പൂർണ : ചിരിക്കുന്നോ?. ഞാനെന്താ വല്ല തമാശേം പറഞ്ഞോ? മുട്ടേന്ന് വിരിഞ്ഞില്ല. അപ്പോഴേക്കും തുടങ്ങി.
അപ്രതീക്ഷിതമായി പൂർണ ദേഷ്യത്തോടെ സംസാരിക്കുന്നത് കേട്ടപ്പോ കിച്ചു വല്ലാതായി. അതും വീട്ടിലെ എല്ലാവരും ഒരുമിച്ചുള്ളപ്പോൾ.
ശാലു : ഞാനൊന്നും പറഞ്ഞിട്ട് കാര്യമില്ല മോളെ. നീ പറഞ്ഞാലെങ്കിലും വല്ലോം മനസിലാകുവോന്ന് നോക്കാം.
കിച്ചു : പറയാൻ മാത്രം ഞാനൊന്നും ചെയ്തില്ല.
പൂർണ : വീടിന്റെ മുറ്റത്തിരുന്ന് ആരുടെയോ കൂടെ കള്ളും കുടിച്ച് വന്നിട്ടും അവന്റെ അഹങ്കാരം കണ്ടില്ലേ.
കിച്ചു : വാസു അങ്കിൾ മാത്രമേ ഉണ്ടായിരുന്നുള്ളു.
പൂർണ : ഏതങ്കിൾ ആയാലും. അയാള് വല്ലോരോടും പറഞ്ഞ് എന്റെ വീട്ടിലെങ്ങാനും അറിഞ്ഞാലുണ്ടല്ലോ. നാണക്കേടാ എനിക്ക്.
കിച്ചുവിന്റെ കണ്ണാകെ നിറഞ്ഞു. അവൻ ആരും കാണാതെ അത് തുടച്ചു മാറ്റി. ഇത്രേം പേരുടെ മുന്നിൽ കൊച്ചായപോലെ. അമ്മയാണേൽ അങ്ങോട്ട് എന്തേലും പറയായിരുന്നു. ഇതൊന്നും പറയാനും കിട്ടുന്നില്ല.
കിച്ചു : ഇനി കുടിക്കില്ല.
പൂർണ പറയുന്നത് കേൾക്കാൻ നിൽക്കാതെ ആരുടെയും മുഖത്ത് നോക്കാതെ അവൻ റൂമിലേക്ക് നടന്നു
പൂർണ : ഉണ്ടായില്ലേൽ നിനക്ക് കൊള്ളാം. ആദ്യം മൂക്കിന് കീഴെ വല്ലോം കിളിർക്കട്ടേ.
ജിഷ്ണു : ഇച്ചിരി കൂടിപ്പോയോ?