അവൻ ആ കണ്ണാടിയിൽ കാണുന്ന അവന്റെ തന്നെ പ്രതിബിംബത്തിലേക്ക് നോക്കി കൈ ചൂണ്ടി.
“അനന്തുവിനെയല്ല ദേവനെ തേടിയാണ് അവർ എത്തിയത്… ആരാണ് അവർ?”
അനന്തു രോഷത്തോടെ അവിടുണ്ടായിരുന്ന കണ്ണാടി ചില്ലു ചവിട്ടി പൊളിച്ചു. അത് തവിടുപൊടിയായി വലിയ ശബ്ദത്തോടെ നിലത്തേക്ക് ഉതിർന്നു വീണു.
മുന്നോട്ടു പോകാനുള്ള പാതയില്ലാതെ ഒന്നും മനസിലാക്കാനാവാതെ അവൻ നിസ്സഹായതയോടെ ബുള്ളറ്റിൽ വന്നിരുന്നു. എവിടുന്ന് തുടങ്ങണം, എപ്പോ തുടങ്ങണം എന്ന ചോദ്യങ്ങളുടെ നടുക്ക് കിടന്ന് ചക്രശ്വാസം വലിച്ചുകൊണ്ട്………
(തുടരും)
Nb : ഒരുപാട് വൈകിയത് കൊണ്ടു എല്ലാവരോടും ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു. ഈ പാർട്ടിന് വേണ്ടി എല്ലാവരും കാത്തിരിക്കുന്നുണ്ടെന്നു അറിഞ്ഞുകൊണ്ട് പെട്ടെന്നു എഴുതി തീർത്തതാട്ടോ.. എത്രത്തോളം നന്നായെന്ന് അറിഞ്ഞൂടാ.. കുറവുകൾ ഉണ്ടേൽ പരിഹരിക്കാട്ടോ.. തിരക്കിൽ ആയിപോയതോണ്ടാട്ടോ നല്ലോണം വൈകിയേ..
സ്നേഹിതൻ ബ്രോ…. ഞാൻ വന്നൂട്ടോ മുത്തേ 😍
സ്നേഹത്തോടെ ചാണക്യൻ… !!!