കൂട്ടി എന്നത് എന്നെ ചെറുതായി സങ്കടപ്പെടുത്തി . ഗീതേച്ചിയും ഗോപി ഏട്ടനും ഇറങ്ങുമ്പോൾ വീട്ടിലേക്കുള്ള ഫുഡ് എടുത്തു കൊടുത്തു ഉമ്മച്ചി . ഉമ്മച്ചിയേയും വാപ്പച്ചിയെയും അവർ വിടാത്തത് കൊണ്ട് കുറച്ചു നേരം കഴിഞ്ഞപ്പോൾ അവർ ഇറങ്ങി . ഞാൻ രാത്രി ആകുമ്പോൾ കുളിച്ചു നേരെ തറവാട്ടിലേക്കു നടന്നു. അപ്പോൾ ആണ് എനിക്ക് അടുത്ത പണിയുമായി വാപ്പച്ചി വന്നത്, ഇത്തയുടെ അനിയത്തി കൊച്ചിയിൽ വരുന്നു. കല്യാണം കഴിഞ്ഞു ഈ കുരുപ്പിനെ എന്തിനാണ് കെട്ടിയെടുക്കുന്നതെന്നു മനസ്സിൽ ചോദിച്ചു കൊണ്ട് പോകാമെന്നു പറഞ്ഞു . ഞാൻ എയർപ്പോർട്ടിലേക്ക് ചെന്നപ്പോഴേക്കും അവൾ പുറത്തേക്കു വന്നിരുന്നു , കൂടെ അവളുടെ കെട്ടിയോനും . എന്തായാലും അവൾ ഒന്നൂടി സുന്ദരി ആയി. അവിടുന്ന് നേരെ ഞങ്ങൾ വീട്ടിലേക്കു വച്ച് പിടിച്ചു. പതിനൊന്നര ആയപ്പോൾ വീട്ടിലെത്തി . ഞാൻ നേരെ തറവാട്ടിൽ പോയി കിടന്നു . കുറെ നേരം കഴിഞ്ഞപ്പോൾ ആരുടെയൊക്കെ ശബ്ദം കേൾക്കാനുണ്ട്. കണ്ണ് തുറക്കാൻ വയ്യാതതു കൊണ്ട് ചെവി തുറന്നു പിടിച്ചു കിടന്നു . അപ്പുറത്തെ റൂമിൽ ഇത്തയുടെ അനിയത്തിയും ഭർത്താവുമാണ് എന്നെനിക്കു മനസ്സിൽ ആയി. ഞാൻ അങ്ങിനെ കിടന്ന് ഉറങ്ങി പോയി . പിറ്റേ ദിവസം രാവിലെ എല്ലാവരും കൂടെ കാപ്പി കുടിച്ചു, ഞാനും ഉമ്മച്ചിയും വാപ്പച്ചിയും കൂടെ യാത്ര പറഞ്ഞു ഇറങ്ങി . എല്ലാവരേം കുടുംബമായി നമ്മുടെ വീട്ടിലേക്കു ക്ഷണിച്ചു കൊണ്ട് …….