വശീകരണ മന്ത്രം 7 [ചാണക്യൻ]

Posted by

“ദേവ……. “പറഞ്ഞു തീരുംമുമ്പേ കല്യാണിയുടെ ശരീരത്തിൽ നിന്നും ജീവന്റെ അവസാന കണികയും പറന്നകന്നിരുന്നു.

അവളുടെ അനക്കമറ്റ ശരീരത്തെ നോക്കി അനന്തു ഒരു മരപ്പാവയെ പോലെയിരുന്നു. ജീവന്റെ പാതി തന്നിൽ നിന്നും വേർപെടുന്നതിന്റെ വേദന സഹിക്കാനാവാതെ അവൻ പൊട്ടി കരഞ്ഞു.

തന്റെ പ്രിയതമ മരണത്തെ പുൽകിയെന്ന പ്രപഞ്ച സത്യം ഉൾക്കൊള്ളാനാവാതെ അവളുടെ ചലനമറ്റ പൂച്ചക്കണ്ണുകളിലേക്ക് അവൻ ഉറ്റു നോക്കിക്കൊണ്ടിരുന്നു.

തന്റെ സഖിയുടെ ആത്മാവ് തന്നിൽ നിന്നും വേർപെട്ടു പോകാതിരിക്കാൻ ആ മൃതദേഹത്തെ അവൻ വൃഥാ കൈകൾ കൊണ്ടു ചുറ്റി വരിഞ്ഞുകൊണ്ടിരുന്നു.

കല്യാണിയെ നെഞ്ചോട് ചേർത്തു പിടിച്ചു അനന്തു മുകളിലേക്ക് നോക്കി സർവ്വ നിയന്ത്രണങ്ങളും വിട്ട് പൊട്ടി കരഞ്ഞു

“ആാാാാഹ്  ”

നഷ്ട്ടപെട്ടു കൊണ്ടിരുന്ന സ്വബോധം വീണ്ടെടുത്ത് അനന്തു ചാടിയെണീറ്റു. അടഞ്ഞു പോയ കണ്ണുകൾ അവൻ വലിച്ചു തുറന്നു.

ശ്വാസം വലിച്ചെടുത്തു അവൻ മുഷ്ടി ചുരുട്ടി പിടിച്ചു. ക്രോധം കൊണ്ടു അവന്റെ കണ്ണുകൾ ചോരമയമായി തീർന്നു. അവന്റെ ശരീരത്തിലെ ഓരോ പേശികളും വലിഞ്ഞു മുറുകി.

അനന്തു എണീറ്റത് കണ്ടത് ഫാക്ടറിയിൽ ചുറ്റും കൂടി നിന്നവരിൽ പലരും അത്ഭുതത്തോടെ മൂക്കത്ത് വിരൽ വച്ചു. അനന്തു എണീറ്റത് കണ്ട് നേരത്തെ അവനെ കണക്കറ്റ് ഉപദ്രവിച്ചയാൾ ക്രൂരമായ ചിരിയോടെ തന്റെ ഇരയെ വീണ്ടും ചാടി പിടിക്കാൻ വെമ്പൽ കൊണ്ടു.

പുറകിൽ അയാളുടെ സാന്നിധ്യം അവന്റെ ആറാം ഇന്ദ്രിയം തിരിച്ചറിഞ്ഞതും അവൻ ഒരു കണ്ണിറുക്കി പിടിച്ചു കാലുകൊണ്ട്  അഭ്യാസത്തിലൂടെ നിലത്തു കിടക്കുന്ന മരക്കഷ്ണം അവന്റെ കയ്യിൽ എത്തിച്ചു.

കയ്യിൽ എത്തിയതും നൊടിയിടയിൽ അനന്തു പുറകിലേക്ക് തിരിഞ്ഞു അയാളുടെ മുഖം ലക്ഷ്യമാക്കി വലിച്ചെറിഞ്ഞു. കണ്ണിമ ചിമ്മുന്നത്തിനു മുൻപ് ആ മരക്കഷ്‌ണം അയാളുടെ മുഖം തകർത്തു കൊണ്ടു തെറിച്ചു പോയി.

“ഹാാാ ”

വേദനയോടെ അയാൾ നിലത്തേക്ക് തെറിച്ചു വീണു.മറ്റുള്ളവർ കണ്ണടച്ച് തുറക്കും മുൻപ് എതിരാളി നിലത്തു വീണു കിടക്കുന്നത് കണ്ട് എല്ലാവരും ഞെട്ടി വിറച്ചു.

അപ്പോഴേക്കും ഇടത് ഭാഗത്ത്‌ നിന്നു ഒരാൾ ആൾക്കാരെ വകഞ്ഞു മാറ്റി അനന്തുവിന്റെ അടുത്തേക്ക് ഓടി വന്നു. അടുത്തെത്തിയതും അയാൾ മുഷ്ടി ചുരുട്ടി അവന് നേരെ നീട്ടി.

അനന്തു അത് കൈപ്പിടിയിൽ ഒതുക്കിയ ശേഷം അയാളുടെ മുഷ്ടിയിൽ പിടിച്ചു ശക്തിയിൽ വലിച്ചു. നിയന്ത്രണം വിട്ട അയാൾ മുന്നിലേക്ക് ആഞ്ഞതും അനന്തു കൈ മടക്കി പിടിച്ചു അയാളുടെ മുഖം നോക്കി വീശി.

ധക്

മുഖത്തിനിട്ട് ശക്തിയിൽ പ്രഹരം കിട്ടിയ അയാൾ നിലത്തേക്ക് നടുവും തല്ലി വീണു.

ഡാാാാ

കൂട്ടത്തിൽ നിന്നും ഒരു തടിയൻ അലറി വിളിച്ചു കൊണ്ടു ഓടി വന്നു

Leave a Reply

Your email address will not be published. Required fields are marked *