വശീകരണ മന്ത്രം 7 [ചാണക്യൻ]

Posted by

അനന്തുവിന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു തള്ളി.പിന്നിലേക്ക് ആഞ്ഞു പോയ അനന്തു സർവ്വശക്തിയുമെടുത്ത് മുന്നിലേക്ക് ആഞ്ഞു മുഷ്ടി ചുരുട്ടി തടിയന്റെ വയറ്റിൽ ഉഗ്രൻ താഡനം നൽകി.

ഓർക്കാപ്പുറത്ത് വയറ്റിൽ ഇടി കിട്ടിയ അയാൾ ചുമച്ചുകോണ്ട് വേദന സഹിക്കാനാവാതെ വയറു പോത്തി നിലത്തിരുന്നു. അനന്തു ഒരു കാലിൽ നിന്നു ബാലൻസ് ചെയ്തു മറു കാല് കൊണ്ടു അയാളുടെ മുഖത്തേക്ക് ഊക്കിൽ വീശി.

പ്ധക്

മുഖത്തു ഉഗ്രൻ പ്രഹരം കിട്ടിയ അയാൾ നിലത്തേക്ക് തെറിച്ചു വീണു. അപ്പോഴേക്കും ആദ്യം അനന്തുവിനെ തല്ലിയ അയാൾ മുഖത്തെ ചോരയൊക്കെ കൈകൊണ്ട് തുടച്ചു മാറ്റി അവന് നേരെ അടിവച്ചടി വച്ചു നടന്നു.

അനന്തു പൊടുന്നനെ പുറകിലേക്ക് ആഞ്ഞു വായുവിൽ ഉയർന്നു  അയാളുടെ കഴുത്തിനു നേരെ കാലു വീശി.കൂടം കൊണ്ടു അടി കിട്ടിയ പോലെ കഴുത്തൊടിഞ്ഞു അയാൾ നിലത്തേക്ക് വീണു.

വലിയ വായിൽ അയാൾ അലറി കരഞ്ഞുകൊണ്ട് നിലത്തു കിടന്ന് പിടച്ചുകൊണ്ടിരുന്നു.അയാളുടെ കടവായിലൂടെ കട്ട ചോര പുറത്തേക്കൊഴുകി.

അനന്തു പതുക്കെ അയാളുടെ അടുക്കലേക്ക് നടന്നു വന്നു

“എന്റെ കല്യാണിയെ നീ കൊല്ലുമല്ലെടാ നായെ”

രോഷത്തോടെ നിലത്തു കിടന്നു പിടയ്ക്കുന്ന അയാളുടെ കഴുത്ത് നോക്കി അവൻ ആഞ്ഞു ഒരു ചവിട്ടു കൂടി നൽകി. കഴുത്തിൽ ശക്തിയേറിയ താഡനമേറ്റതും അയാൾ ബോധരഹിതനായി.

അരിശം തീരാതെ അനന്തു വീണ്ടും വീണ്ടും അയാളുടെ ഒടിഞ്ഞ കഴുത്തിൽ ആഞ്ഞു ചവിട്ടിക്കൊണ്ടിരുന്നു. അയാൾ പ്രതികരിക്കാനാകാതെ മൂളിക്കൊണ്ട് നിസ്സഹായതയോടെ നിലത്തു കിടന്നു.

അനന്തുവിന്റെ പരാക്രമം കണ്ട് അവിടെ ചുറ്റും കൂടി നിന്നവർ ഭയന്ന് വിറച്ചു.അനന്തു മുരണ്ടുകൊണ്ട് അവരെ തുറിച്ചു നോക്കി.

എല്ലാവരും ഭയന്ന് പിറകിലേക്ക് പിന്മാറി. നിലത്തു അമർത്തി ചവിട്ടികൊണ്ട് അനന്തു നേരെ ബുള്ളറ്റിനു അരികിലേക്ക് പോയി. നിലത്തു വീണു കിടക്കുന്ന ബുള്ളറ്റ് അവൻ പൊക്കിയെടുത്തു.

അതിനു ശേഷം അതിൽ കയറിയിരുന്നു കിക്കർ ചവിട്ടി ഓൺ ആക്കി. ഉറക്കം വിട്ടെണീറ്റ അവന്റെ പടക്കുതിര മുക്രയിട്ടു കൊണ്ടു അവിടമാകെ പ്രകമ്പനം കൊള്ളിച്ചു.

ബുള്ളറ്റിന്റെ കാതടപ്പിക്കുന്ന ശബ്ദം കേട്ടതും എല്ലാവരും ഭയന്ന് അനന്തുവിനെ നോക്കി. വണ്ടി മുന്നോട്ടെടുക്കാൻ തുനിഞ്ഞതും ഭിത്തിക്ക് സമീപമുള്ള എന്തിലോ അവന്റെ കണ്ണുകൾ തറഞ്ഞു.

അവൻ ആക്‌സിലേറ്ററിൽ രണ്ടു തിരി തിരിച്ച ശേഷം വണ്ടി ഓഫ് ചെയ്തു. അതിൽ നിന്നും ചാടിയിറങ്ങിയ അവൻ ആ ഭിത്തിക്ക് സമീപത്തേക്ക് നടന്നു.

അത് കാണുന്തോറും ഉള്ളിൽ നുരഞ്ഞു പൊന്തിയിരുന്ന പക പതിയെ ആകാംക്ഷയായി മാറിക്കൊണ്ടിരുന്നു. ഭിത്തിയിൽ ചാരി വച്ചിരിക്കുന്ന വലിയ കണ്ണാടി ചില്ലിലൂടെ കാണുന്ന തന്റെ പ്രതിബിംബത്തെ നോക്കി കാണുകയായിരുന്നു അനന്തു.

അപ്പോഴാണ് അവന് അയാൾ തന്നെ ആദ്യം കണ്ടപ്പോൾ നീ അവനല്ലേ എന്ന് ചോദിച്ചത് അവന്റെ ബോധമണ്ഡലത്തിലേക്ക് വന്നത്.അപ്പോഴാണ് അനന്തുവിന് കാര്യങ്ങളുടെ കിടപ്പ് ഏകദേശം മനസിലായത്.

Leave a Reply

Your email address will not be published. Required fields are marked *