വശീകരണ മന്ത്രം 7 [ചാണക്യൻ]

Posted by

കണ്ണുകൾ ബലമായി പൂട്ടി വച്ചു അയാൾ നാല് വരി മന്ത്രം ചൊല്ലി. അതിനു ശേഷം അയാൾ പതുക്കെ കണ്ണുകൾ തുറന്നു. അതിനു ശേഷം പൂജാമുറിയിലേക്ക് അയാൾ നടന്നു.

പൂജാമുറിയുടെ വാതിൽ തുറന്നു അകത്തേക്ക് കയറിയ അയാൾ വാതിൽ കൊട്ടിയടച്ചു.
മുറിയിലെ കട്ടിലിലേക്ക് മലർന്നു വീണ ദക്ഷിണ ബെഡിന്റെ പതുപതുപ്പിൽ സുഖത്തോടെ മലർന്നു കിടന്നു.

തന്റെ ഏകാന്തതയെ മറി കടക്കാൻ തലയ്ക്കൽ ഉള്ള തലയിണയെ കെട്ടിപിടിച്ചു മറ്റാരോ ആയി മനസ്സിൽ ഉപമിച്ചു അവൾ മുഖം പൂഴ്ത്തി കിടന്നു.

ഉത്തരത്തിൽ സ്വയം ഭ്രമണം ചെയ്യുന്ന ഫാനിൽ നിന്നും ഉത്ഭവിക്കപ്പെടുന്ന തണുത്ത കാറ്റ് അവളുടെ ശരീരത്തെയും മനസിനെയും ഒരുപോലെ തണുപ്പിച്ചു. മനസിലെ ചിന്താ ഭാരം കാരണം കമിഴ്ന്നു കിടന്ന ദക്ഷിണ ചുണ്ടിൽ ഒരു മൂളിപ്പാട്ടോടെ കട്ടിലിന്റെ തലക്കൽ ഉള്ള മേശപ്പുറത്ത് നിന്നും ഒരു ഡയറി വലിച്ചെടുത്തു.

കാറ്റടിച്ചു ഡയറിലേക്ക് ഉതിർന്നു വീഴുന്ന മുടിയിഴകൾ അവൾ കഷ്ട്ടപെട്ടു ഒതുക്കി വച്ചു. ഡയറിയുടെ പേജ് മറിച്ചു കൊണ്ടു അവൾ മറു കയ്യിൽ ഉള്ള പേനയുടെ അറ്റം വായിലിട്ട് കടിച്ചു പിടിച്ചു വച്ചു.

അവൾ കാലുകൾ ഉയർത്തിയതും ഉടുത്തിരുന്ന സാരി താഴേക്ക് മുട്ടുകാൽ വരെ ഊർന്നിറങ്ങി വന്നു. അതോടൊപ്പം അവളുടെ വാക്‌സ് ചെയ്ത സുന്ദരമായ വെളുത്തു തുടുത്ത കാലുകൾ പുറത്തേക്ക് അനാവൃതമായി.

അവൾ അവ താളത്തോടൊപ്പം ഉയർത്തുകയും താഴ്ത്തുകയും ചെയ്തു കൊണ്ടിരുന്നു. വെണ്ണക്കൽ പോലെ മിനുസമാർന്ന പാദങ്ങളും ചുവന്ന ക്യൂടെക്സ് അണിഞ്ഞ കാൽ വിരലുകൾക്ക് പോലും ആരെയും ഭ്രമിപ്പിക്കുന്ന മനോഹാരിത ഉണ്ടായിരുന്നു.

രണ്ടു മലയിടുക്കുകൾക്ക്  സമാനമായി ഉയർന്നു താഴ്ന്നു നിൽക്കുന്ന  അവളുടെ നിതംബം ആയിരുന്നു ദക്ഷിണയുടെ ഭ്രമിപ്പിക്കുന്ന ആകാരവടിവിനു മാറ്റ് കൂട്ടിയത്.

ഡയറിയിലെ ഒഴിഞ്ഞ താള് കണ്ടെത്തിയ അവളുടെ പൂച്ചക്കണ്ണുകൾ എന്തോ എഴുതുവാനായി അവൾ ചുണ്ടുകൾക്കിടയിൽ ബദ്ധപ്പെട്ടു കിടന്നിരുന്ന പേനയെ മോചിപ്പിച്ച ശേഷം നേരെ ഡയറിയിലേക്ക് കൊണ്ടു വന്നു.

ദക്ഷിണയുടെ ചോര ചുണ്ടുകളുടെ സ്പർശനവും ചൂടുള്ള ഉമിനീരും പറ്റിയ ആ പേന കണ്ടിരുന്നേൽ തീർച്ചയായും ആർക്കും ആ പേന കൈ വരിച്ച സൗഭാഗ്യത്തെ ഓർത്തു അസൂയപെടുമായിരുന്നു.

പേന വിരലിലിട്ട് കറക്കികൊണ്ട് എന്തോ ആലോചിച്ച ശേഷം ചെറു ചിരിയോടെ അവൾ തന്റെ ഡയറിയിൽ ഇങ്ങനെ എഴുതി.

“പ്രണയമാണ് പ്രിയനേ..എന്നിലെ നിന്നോട്
ഒരു പാതി നീയും … മറു പാതി ഞാനും
രണ്ടും ചേർന്നാൽ നാമെന്ന പ്രണയവും
തിരു നെറ്റിയിലെ സിന്ദൂര ചുവപ്പും നീ
എന്നിലെ പാതി ഹൃദയ താളവും നീ
എന്നിലലിഞ്ഞ പ്രണയ മഴയും നീ ”

ദക്ഷിണ താൻ എഴുതിയ വരികൾ പല ആവർത്തി ഉരുവിട്ടു വായിച്ചു. അതിനു ശേഷം ഒരു ചിരിയോടെ അവൾ ആ ഡയറിയിലേക്ക് പതിയെ തല ചായ്ച്ചു കിടന്നു.

അഞ്ജലിയുടെ മുറിയിലേക്ക് കയറി ചെന്ന അനന്തു കാണുന്നത് ജനാലയിൽ തല വച്ചു കിടക്കുന്ന അവളെയാണ്.ആള് എന്തൊക്കെയോ ഗഹനമായ ചിന്തയിൽ ആണെന്ന് അനന്തുവിന് തോന്നി.

അവൻ പമ്മി പമ്മി അവളുടെ അടുത്തേക്ക് കൈ വിടർത്തി ചെന്നു.

Leave a Reply

Your email address will not be published. Required fields are marked *