കിച്ചു : ഒരു ചോട്ടത്തി വന്നേക്കുന്നു.
ശില : സ്നേഹം ഉള്ളോണ്ടല്ലേ.
കിച്ചു : സ്നേഹം ഉണ്ടെങ്കിൽ ആൾക്കാരുടെ മുന്നീവച്ച് ഇങ്ങനെ വഴക്ക് പറഞ്ഞിട്ടാണോ…
ശില : ചേട്ടത്തി അങ്ങനൊന്നും ഉദ്ദേശിച്ചു കാണില്ല. പെട്ടെന്ന് വന്ന ദേഷ്യത്തിൽ
കിച്ചു : നീ പോടീ. അവളെ കണ്ടാൽ അറിയില്ലേ. നിൽപ്പ് ശ്രദ്ധിച്ചിട്ടില്ലേ നീ കുതിരയെ പോലെ. അവളെന്നെ ഒറ്റപ്പെടുത്താനാ. വീട്ടുകാരെ ഓരോരുത്തരെയായി തെറ്റിക്കാൻ.
ശില : നിനക്ക് വട്ടാ. സീരിയൽ കാണുന്ന അമ്മായിയാമ്മമാരെ പോലെയുണ്ട് നിന്റെ സംസാരം. അയ്യേ..
കിച്ചു : നീ കൊച്ചാ. നിനക്കൊന്നും മനസിലാവില്ല.
ശില : വല്ല്യ ചേട്ടൻ വന്നേക്കുന്നു. മീശ മുളയ്ക്കാത്ത ചേട്ടൻ.. ഹ ഹ
കിച്ചു : ഇറങ്ങിപ്പോയെ നീ..
ഭക്ഷണം കഴിക്കാൻ പുറത്തുവന്നതല്ലാതെ അന്നത്തെ ദിവസം മുഴുവനും കിച്ചു റൂമിൽ തന്നെ കഴിച്ചുകൂട്ടി.
+++++++++++++++++++++++++++++++++++++++++++++++++++
സമയം : 5PM
കിച്ചു : നീ കുറെ നേരമായല്ലോ ബാത്‌റൂമിൽ കേറീട്ട്. ഇറങ്ങിവാ എനിക്ക് കുളിക്കണം.
ശില : ആയിട്ടില്ലാ. തുണി അലക്കാൻ വെള്ളത്തിൽ മുക്കിവെക്കണം. നീ കോമൺ ബാത്‌റൂമിൽ പോയി കുളിക്ക്. ഇന്ന് തൽക്കാലം ഷവർ ഇല്ലാതെ കുളി.