക് തന്റെ സൈക്കിളും ചവിട്ടി എത്തിയത്…..
അവളുടെ മാൻപേട കണ്ണുകൾ പെട്ടെന്ന് ഭദ്രകാളിയുടേതായി മാറി…………
മുല്ലമൊട്ട് പോലെയുള്ള പല്ലുകൾ തമ്മിൽ കൂട്ടിയുരുന്ന ശബ്ദം അവർക്ക് കേൾക്കാൻ പറ്റി………..
ഇതു കണ്ട പേടിച്ച അച്ചുവും കണ്ണനും അമലും ക്ലാസ്സിലേക്കോടി………