ജിഷ്ണു : ടെറസിൽ വന്ന് നിന്നെ കണ്ട ശേഷം. ഇനി പോയി കിടന്നോ. എനിക്ക് നാളെ ഒന്ന് ഓഫീസിലും പോണം.
കിച്ചു : ഒന്നൂടെ താങ്ക്സ്. ഗുഡ് നൈറ്റ്.
++++++++++++++++++++++++++++++++++++++++++++++++++
സമയം രാവിലെ : 10AM
കിച്ചു എഴുന്നേറ്റപ്പോ ലേറ്റായി. ചേട്ടൻ ഓഫീസിലേക്കും ശില എന്തോ ആവശ്യത്തിനായി സ്കൂളിലേക്കും പോയിരുന്നു.
കിച്ചു : അമ്മേ… ഇന്നെന്താ എന്നെ വിളിക്കാഞ്ഞേ? അലാറം വെക്കാനും മറന്നു.
പൂർണ : അവരിവിടില്ല. അച്ഛനും അമ്മയും രാവിലെ തന്നെ ടൗണിലേക്ക് പോയി. അമ്മയ്ക്ക് പല്ലിന്റെ ഡോക്ടറെ കാണാൻ.
കിച്ചു : ആണോ? ഞാനറിഞ്ഞില്ല. ഇച്ചിരെ ലേറ്റ് ആയിപ്പോയി. സാധാരണ ഇത്ര ലേറ്റ് ആവുന്നതല്ല.
പൂർണ : ഹാ… ഇന്ന് ലേറ്റ് ആയില്ലെങ്കിലേ അത്ഭുധമുള്ളൂ.
കിച്ചു : എന്താ? ഞാൻ അലാറം വെക്കാൻ മറന്നതാ.
പൂർണ : നീ പോയി മുഖംകഴുകി പല്ല് തേച്ച് എന്റെ റൂമിലേക്ക് വാ. ഞാൻ അവിടുണ്ടാകും.
ഇതും പറഞ്ഞ് പൂർണ റൂമിലേക്ക് നടന്നു.
കിച്ചുവിന് എവിടൊക്കെയോ കൊള്ളിച്ചു പറയുന്നതുപോലെ തോന്നി. അവൻ ചിരിച്ചുകൊണ്ട് വന്നപ്പോഴും അവളുടെ മുഖത്ത് ചിരിയൊന്നും കണ്ടില്ല. ആജ്ഞാ ഭാവമായിരുന്നു മുഖത്ത്.
“സിഗററ്റ് വല്ലോം എന്റെ പോക്കറ്റീന്ന് കിട്ടിയോ? എന്തായാലും ഇന്നലെ വേറെ കുഴപ്പമൊന്നും ഉണ്ടായിട്ടില്ല. ചിരിച്ചുകൊണ്ടല്ലേ ചേട്ടനോട് സംസാരിച്ചത്. ഞാനുണ്ടായത് അറിഞ്ഞിട്ടില്ലെന്ന് ഉറപ്പാണ്.”
അവൻ വേഗം പല്ലും തേച്ച് പൂർണയുടെ റൂമിലേക്ക് നടന്നു. അകത്ത് അവൾ ഒരു ചെയറിൽ കാലിൽ കാലും കയറ്റിവച്ച് ഇരിക്കുന്നു.