വശീകരണ മന്ത്രം 7 [ചാണക്യൻ]

Posted by

അനന്തു നിലത്തേക്ക് ഇരുന്നു അവളെ കൈകളിൽ കോരിയെടുത്തു. പതുക്കെ പടവുകൾ കയറി അനന്തു തറവാട്ടിലേക്ക് നടന്നു.

ഷൈല അപ്പൊ വല്ലാത്ത സന്തോഷത്തിൽ ആയിരുന്നു.ഒരുപാട് നാളുകൾക്ക് ശേഷം അഞ്‌ജലിയുടെ സ്വഭാവത്തിൽ വന്ന മാറ്റം അവളെ മറ്റൊരു അവസ്ഥയിൽ എത്തിച്ചു.

ഇത്രയും കാലം ഒരു പാവയെ പോലെ ആ മുറിയിൽ ചടഞ്ഞു കൂടിയിരുന്ന തന്റെ മകൾ ഇന്ന് ഉഷാറോടെ പഴയ മാനസികാവസ്ഥയിലേക്ക് തിരിച്ചു വരുന്നത് ആ മാതാവിനെ സംബന്ധിച്ചിടത്തോളം ഹൃദയം വല്ലാതെ സന്തോഷം കൊണ്ടു തുടിക്കുന്നതിനു തുല്യം ആയിരുന്നു.

നിറഞ്ഞു വന്ന കണ്ണുകൾ ഷൈല കൈകൾകൊണ്ട് ഒപ്പിയെടുത്തു.അവളുടെ കയ്യിൽ മുറുകെ പിടിച്ചു കാർത്യായനി പടികൾ പതുക്കെ ചവിട്ടി കയറി.

ഈ സമയം കൊണ്ടു അനന്തു അഞ്ജലിയെയും കൊണ്ടു അവളുടെ മുറിയിൽ എത്തിയിരുന്നു. അഞ്ജലിയെ ബെഡിലേക്ക് പതിയെ ഇരുത്തിയ ശേഷം അനന്തു ഒന്നു മൂരി നിവർന്നു.

“ഹോ കോലു പോലെ ഉള്ളൂ എങ്കിലും ഒടുക്കത്തെ വെയിറ്റ് ആണല്ലോ ?”

അനന്തു കണ്ണിറുക്കി ചിരിച്ചു കാണിച്ചു.

“പിന്നെ പറയുന്ന കേട്ടാൽ തോന്നും ഞാൻ പത്തു നൂറ് കിലോ ഉണ്ടെന്ന് ”

പുച്ഛത്തോടെ അവൾ ചിറി കോട്ടി പിടിച്ചു.

അഞ്‌ജലിയുടെ കുട്ടിക്കളിയൊക്കെ കണ്ട് അനന്തു ആകെ അത്ഭുതത്തിൽ ആയിരുന്നു. ഈ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോൾ തന്നെ അവൾക്ക് ഇത്രയും മാറ്റം ഉണ്ടെങ്കിൽ കുറച്ചു ദിവസങ്ങൾക്കൊണ്ട് തന്നെ അവൾ പഴയ പോലെ ആകുമെന്ന് അവനു ഉറപ്പായിരുന്നു.

“നന്ദുവേട്ടാ ഇങ്ങു വാ  ”

അഞ്‌ജലി അവനെ കൈ കാട്ടി വിളിച്ചു. അനന്തു എന്താണെന്ന അർത്ഥത്തിൽ തലയാട്ടി.

അതിനു ശേഷം അവൾക്ക് നേരെ മുഖം നീട്ടി. അക്ഷമയോടെ അവളുടെ വാക്കുകൾ കേൾക്കാനായി അവൻ കാത് കൂർപ്പിച്ചു വച്ചു.

“ഉമ്മാാ  ”

അഞ്‌ജലി അവന്റെ കഴുത്തിലൂടെ കയ്യിട്ട് ചുറ്റിവച്ചു അവന്റെ താടി രോമങ്ങൾ കൊണ്ടു ആനാവൃതമായ കവിളിൽ അവളുടെ വിറയ്ക്കുന്ന അധരങ്ങൾ ചേർത്തു വച്ചു.

ചുണ്ടുകൾ അമർന്നെന്നു മനസ്സിലായതും അവൾ പൊടുന്നനെ അവനെ ആ ബന്ധനത്തിൽ നിന്നും സ്വന്തന്ത്രനാക്കി.നാണത്തോടെ അവൾ മുഖം താഴ്ത്തി.

അനന്തുവിന് മുഖം കൊടുക്കാൻ അവൾക്ക് മനസ് വന്നില്ല. അനന്തു നല്ല ചൂടുള്ള ചുംബനം കിട്ടിയതിന്റെ ആലസ്യത്തിൽ ആയിരുന്നു. അവൻ സ്വബോധം വീണ്ടെടുത്ത ശേഷം അവളുടെ കവിളിൽ പതിയെ പിച്ചി വലിച്ചു. അതിനു ശേഷം മുറി വിട്ടിറങ്ങി പോയി.

¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥

നദീതീരത്തെ പർണശാലക്ക് സമീപമുള്ള തൊഴുത്തിലെ ക്ടാവിനെ തൊട്ടും തലോടിയും ഇരിക്കുകയാണ് സ്വാമിനി മായാമോഹിനി.

കഷായ വസ്ത്രധാരികളായ സ്ത്രീകൾ ഇട്ടു കൊടുത്ത കച്ചി ആ ക്ടാവ് ആർത്തിയോടെ തിന്നുകയായിരുന്നു. അഞ്ചോ ആറോ പേര് ആ തൊഴുത്തിൽ ഓരോ പണിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു.

മായാമോഹിനിക്ക് സമീപം അവരുടെ ശിഷ്യൻ നിൽപ്പുണ്ട്. ക്ടാവിനെ തൊട്ടും തലോടിയും കൊഞ്ചിച്ചും സ്വാമിനി സമയം ചിലവഴിച്ചു. നേരം സന്ധ്യയോട് അടുത്തതും അവർ പൂജയ്ക്കായി എഴുന്നേറ്റു.

Leave a Reply

Your email address will not be published. Required fields are marked *