അമ്മ :- പോയി പല്ല് തേച്ചു കുളിക്കാൻ നോക്ക് ചെക്കാ…
പെട്ടെന്ന് ഓർമയിൽ നിന്നെന്ന പോലെ അമ്മ പറയാൻ തുടങ്ങി…
അമ്മ :-ആ പിന്നെ ഒരു കാര്യം ; അപ്പുറത്തെ വീട്ടിലെ പുതിയ താമസക്കാരെ ഞാൻ പരിചയപ്പെട്ടു…
അങ്ങോട്ട് ചെന്ന് മിണ്ടുന്നതിനു മുൻപ് ഇങ്ങോട്ട് വന്നു മിണ്ടി…
വിഷ്ണു :- ഉം , എന്നിട്ട് എന്തൊക്കെ നടന്നു…
അമ്മ :- അവർ ഇതിനു മുൻപ് ചെന്നൈയിലായിരുന്നു…അവിടെ വച്ചാണ് അപ്പുറത്തെ ഒരു പട്ടാളക്കാരൻ ഉണ്ടായിരുന്നല്ലോ അയാളെ പരിചയപ്പെട്ടതും ഇങ്ങോട്ടേക്കു വന്നതും…
വിഷ്ണു :- അവർ മലയാളികൾ ആണോ ?
അമ്മ :- ഉം , അവരോടു 2 മണിക്കൂർ ഇരുന്നു സംസാരിച്ചു.ഇപ്പോൾ നല്ല കൂട്ടായി…
അയൽക്കാർ ഇല്ലാതെ ഒരുപാടു നാളായി ചടഞ്ഞിരുന്ന അമ്മക്ക് പുതുജീവൻ കിട്ടിയത് പോലെയായിരുന്നു…
വിഷ്ണു :- 2 മണിക്കൂറോ?
ഹാ , അല്ലേലും പെണ്ണുങ്ങൾ അങ്ങനെയാ സംസാരിക്കാൻ തുടങ്ങിയാൽ വീട് മുതൽ അങ്ങ് പ്രധാനമന്ത്രിയുടെ ഓഫീസ് വരെയുള്ള കാര്യങ്ങൾ അല്ലെ സംസാരിക്കുന്നത്…
വിഷ്ണു അമ്മയെ ഒന്ന് കളിയാക്കികൊണ്ട് പറഞ്ഞു…
അമ്മ വിഷ്ണുവിനെ നോക്കി ഒന്ന് കപടഗൗരവം കാണിച്ചു…
എന്നിട്ട് തുടർന്ന് പറയാൻ തുടങ്ങി…
അമ്മ :- അവർ നമ്മളെ കുറിച്ച് ചോദിച്ചു…നമ്മളെ കുറിച്ചും ഞാൻ പറഞ്ഞു…നിന്നെ കുറിച്ച് ഞാൻ പറഞ്ഞപ്പോൾ അവർക്കിരുവർക്കും നിന്നെ കാണണം എന്ന് തോന്നി…
ഈ വരുന്ന ഞായറാഴ്ച അവരുടെ വീട്ടിലേക്ക് നിന്നെ കൂട്ടികൊണ്ട് ചെല്ലാൻ പറഞ്ഞു…
വിഷ്ണു ആദ്യം ഒന്ന് സന്തോഷിച്ചെങ്കിലും അവൻ ഗൗരവം കാണിച്ചുകൊണ്ട് പറഞ്ഞു :
ഞാനൊന്നും വരുന്നില്ല…
അമ്മ വിഷ്ണുവിനെ നിർബന്ധിക്കുമെന്ന അമ്മയുടെ സ്വഭാവം അറിയാവുന്നത് കൊണ്ട്തന്നെ ആണ് വിഷ്ണു അങ്ങനെ പറഞ്ഞത്…അതേപോലെതന്നെ അമ്മ നിർബന്ധിക്കുകയും വിഷ്ണു പോവാൻ സമ്മതിക്കുകയും ചെയ്തു…
പല്ല് തേക്കാനായി പോകാൻ ഒരുങ്ങിയ വിഷ്ണുവിന് ഓർമയിൽ നിന്നെപ്പോലെ ഒരു ചോദ്യം ഉയർന്നു വന്നു…
വിഷ്ണു :- അവരുടെ പേര് എന്താണ് അമ്മേ ?
അമ്മ :-അനു എന്നാണ് ആ മോൾടെ പേര്…അവളുടെ ഭർത്താവിന്റെ പേര് സുമേഷ് എന്നാണ്…അവർക്ക് ഒരു കുഞ്ഞ് മോളുണ്ട് 4 ൽ പഠിക്കുന്നത്…ആ കൊച്ചുകാന്താരിയുടെ പേര് ആവണി എന്നാണ്…
വിഷ്ണു :- ഉം…
അമ്മ :- പോയി പല്ല് തേക്കാൻ നോക്ക്…
വിഷ്ണു :- ആ ശെരി അമ്മേ…
വിഷ്ണു മനസ്സിൽ ആലോചിച്ചു ; എന്റെ അനു ചേച്ചി…
ആ പേര് തന്നെ മനസ്സിൽ ഉറച്ചു പോയിരുന്നു…
വിഷ്ണു പല്ല് തേപ്പും കുളിയും കഴിഞ്ഞു ഭക്ഷണവും കഴിച്ചു ഇറങ്ങി…